Untitled design 20250112 193040 0000 1

 

ബജറ്റിൽ ഫണ്ട് വകയിരുത്താത്ത ലൈഫ് പദ്ധതിയിൽ പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കുമെന്നും മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. എന്നാൽ പ്രതികാരബുദ്ധിയോടെ പദ്ധതിയെ സമീപിക്കില്ലെന്നും അർഹതപ്പെട്ടവർക്ക് വീട് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകിയപ്പോൾ, പദ്ധതിയെ ഇഞ്ചിഞ്ചായി കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു.

 

നിപ രോഗബാധിതന്റെ സമ്പർപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ സാമ്പിൾ ശേഖരിച്ച ആരോഗ്യ പ്രവർത്തകയുടെ പരിശോധനാ ഫലവും നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ഇതോടെ രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ലക്ഷണങ്ങൾ കണ്ടെതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 15 പേരുടെയും പരിശോന ഫലങ്ങൾ നെഗറ്റീവ് ആണെന്നും അദ്ദേഹം വ്യക്തമാക്കി.

 

സംസ്ഥാനത്ത് ഇന്ന് 13,187 പേർക്ക് പനി ബാധിച്ചു. നിപയിൽ സമ്പർക്കപ്പട്ടികയിലുള്ളവരുടെ ഫലം നെഗറ്റീവായത് ആശ്വാസം നൽകുമ്പോൾ, 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചതും എലിപ്പനി ബാധിച്ച് ഒരാൾ മരിച്ചതും ആശങ്ക വർദ്ധിപ്പിക്കുന്നു

 

മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് പ്രഖ്യാപിച്ച ‘മിന്നൽ മാജിക്ക്’ ബ്രാൻഡിന്റെ ഉത്പാദനം പുനഃപരിശോധിക്കുമെന്ന് മന്ത്രി എം ലിജു. 17 കോടിയുടെ യന്ത്രങ്ങൾ സ്ഥാപിച്ചെങ്കിലും, വിശദമായ ആലോചനയ്ക്ക് ശേഷം മാത്രമേ ഉത്പാദനം തുടങ്ങൂ എന്നാണ് മന്ത്രി വ്യക്തമാക്കിയത്.

 

മിൽമയടക്കമുള്ള പ്രമുഖ പാൽ ഉൽപ്പന്ന സ്ഥാപനങ്ങളുടെയും മറ്റ് ബിസിനസ്സ് ബ്രാൻഡുകളുടെയും ഔദ്യോഗിക പേരും ലോഗോയും വ്യാജമായി നിർമ്മിച്ച് വാട്‌സ്ആപ്പ് വഴി പണം തട്ടുന്ന സൈബർ സംഘങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള പൊലീസ് അറിയിച്ചു. ആകർഷകമായ സമ്മാനങ്ങളുടെ പേരിൽ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നവർ കനത്ത സാമ്പത്തിക തട്ടിപ്പിനിരയാകുന്നു എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎമ്മിന് വേണ്ടി അട്ടിമറിക്കാന്‍ അന്നത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ സഹായം നല്‍കി എന്ന പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. 2024 നവംബറില്‍ നടന്ന തെരഞ്ഞെടുപ്പിന് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ട് പോലും കോണ്‍ഗ്രസ് വോട്ടര്‍മാര്‍ക്ക് നേരെയുള്ള സിപിഎം പ്രവര്‍ത്തകരുടെ അക്രമങ്ങള്‍ക്കും കള്ളവോട്ടുകള്‍ക്കും പൊലീസ് ഒത്താശ നല്‍കി എന്നായിരുന്നു ഡിസിസി പരാതി

 

തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാറിനെതിരെ നൽകിയ കത്തിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമലയിലെ 2025ലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് സന്തോഷിനെ കുറിച്ച് പരാതികൾ ലഭിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കത്തയച്ചതെന്നും കെ. മുരളീധരൻ വ്യക്തമാക്കി.

