Untitled design 2026 06 20T184702.971

ജന്തർ മന്തറിൽ രാവിലെ മുതൽ തുടങ്ങിയ പ്രതിഷേധം നാളെ രാവിലെ വരെ നീട്ടിയതായി സി ജെ പി നേതാവ് അഭിജിത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ദില്ലി ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് സിജെപി പ്രഖ്യാപിച്ചു. രാത്രി സമരത്തിനായി അതിവേഗം കത്ത് നൽകിയെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് വൈകിട്ട് ആറു മണിക്ക് ആരംഭിച്ച് നാളെ വരെ നീളുന്ന രാപകൽ സമരവുമായി മുന്നോട്ട് പോകാനാണ് സി ജെ പിയുടെ തീരുമാനം. രാത്രിയിലും ജന്തർ മന്തറിൽ പ്രതിഷേധം തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി ഡി സി പിക്കാണ് അഭിജിത് ദീപ്കെ കത്തുനൽകിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *