ഫിഫ ലോകകപ്പില് ഹെയ്തിക്കെതിരായ മത്സരത്തില് ബ്രസീലിന് ജയം. മാത്യൂസ് ക്യൂഞ്ഞയുടെ ഇരട്ട ഗോളുകളുടെയും വിനീഷ്യസ് ജൂനിയറിന്റെ ഒരു ഗോളിന്റെയും മികവില് എതിരില്ലാത്ത മൂന്ന് ഗോളുകള്ക്കാണ് ബ്രസീല് ഹെയ്തിയെ തകര്ത്തത്. ആദ്യ പകുതിയില് തന്നെ മൂന്ന് ഗോളുകളും പിറന്നിരുന്നു. ആദ്യ മത്സരത്തില് മൊറോക്കോയോട് സമനില വഴങ്ങിയ അഞ്ച് തവണ ചാമ്പ്യന്മാരായ ബ്രസീലിന് ഈ വിജയം വലിയ ആശ്വാസമാണ് നല്കുന്നത്. പരിക്കിനെ തുടര്ന്ന് ഒരു മാസത്തിലേറെയായി വിശ്രമത്തിലുള്ള സൂപ്പര് താരം നെയ്മര് ഇല്ലാതെയാണ് ബ്രസീല് കളത്തിലിറങ്ങിയത്.
ഹെയ്തിയെ വീഴ്ത്തി ബ്രസീല്
