1 30

ശതകോടീശ്വര വ്യവസായി മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് പ്രാരംഭ പൊതു ഓഹരി വില്‍പ്പന നടത്തുന്നതിനായുള്ള അനുമതി തേടി സെബിക്ക് മുമ്പാകെ ഡി.ആര്‍.എച്ച്.പി രേഖകള്‍ സമര്‍പ്പിച്ചു. വിപണിയില്‍ നിന്നും 400 കോടി ഡോളര്‍ (ഏകദേശം 37,500 കോടി രൂപ) വരെ സമാഹരിക്കാനാണ് ശ്രമം. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഐ.പി.ഒ ആയി ഇത് മാറുമെന്നാണ് കരുതുന്നത്. ജിയോ പ്ലാറ്റ്ഫോംസിന് 180 ബില്യണ്‍ ഡോളര്‍ (ഏകദേശം 17 ലക്ഷം കോടി രൂപ) വരെ വിപണി മൂല്യം ലഭിച്ചേക്കാം. അതേസമയം ഐ.പി.ഒയില്‍ 27 കോടി പുതിയ ഇക്വിറ്റി ഓഹരികള്‍ പുറത്തിറക്കും. നിലവില്‍ 52.44 കോടി വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ് റിലയന്‍സ് ജിയോ. ഇക്കഴിഞ്ഞ മാര്‍ച്ച് സാമ്പത്തിക പാദത്തില്‍ റിലയന്‍സ് ജിയോ നേടിയ വരുമാനം വാര്‍ഷികമായ 13 ശതമാനം വളര്‍ച്ചയോടെ 44,928 കോടി രൂപയാണ്. ത്രൈമാസ കാലയളവിലെ അറ്റാദായം 7,935 കോടി രൂപയാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *