Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. പ്രതികളായ അഞ്ചുപേർക്കും മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് മുൻ‌കൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഹണി എം വർഗീസിന്റേതാണ് ഉത്തരവ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിൽ റെഡ് അലേർട്ടും, മലപ്പുറം വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ മഴ കനത്തേക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള -ലക്ഷദീപ് – കർണാടക തീരങ്ങളിൽ ജൂൺ 10 വരെ വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കങ്കണ റണൗട്ടിനെതിരെ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി

നഴ്‌സുമാരുടെ വേഷത്തെക്കുറിച്ച് നടി കങ്കണാ റണൗട്ട് നടത്തിയ പരാമര്‍ശത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവും ഒരു നഴ്‌സിന്റെ മകനുമായ വിനീത് തോമസ് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്കി.  നഴ്‌സായി വേഷമിടുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയാണ് കങ്കണ വിവാദപരാമര്‍ശം നടത്തിയത്. ഇന്ത്യയിലെ നഴ്‌സിംഗ് ജോലി ലൈംഗിക വത്കരിക്കപ്പെട്ടെന്നും വിദേശ രീതിയിലുള്ള വേഷം മാറേണ്ടതുണ്ടെന്നുമാണ് നടി പറഞ്ഞത്.കങ്കണയുടെ പരാമര്‍ശത്തിനെതിരെ നഴ്‌സുമാരുടെ സംഘടനകള്‍ അടക്കം പ്രതിഷേധം രേഖപ്പെടുത്തി. ഇന്നലെ രാത്രി ഛത്തീസ്ഗഡില്‍ മാധ്യമങ്ങളെ കണ്ടപ്പോള്‍ അഭിപ്രായം നഴ്‌സുമാര്‍ പറയട്ടെ എന്നായിരുന്നു കങ്കണയുടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വെള്ളാപ്പള്ളിനടേശനെതിരെ വിമർശനവുമായി പി. ജയരാജൻ

എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്നും ഒരേ സമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവുമാണെന്നും സിപിഎം നേതാവ് പി ജയരാജൻ. ബഹുമുഖ വേഷമാണ് വെള്ളാപ്പള്ളിക്ക്, ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും ജയരാജൻ വ്യക്താക്കി. അതേസമയം തെര‍ഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായെന്ന് സിപിഎം വിലയിരുത്തിയിരുന്നു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 9, ചൊവ്വ

  ഒമാന്‍ തീരത്ത് 24 ഇന്ത്യന്‍ നാവികരുള്‍പ്പെട്ട എം.ടി. മാരിവെക്സ് ഇന്ധന ടാങ്കര്‍ ആക്രമിച്ചത് തങ്ങളാണെന്ന് അമേരിക്ക. ഉപരോധം ലംഘിച്ചും മുന്നറിയിപ്പുകള്‍ അവഗണിച്ചും ഇറാനിലേക്കു യാത്ര ചെയ്തപ്പോഴാണ് കപ്പലിനെ ആക്രമിച്ചതെന്നാണ് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡിന്റെ വിശദീകരണം. മാസപ്പടിക്കേസില്‍ പിണറായി വിജയന്റെ മകള്‍ ടി വീണ വെള്ളിയാഴ്ച ഹാജരാകണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സ്. എട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്കും നോട്ടീസ് അയച്ചു. സിഎംആര്‍എല്‍ എം ഡി ശശിധരന്‍ കര്‍ത്ത, മകനും ജോയിന്റ് മാനേജിംഗ് ഡയറക്ടറുമായ ശരണ്‍ എസ് കര്‍ത്ത, ചീഫ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്ന് എസ് എഫ് ഐ

നീറ്റ് ചോദ്യപേപ്പർ ചോർച്ചയും സിബിഎസ്ഇ പ്രശ്നവും ലക്ഷകണക്കിന് വിദ്യാർത്ഥികളെ ബാധിച്ചുവെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണമെന്നും എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ. ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ പ്രതിഷേധിക്കുമെന്നും, 10 ദിവസത്തെ അന്ത്യശാസനം നൽകുന്നു അതിനിടയിൽ വിദ്യാഭ്യാസ മന്ത്രി രാജിവക്കണം. എന്ന ടി എ  യെ പിരിച്ചു വിടണം. രാജിവച്ചില്ലെങ്കിൽ ഈ മാസം 19 ന് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് വലിയ മാർച്ച്‌ നടത്തുമെന്നും അദ്ദേഹം പറഞ്ഞു

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെഎസ്ഇബിക്ക് എതിരെ വീണ്ടും വെട്ടിനിരത്തൽ പരാതി

പത്തനംതിട്ട പുല്ലാട് സ്വദേശിയുടെ പറമ്പിലെ റബ്ബർ അടക്കം മരങ്ങൾ ഒരു മുന്നറിയിപ്പും നൽകാതെ മുറിച്ചുകളഞ്ഞതിൽ കെഎസ്ഇബിക്ക് എതിരെ വീണ്ടും വെട്ടിനിരത്തൽ പരാതി. ആക്ഷേപം ശക്തമായിട്ടും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അനങ്ങുന്നില്ലെന്നാണ് പരാതി. തിരുവല്ല, മല്ലപ്പള്ളി മേഖലയ്ക്ക് പിന്നാലെ കുമ്പനാട് പുല്ലാട് ഭാഗത്തും നോട്ടീസ് നൽകാതെ റബ്ബറും മഹാഗണിയും ഉൾപ്പെടെ വെട്ടികളഞ്ഞു. നോട്ടീസ് നൽകി അപകടം ബോധ്യപ്പെടുത്താതെ ഒരു പറമ്പിലെയും മരങ്ങൾ മുറിക്കരുതെന്ന് കളക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്.

