മാരുതി സുസുക്കി അവരുടെ ജനപ്രിയ എംപിവിയായ ഇന്‍വിക്ടോയില്‍ 2026 ജൂണ്‍ വരെ ബമ്പര്‍ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ കാലയളവില്‍ മാരുതി സുസുക്കി ഇന്‍വിക്ടോയില്‍ ഉപഭോക്താക്കള്‍ക്ക് 2.15 ലക്ഷം വരെ ലാഭിക്കാം. ഈ ഓഫറില്‍ ക്യാഷ് ഡിസ്‌കൗണ്ടുകളും മറ്റ് ആനുകൂല്യങ്ങളും ഉള്‍പ്പെടുന്നു. മാരുതി ഇന്‍വിക്‌റ്റോ തികച്ചും കരുത്തുറ്റതും ആഡംബര പൂര്‍ണവുമായി ഒരു മോഡലാണ്. മാരുതിയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വിലയേറിയതും പ്രീമിയം കാറുമാണിത്. ഇത് പെട്രോളിലും വൈദ്യുതിയിലും (ബാറ്ററി) പ്രവര്‍ത്തിക്കുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കില്‍ യാന്ത്രികമായി ബാറ്ററി പവറിലേക്ക് […]
കന്യാകുമാരി മുതല്‍ കൈലാസം വരെ
2008ല്‍ ആദ്യത്തെ ഹിമാലയയാത്ര. തുടര്‍ന്ന് യാത്രകളാണ് തന്റെ ജീവിതലക്ഷ്യമെന്ന് തിരിച്ചറിഞ്ഞ ഒരു അപൂര്‍വ വ്യക്തിയുടെ എഴുത്തുജീവിതം. കേരളത്തില്‍നിന്ന് തുടങ്ങി കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, ഗോവ, മദ്ധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ്, കാശ്മീര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ബീഹാര്‍, ഝാര്‍ഖണ്ഡ്, സിക്കിം, അസം, മേഘാലയ, പശ്ചിമബംഗാള്‍, ഒറീസ, പോണ്ടിച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്, കൈലാസം വരെ എത്തിനില്‍ക്കുന്ന, ഭാരതം മുഴുവന്‍ സഞ്ചരിച്ച എഴുത്തുകാരി ഒരു ബൃഹദ്കര്‍മ്മമാണ് ഈ ഗ്രന്ഥത്തിലൂടെ നിര്‍വ്വഹിച്ചിരിക്കുന്നത്. ഭാരതീയ സാംസ്‌കാരികപൈതൃകത്തിന്റെ നേര്‍ക്കണ്ണാടിയാകുന്ന കൃതി. ‘കന്യാകുമാരി […]
ഏത്തപ്പഴം കഴിക്കുന്നത് രക്തസമ്മര്‍ദം നിയന്ത്രിക്കും
ദിവസവും ഏത്തപ്പഴം കഴിക്കുന്നത് നമ്മുടെ ഹൃദയാരോഗ്യത്തിന് ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഏത്തപ്പഴത്തിലെ പോഷകങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കാനും കൊളസ്‌ട്രോള്‍ മെച്ചപ്പെടുത്താനും സഹായിക്കും. ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ നിയന്ത്രണത്തില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു പോഷകമാണ്. പൊട്ടാസ്യം ശരീരത്തിലെ അധിക സോഡിയം പുറത്താക്കാന്‍ സഹായിക്കുകയും രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇതുവഴി രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കാന്‍ സഹായകമാകാം. ആഴ്ചകളോളം പതിവായി കഴിക്കുന്നത് രക്തസമ്മര്‍ദത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള കുറവ് കാണാന്‍ കഴിയുമെന്ന് പഠനങ്ങള്‍ കാണിക്കുന്നു. ഏത്തപ്പഴത്തില്‍ ധാരാളം ലയിക്കുന്ന ഭക്ഷ്യനാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ […]
ഒമാൻ തീരത്ത് 24 ഇന്ത്യൻ ജീവനക്കാരുള്ള ഇന്ധന ടാങ്കറിന് നേരെ ആക്രമണമുണ്ടായി
ഒമാൻ തീരത്ത് 24 ഇന്ത്യൻ ജീവനക്കാരുള്ള ഇന്ധന ടാങ്കറിന് നേരെ ആക്രമണമുണ്ടായി. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ, പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തുകയും പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പ് നൽകുകയും ചെയ്തു.ഇന്ത്യക്കാരുള്ള കപ്പലിന് നേരെ ആക്രമണം നടന്നെന്ന് ഷിപ്പിംഗ് മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലുള്ളവർ സുരക്ഷിതരാണെന്നും ഷിപ്പിംഗ് മന്ത്രാലയം ഡയറക്ടർ ഓപേഷ് കുമാർ ശർമ്മ പറഞ്ഞു. അതേസമയം, ലബനനിലെ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഇസ്രയേലി നഗരങ്ങളിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തി. രണ്ട് വ്യോമ താവളങ്ങളും ആക്രമിച്ചു. തിരിച്ചടിയായി ഇറാൻ […]
