മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന ചിത്രമാണ് ‘അനന്തന്‍ കാട്’. ചിത്രത്തില്‍ നിഖില വിമല്‍ അവതരിപ്പിക്കുന്ന ദീപ ടീച്ചറിന്റെ കാരക്ടര്‍ പോസ്റ്റര്‍ റിലീസായി. ജൂണ്‍ 25-ന് വേള്‍ഡ് വൈഡായി പ്രദര്‍ശനത്തിനെത്തുന്ന സിനിമയില്‍ ആര്യ ആണ് നായകന്‍. തമിഴ് സംസാരിക്കുന്ന കഥാപാത്രമായിട്ടാണ് ആര്യ എത്തുന്നത്. വന്‍ വിജയമായി മാറിയ ‘മാര്‍ക്ക് ആന്റണി’ക്ക് ശേഷം മിനിസ്റ്റുഡിയോയുടെ ബാനറില്‍ എസ് വിനോദ് കുമാര്‍ നിര്‍മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്. […]
ഫ്രോങ്ക്‌സ് സ്പോര്‍ട്ടിന്റെ പുതിയ ‘സ്പോര്‍ട്’ വകഭേദം
ജാപ്പനീസ് വാഹന ബ്രാന്‍ഡായ സുസുക്കി തങ്ങളുടെ കോംപാക്റ്റ് എസ്യുവിയായ ഫ്രോങ്ക്‌സ് സ്പോര്‍ട്ടിന്റെ പുതിയ ‘സ്പോര്‍ട്’ വകഭേദം മലേഷ്യയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഫ്രോങ്ക്‌സിനേക്കാള്‍ സ്പോര്‍ട്ടി രൂപഭംഗിയുള്ളതാണ് ഈ പുതിയ മോഡല്‍. അടിസ്ഥാന ഫ്രോങ്ക്‌സിന് മലേഷ്യയില്‍ 1,18,888 റിംഗിറ്റാണ് (ഏകദേശം 27.89 ലക്ഷം ഇന്ത്യന്‍ രൂപ) വില. പുതിയ ഫ്രോങ്ക്‌സ് സ്പോര്‍ട്ടിന് 1,30,888 (ഏകദേശം 30.70 ലക്ഷം രൂപ) റിംഗിറ്റും. പുതിയ ഫ്രോങ്ക്‌സ് സ്പോര്‍ട് മോണോടോണ്‍ കൂള്‍ ബ്ലാക്ക്, ഡ്യുവല്‍-ടോണ്‍ പേള്‍ സ്‌നോ വൈറ്റ്, കൂള്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് […]
ഒരു പോസിറ്റീവ് പ്രണയകഥ
ഏകാന്തതയില്‍ നേര്‍ത്തൊരു തിരിനാളംപോലെ പ്രണയത്തിന്റെ നിഗൂഢശാന്തതയിലേക്ക് കൂട്ടുവരുന്ന ചെറുകഥകള്‍. പ്രണയം ഇവിടെ നിശ്ശബ്ദതയാണ്. കണ്ണുകള്‍ക്കിടയിലൊഴുകുന്ന അദ്യശ്യനദിപോലെ വാക്കുകളുടെ കനംവിട്ട് കവിത പൂക്കുംപോലെ, ഹിമഗിരികള്‍ സൂര്യസ്പര്‍ശത്തിലുരുകുംപോലെ, ഹൃദയം അജ്ഞാതമായൊരു സംഗീതത്തിനായി കാതോര്‍ക്കുന്നുണ്ട്. തണുത്ത കാറ്റേറ്റു വാടിയ പൂവിന്റെ ഗന്ധംപോലെ കാലത്തിന്റെ ചില്ലകളില്‍ ഓര്‍മ്മകള്‍. ലോകം മാഞ്ഞുപോകുമ്പോഴും ഒടുവില്‍ ഒരു ശബ്ദം ബാക്കിനില്‍ക്കും. നിശ്ചയം-അതു നിന്റെ പേരായിരിക്കും. ‘ഒരു പോസിറ്റീവ് പ്രണയകഥ’. ഷീജ ഷിബു. ഡിസി ബുക്‌സ്. വില 171 രൂപ.
