ആക്ടീവ് അല്ലാത്ത വാലറ്റുകള്‍ക്ക് പിഴ ഈടാക്കാന്‍ ഡിജിറ്റല്‍ പേയ്മെന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ ഫോണ്‍പേ. സാമ്പത്തികവര്‍ഷത്തിന്റെ ഓരോ പാദത്തിലും ‘വാലറ്റ് ഇനാക്ടിവിറ്റി മെയിന്റനന്‍സ് ഫീസ്’ എന്ന പേരില്‍ 100 രൂപയാണ് പിഴ ഈടാക്കുക. ഒരു വര്‍ഷത്തില്‍ വാലറ്റ് ഉപയോഗിച്ച് ഇടപാട് നടത്തിയില്ലെങ്കില്‍ 100 രൂപ പിഴയീടാക്കും. വാലറ്റില്‍ പിഴയീടാക്കുന്ന സമയത്ത് 100 രൂപയില്‍ കൂടുതലുണ്ടെങ്കില്‍ അതില്‍ നിന്ന് നേരിട്ട് പണം പിഴയിനത്തിലേക്ക് വരവുവെക്കും. അത്രയും തുക വാലറ്റിലില്ലെങ്കില്‍ ഉള്ള തുക പിഴയായി ഈടാക്കുമെന്നും ഫോണ്‍പേ അറിയിച്ചിട്ടുണ്ട്. മുഴുവന്‍ വാലറ്റ് ബാലന്‍സും ഡെബിറ്റ് ചെയ്യപ്പെടുകയും വാലറ്റ് ബാലന്‍സ് പൂജ്യമായി മാറുകയും ചെയ്യും. ബാലന്‍സ് ഒരിക്കലും നെഗറ്റീവ് ആകില്ലെന്നും ഫോണ്‍ പേ അറിയിച്ചു. പണമീടാക്കുന്നതിന് 15 ദിവസം മുമ്പ് ഫോണ്‍പേ മുന്നറിയിപ്പ് നല്‍കും. മുന്നറിയിപ്പ് നല്കി 15 ദിവസമായിട്ടും അവഗണിച്ചാല്‍ 15 ആം ദിവസമാണ് ഉപയോക്താവിന്റെ വാലറ്റ് ബാലന്‍സില്‍ നിന്ന് ഫീസ് കുറയ്ക്കുക.
ആക്ടീവ് അല്ലാത്ത വാലറ്റുകള്‍ക്ക് പിഴയുമായി ഫോണ്‍പേ