 

സംസ്ഥാന സർക്കാർ മദ്യത്തിന്റെ നികുതി കുറച്ചതിലും വീര്യം കുറഞ്ഞ മദ്യ ഉത്പാദനത്തിനുള്ള തീരുമാനത്തിലും രൂക്ഷ വിമർശനവുമായി താമരശ്ശേരി ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയൽ. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ഈ തീരുമാനങ്ങളെന്നും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

കിഫ്‌ബി ഇന്നത്തെ കാലത്തിനുസരിച്ച് രീതി പുനരാവിഷ്കരിക്കണമെന്ന് അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. സർക്കാർ കിഫ്ബിയെ കുറിച്ച് പഠിച്ച് നല്ല നിലയിൽ കൊണ്ടുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. കിഫ്ബി എടുത്ത് കളയുന്നത് ബുദ്ധിയല്ലെന്നും സാമാന്തര സർക്കാർ ആക്കിമാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോഴാണ് വിമർശനം വന്നത്.റിട്ടയേഡ് ഐഎഎസുകാരനെ നിയമിച്ചത് തെറ്റായ കാര്യമായെന്ന് ജി സുധാകരൻ കൂട്ടിച്ചേർത്തു.

 

പിഎംശ്രീക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്. പിഎംശ്രീ പദ്ധതിക്കെതിരെ യൂത്ത് ലീഗ് പരിപാടിയിൽ പ്രമേയം. യൂത്ത് ലീഗ് വള്ളിക്കുന്ന് നിയോജക മണ്ഡലം കമ്മിറ്റിയുടെ പരിപാടിയിലാണ് പ്രമേയം അതവതരിപ്പിച്ചത്.

 

 

പത്തനംതിട്ട എലോഹിം ഗ്ലോബൽ വർഷിപ്പ് സെൻ്ററിലെ പീഡനത്തില്‍ മൂന്ന് പ്രതികളും പിടിയിൽ. മാനേജർ റെജി, ജീവനക്കാരായ ബെന്നി, സിജോ എന്നിവരാണ് ഇലവുംതിട്ട പൊലീസിന്റെ പിടിയിലായത്. കേസെടുത്തത് മുതൽ ഇവർ ഒളിവിൽ ആയിരുന്നു.എലോഹിം ആരാധനാലയത്തിന് കീഴിലുള്ള സ്നേഹ തണൽ വൃദ്ധസദനത്തിൽ വെച്ചായിരുന്നു 17 കാരൻ ഉൾപ്പെടെ മാർദ്ദനമേറ്റത്.

 

 

പേരാമ്പ്ര കൂത്താളിയില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് സ്ലാബ് അടര്‍ന്നുവീണ് ഉദ്യോഗസ്ഥയ്ക്ക് പരിക്കേറ്റു. പഞ്ചായത്ത് ജീവനക്കാരി ശ്വേതയ്ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഓഫീസിലെത്തി കമ്പ്യൂട്ടറില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയായിരുന്നു അപകടം.

 

തൃശ്ശൂർ തൃപ്രയാറിൽ കാറിൽ നിന്ന് 16 ലക്ഷം കവർന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പട്ടാമ്പിക്ക് അടുത്ത് വിളയൂർ പഞ്ചായത്തിലെ കോൺഗ്രസിന്റെ അംഗം മുഹമ്മദ് റാഫി ഉൾപ്പടെയുള്ള നാലംഗ സംഘത്തിനാണ് പണം നഷ്ടപ്പെട്ടത്. പണവുമായി ഇവർ അന്തിക്കാട് എത്തിയത് നോട്ട് നൽകി ഡോളർ വാങ്ങാനായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

 

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടർ ബോർഡിൽ നിന്നും പുറത്താക്കിയത് ആഘോഷമാക്കി പത്തനാപുരം താലൂക്ക് എൻഎസ്എസ് യൂണിയൻ ഭാരവാഹികൾ. ഓഫിസിൽ മധുര പലഹാരം വിതരണം ചെയ്തു. പ്രസിഡന്റ് കരിക്കത്തിൽ തങ്കപ്പൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു ആഘോഷം.