മാരാരിക്കുളം മുതൽ ആലപ്പുഴ വരെയുള്ള 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി
മാരാരിക്കുളം മുതൽ ആലപ്പുഴ വരെയുള്ള 10.65 കിലോമീറ്റർ പാത ഇരട്ടിപ്പിക്കലിന് റെയിൽവേ മന്ത്രാലയം അംഗീകാരം നൽകി. 220.51 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിൻ സർവീസുകൾ നടത്താനും യാത്രാസമയം കുറയ്ക്കാനും സാധിക്കും. എറണാകുളം – തുറവൂർ – ആലപ്പുഴ – അമ്പലപ്പുഴ – കായംകുളം കോറിഡോറിൽ നിലവിൽ ഒരൊറ്റ വരിപ്പാത മാത്രമായി അവശേഷിക്കുന്ന ഏക ഭാഗമാണ് മാരാരിക്കുളം – ആലപ്പുഴ സെക്ഷൻ. ഈ പാതയിലെ മറ്റ് ഭാഗങ്ങളിലെല്ലാം ഇരട്ടിപ്പിക്കൽ ജോലികൾ പൂർത്തിയാവുകയോ […]
ഇറാനും ഇസ്രായേലും വെടിനിർത്തലിന് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്
പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നതിനിടെ, ഇറാനും ഇസ്രായേലും വെടിനിർത്തലിന് ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.ഇരുരാജ്യങ്ങളും അടിയന്തരമായി വെടിവെപ്പ് നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. നിലവിൽ പുരോഗമിക്കുന്ന അന്തിമ സമാധാന ചർച്ചകൾക്ക് തടസ്സം സൃഷ്ടിക്കരുതെന്നും ആവശ്യപ്പെട്ടു. ഏപ്രിൽ എട്ടിന് നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ഇസ്രായേലിനും ഇറാനുമിടയിൽ പുതിയ പോർമുഖം തുറന്നതിനിടെയാണ് ട്രംപിൻ്റെ പ്രതികരണം.
കനത്ത മഴ തുടരുന്നതിനാൽ രണ്ട് ജില്ലകളില്ലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കനത്ത മഴ തുടരുന്നതിനാൽ രണ്ട് ജില്ലകളില്ലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (ജൂണ്‍ 9) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷനല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷാ വിവരങ്ങളിലെ തെറ്റുകൾ തിരുത്താൻ വിദ്യാർത്ഥികൾക്ക് അവസരം
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻ്റ് ഫലം പരിശോധിച്ച് അപേക്ഷാ വിവരങ്ങളിലെ തെറ്റുകൾ തിരുത്താൻ അവസരം. തിങ്കളാഴ്ച (ജൂൺ എട്ട്) രാവിലെ 10 മണിക്കാണ് ട്രയൽ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റായ ‘https://www.hscap.kerala.gov.in’ ൽ പ്രവേശിച്ച് ‘Candidate Login-SWS’ ലൂടെ ലോഗിൻ ചെയ്ത് ട്രയൽ അലോട്ട്മെൻ്റ് പരിശോധിക്കാം.
ആലപ്പുഴ ആഞ്ഞിലിപ്പാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം
ആലപ്പുഴ ആഞ്ഞിലിപ്പാലത്ത് വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം. എ എസ് കനാലിൽ ഇറങ്ങിയാണ് നാട്ടുകാർ പ്രതിഷേധിച്ചത്. ദേശീയ പാത അതോറിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനെ തുടർന്നാണ് എ എസ് കനാൽ നിറഞ്ഞ് കവിഞ്ഞത്. പ്രദേശത്തെ ഇരുന്നൂറോളം വീടുകളിലാണ് വെള്ളം ഭീഷണി ആകുന്നത്. ചേർത്തല നഗരസഭ ഭരണസമിതിയും ദേശീയ പാത അതോറിറ്റിക്ക് എതിരെ രംഗത്തെത്തി. ചെറിയ മഴ പെയ്താൽ പോലും പ്രദേശത്ത് വെള്ളം കയറുന്നതിന് കാരണം ദേശീയ പാതയുടെ അശാസ്ത്രീയ നിർമ്മാണമെന്നാണ് ആരോപണം.
സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്
മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങൾ, മരണാനന്തര ചടങ്ങുകൾ, വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഐടി നിയമം സെക്ഷൻ 66E പ്രകാരം, ഒരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നത് മൂന്ന് വർഷം വരെ തടവും രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച […]