Posted inബിസിനസ്സ്

ഇന്ത്യന്‍ വിപണിക്ക് കരുത്തായി ആഭ്യന്തര നിക്ഷേപകര്‍

വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുമ്പോഴും, ഇന്ത്യന്‍ വിപണിക്ക് ശക്തമായ പിന്തുണയേകി ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ പണമൊഴുക്ക്. 2026-ന്റെ ആദ്യ അഞ്ച് മാസങ്ങളില്‍ മാത്രം ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് 4 ലക്ഷം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ഒഴുക്കിയത്. ഈ വര്‍ഷം വിദേശ നിക്ഷേപകര്‍ ഏകദേശം 2,700 കോടി ഡോളറിന്റെ (ഏകദേശം 2.57 ലക്ഷം കോടി രൂപ) ഓഹരികള്‍ വിറ്റഴിച്ചപ്പോഴാണ്, മ്യൂച്വല്‍ ഫണ്ടുകളും ബാങ്കുകളും ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ടുകളും അടങ്ങുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ […]

Posted inടെക്നോളജി

ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പിഴവ് സമ്മതിച്ച് മെറ്റ

മെറ്റയുടെ എഐ അധിഷ്ഠിതമായ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് റിക്കവറി സിസ്റ്റത്തിലെ ഗുരുതരമായ പിഴവ് മുതലെടുത്ത് ഹാക്കര്‍മാര്‍ ആഗോളതലത്തില്‍ ഇരുപതിനായിരത്തിലധികം അക്കൗണ്ടുകളുടെ നിയന്ത്രണം കൈക്കലാക്കി. അക്കൗണ്ട് റിക്കവറി സമയത്ത് നല്‍കുന്ന ഇമെയില്‍ വിലാസം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുമായി ബന്ധമുള്ളതാണോ എന്ന് പരിശോധിക്കുന്നതില്‍ എഐ സംവിധാനം പരാജയപ്പെട്ടതാണ് ഹാക്കര്‍മാര്‍ക്ക് സഹായകമായത്. എഐ സംവിധാനത്തെ കബളിപ്പിച്ച് ഇരകളുടെ അക്കൗണ്ടുകളുമായി ഹാക്കര്‍മാര്‍ തങ്ങളുടെ സ്വന്തം ഇമെയില്‍ വിലാസങ്ങള്‍ ബന്ധിപ്പിക്കുകയും, തുടര്‍ന്ന് പാസ്വേഡ് റീസെറ്റ് കോഡ് സ്വന്തമാക്കി അക്കൗണ്ടുകളില്‍ പ്രവേശിക്കുകയുമാണ് ചെയ്തത്. എന്നാല്‍ പ്രശ്‌നം പൂര്‍ണ്ണമായും പരിഹരിച്ചതായി […]

Posted inവിനോദം

ബിഗില്‍ ബിനോയിയുടെ മ്യൂസിക് വീഡിയോ ‘നീലി’

വ്യത്യസ്തമായ മേക്കിങ് ശൈലിയും ദൃശ്യാവിഷ്‌കാരങ്ങളും കൊണ്ട് ബിഗില്‍ ബിനോയിയുടെ പുതിയ മ്യൂസിക് വീഡിയോ ‘നീലി’ എത്തി. സംവിധായകന്‍, ഛായാഗ്രാഹകന്‍, എഴുത്തുകാരന്‍ എന്നീ ചുമതലകള്‍ ഒരുമിച്ച് നിര്‍വഹിച്ചാണ് ബിഗില്‍ ബിനോയ് ഈ പ്രോജക്ട് ഒരുക്കിയിരിക്കുന്നത്. മലയാളികളുടെ നാടോടിക്കഥകളിലും ഐതിഹ്യങ്ങളിലും ഇടംപിടിച്ച കള്ളിയങ്കാട്ട് നീലിയെ ആസ്പദമാക്കിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. പുലര്‍ച്ചെ 4 മണിക്ക് ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ചെ 4 മണിവരെ നീണ്ടുനിന്ന 24 മണിക്കൂര്‍ തുടര്‍ച്ചയായ ഷൂട്ടിംഗിലൂടെയാണ് മ്യൂസിക് വീഡിയോ ചിത്രീകരിച്ചത്. ഗായകരായ മധു ബാലകൃഷ്ണന്‍, ചിത്ര അരുണ്‍ […]