 

 

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശൻ രാജിവെക്കണമെന്ന് എസ്എൻഡിപി സംരക്ഷണസമിതി. കെ കെ മഹേശൻ്റെ മരണത്തിലും വെള്ളാപ്പള്ളി പ്രതിയാണെന്ന് എസ്എൻഡിപി സംരക്ഷണസമിതി ചെയർമാർ എസ് ചന്ദ്രസേനൻ പറഞ്ഞു.

 

കേന്ദ്രമന്ത്രി ജോർജ് കുര്യൻ മന്ത്രിസ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നു. കാലാവധി നാളെ അവസാനിക്കുന്ന സാഹചര്യത്തിൽ, കേരളത്തിൽ സംഘടനാ ചുമതലയിലേക്ക് മടങ്ങാനുള്ള താൽപര്യം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ഉടൻ രാജിക്കത്ത് കൈമാറും.

 

ഹരിയാനയിലെ ഫരീദാബാദിൽ വ്രതം മുറിക്കുന്നതിനായി ഫ്രൂട്ടി കുടിച്ചതിന് പിന്നാലെ അസുഖബാധിതനായ 33-കാരൻ മരിച്ചു. ഫരീദാബാദിലെ ഹനുമാൻ നഗർ സ്വദേശിയായ അങ്കുഷ് ആണ് മരിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.

 

അയോധ്യയിലെ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സംഭാവനകളിലും വിലപിടിപ്പുള്ള വസ്തുക്കളിലും വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങൾക്കിടയിൽ, ക്ഷേത്രത്തിന്‍റെ സംഭാവന രേഖകളിൽ നിന്ന് 60 കിലോഗ്രാം വെള്ളി കട്ടകൾ കാണാതായതായി റിപ്പോർട്ട്. അന്വേഷണത്തിന്‍റെ ഭാഗമായി എസ്‌ഐടി സംഘം രാംശങ്കർ യാദവ് കൃഷ്ണദേവ് തിവാരി എന്നിവരെയും നാല് പൂജാരിമാരെയും ചോദ്യം ചെയ്തു.

 

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ ജന്തർ മന്തറിൽ പ്രതിഷേധം. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും രാത്രിയിലും സമരം തുടരുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു

 

നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തിൽ, മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികൾക്ക് ഞായറാഴ്ച ഉൾപ്പെടെ അവധി നൽകരുതെന്ന് ഡിഎംഇ സർക്കുലർ പുറത്തിറക്കി. മുൻപ് നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി, വിദ്യാർത്ഥികൾ ക്യാമ്പസിൽ തന്നെ തുടരണമെന്ന് നിർദ്ദേശമുണ്ട്. പരീക്ഷാർത്ഥികൾക്കായി പുതിയ മാർഗനിർദ്ദേശങ്ങളും പുതിയ അഡ്മിറ്റ് കാർഡും എൻടിഎ പുറത്തിറക്കിയിട്ടുണ്ട്.

 

എം കെ സ്റ്റാലിനെ കൈവിട്ട് മുസ്ലിം ലീഗ്. ഇടത് പാർട്ടികൾക്ക് പിന്നാലെ ഡിഎംകെ സഖ്യം ഉപേക്ഷിക്കുന്നതായി ലീഗ് പ്രഖ്യാപിച്ചു. ചെന്നൈയിൽ ചേർന്ന ലീഗ് സംസ്ഥാന നേതൃയോഗത്തിന് ശേഷമാണ്‌ പ്രഖ്യാപനം. ടിവികെ സർക്കാരിന്റെ ഭാഗം ആയിരിക്കുമ്പോൾ, ഡിഎംകെ സഖ്യത്തിൽ തുടരുന്നത് ഉചിതമല്ലെന്ന് യോഗം പ്രമേയം പാസ്സാക്കി.