കൊതുക് പരത്തുന്ന വെസ്റ്റ് നൈല്‍ പനി
വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യന്ത്രാലയം. ഒരാഴ്ചയ്ക്കിടെ രണ്ടു പേരാണ് വെസ്റ്റ് നൈല്‍ പനി മൂലം എറണാകുളത്ത് മരണപ്പെട്ടത്. ക്യൂലക്‌സ് കൊതുക് പരത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് ഈ പനിക്കും ഉണ്ടാവുക. തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മനഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുന്നത് രോഗനിര്‍ണ്ണയത്തിന് വെല്ലുവിളിയാകാം. ഒരു ശതമാനം ആളുകളില്‍ ഈ വൈറസ് തലച്ചോറിനെ ബാധിക്കുന്നതു കാരണം […]
മദ്ധ്യാഹ്ന വാർത്തകൾ
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി വീണയ്ക്ക് മാസപ്പടിക്കേസിൽ ഇഡി സമൻസ്. വെള്ളിയാഴ്ച ഹാജരാകാനാണ് നോട്ടീസിൽ പറയുന്നത്. കൂടാതെ സിഎംആർഎൽ എം ഡി ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ എസ് കർത്ത, ചീഫ് ജനറൽ മാനേജർ കെ എസ് സുശേഷ് കുമാർ, സിഎംആർഎൽ ജീവനക്കാർ , കർത്തയുടെ ഭാര്യ, മകൻ അടക്കമുള്ള കുടുംബങ്ങൾക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്. സിഎംആർഎൽ എക്സാലോജിക് കേസിൽ നിയമം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെയെന്ന് ജോൺ […]
തൃശൂരിൽ മിന്നൽ ചുഴലി
തൃശൂരിൽ വില്ലടത്ത് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. വിൽവട്ടം, നടത്തറ , പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് മിന്നൽ ചുഴലിയടിച്ചത്. അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ പാർക്കിങ്ങിൽ 4 തേക്കുമരങ്ങളാണ് കടപുഴകി വീണത്. ഓട്ടോ ഡ്രൈവർമാരും അധ്യാപകരും കുട്ടികളെ തൊട്ടടുത്ത വീടുകളിലേക്കും മറ്റും എത്തിച്ചത് കൊണ്ടാണ് അപകടം ഒഴിവായത്. ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ മരങ്ങൾ റോഡിലേക്ക് വീണതോടെ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായി.
വയനാട്ടിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഉന്നതതലയോഗം ചേർന്നു
വയനാട്ടിൽ ഷിഗല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ മന്ത്രി ടി സിദ്ദിഖിൻ്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. രോഗവ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനത്തിന് മന്ത്രി നിർദേശം നൽകി. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. 25 വിദ്യാർത്ഥികളാണ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുള്ളത്. 38 വിദ്യാർത്ഥികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ അറിയിക്കുന്നത്.
ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ
ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ വിളിച്ചുചേർത്ത യോഗം വെള്ളിയാഴ്ച ചേരും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വശ്രയ കോളേജ് മാനേജ്മെന്റ് പ്രതിനിധികളും പങ്കെടുക്കും. എംബിബിഎസ് കോഴ്സിൽ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്നാണ് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം. എന്നാൽ കേരളത്തിലെ സാഹചര്യം നോക്കാതെയുള്ള നിർദേശമെന്നാണ് സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷൻ പറയുന്നത്. നാലര വർഷ കോഴ്സിന് അഞ്ചുവർഷ ഫീസ് വാങ്ങുന്നതിലാണ് നടപടി. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കൽ എജുക്കേഷൻ ചട്ട പ്രകാരം […]
സിബിഎസ്ഇ പുനർ മൂല്യനിർണയം അടിയന്തരമായി പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി
ഗൾഫ് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥി നൽകിയ ഹർജിയിൽ സിബിഎസ്ഇ പുനർ മൂല്യനിർണയം അടിയന്തരമായി പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി. എത്രയും വേഗം ഫലം പ്രഖ്യാപിക്കണം, ഇതിനായി സാധ്യമായതെല്ലാം ബോർഡ് ചെയ്യണം, വെള്ളിയാഴ്ചയ്ക്കകം കൃത്യമായ പദ്ധതി അറിയിക്കണമെന്നും സുപ്രീംകോടതി
ബെഞ്ചമിൻ നെതന്യാഹുവിനു മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. ഇറാനെതിരായ ആക്രമണം നിർത്തിവെക്കണമെന്നും അല്ലാത്തപക്ഷം ഇസ്രായേൽ തനിച്ചാകുമെന്ന് മുന്നറിയിപ്പ് നൽകിയതായും ട്രംപ് മാധ്യമത്തോട് പറഞ്ഞു. രണ്ട് മാസം നീണ്ട ഇടവേളയ്ക്ക് ശേഷം ഇസ്രായേൽ ഇറാനെതിരെ കടുത്ത ആക്രമണത്തിന് പദ്ധതിയിടുന്നതിനിടെ ആണ് ട്രംപിൻ്റെ നിർദേശം. വെടിവെപ്പ് അടിയന്തരമായി നിർത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടതിന് പിന്നാലെ ആണ് ഇരുരാജ്യങ്ങളും ആക്രമണം നിർത്തിവെക്കുന്നതായി പ്രഖ്യാപനം നടത്തി. സൈനിക നടപടി നിർത്തിവെക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ ആണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ […]