 

തൃണമൂൽ കോൺഗ്രസിന്‍റെ 440 കോടിയോളം രൂപ നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പാർട്ടിയിലെ വിമത എംഎൽഎമാർ നൽകിയ പരാതിയെത്തുടർന്നാണ് പോലീസിന്‍റെ ഈ നടപടി. ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് വിമതർ ആവശ്യപ്പെട്ടിരിക്കുന്നത്.

 

ജി-7 ഉച്ചകോടിക്കിടെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തനിക്കൊപ്പം ചിത്രമെടുക്കാൻ യാചിച്ചുവെന്ന് ഡൊണാൾഡ് ട്രംപ് ആരോപിച്ചു. ഇറാനെതിരായ നിലപാടിൽ പിന്തുണ നൽകാത്തതാണ് മെലോനിയുടെ ജനപ്രീതി കുറയാൻ കാരണമെന്നും ട്രംപ് പറഞ്ഞു.

 

ലബനനിലെ ഇസ്രയേൽ ആക്രമണങ്ങളിൽ പ്രകോപിതരായി ഇറാൻ ഹോർമുസ് വീണ്ടും അടച്ചു. ലെബനൻ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ ആരോപിച്ചു. തങ്ങളുടെ മരവിപ്പിച്ച സ്വത്തുക്കൾ മറ്റ് രാജ്യങ്ങൾക്ക് നൽകാനുള്ള നീക്കത്തെയും ഇറാൻ ശക്തമായി എതിർക്കുന്നുണ്ട്

 

അപൂര്‍വ്വയിനം ആമകളുടെ സംരക്ഷണത്തിനായി ജീവിതം സമര്‍പ്പിച്ച പ്രശസ്ത മറൈന്‍ ഇക്കോളജിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകയുമായ മോന ഖലീല്‍ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മോന ഖലീല്‍ (77) ചികില്‍സയിലായിരുന്നു. ദക്ഷിണ ലെബനനിലെ ടൈര്‍ നഗരത്തിന് സമീപമുള്ള വസതിയിലായിരുന്നു അന്ത്യം.

 

ഇസ്രായേലും ഹിസ്ബുല്ലയും തമ്മില്‍ പുതിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ച് 24 മണിക്കൂര്‍ തികയും മുന്‍പേ ദക്ഷിണ ലെബനനില്‍ ഇസ്രായേലിന്റെ ശക്തമായ വ്യോമാക്രമണം. ആക്രമണത്തില്‍ ലെബനനിലെ ഒരു സൈനികന്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടു.

 

ലോകത്തിലെ ഏറ്റവും ആഡംബരമേറിയ പുതിയ പ്രസിഡന്‍ഷ്യല്‍ വിമാനം പുറത്തിറക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ നടന്ന ചടങ്ങിലാണ് ട്രംപിന്റെ താല്പര്യങ്ങള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്ത പുതിയ വിമാനം അദ്ദേഹം പുറത്തിറക്കിയത്.

 

ജീവിതച്ചെലവ് വര്‍ധിക്കുന്നതിനെതിരെ കഴിഞ്ഞ 50 ദിവസമായി തുടരുന്ന ജനകീയ പ്രക്ഷോഭത്തെ നേരിടാന്‍ ബൊളീവിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രസിഡന്റ് റോഡ്രിഗോ പാസ് ആണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

 

യുഎസ്-ഇറാൻ സമാധാന കരാറിനെത്തുടർന്ന് ആഗോള വിപണിയിലുണ്ടായ വിലക്കുറവിന്റെ പശ്ചാത്തലത്തിൽ പാകിസ്താൻ സർക്കാർ ഇന്ധനവില കുത്തനെ കുറച്ചു. പെട്രോളിന് ലിറ്ററിന് 74 രൂപയും ഹൈ-സ്പീഡ് ഡീസലിന് 67 രൂപയുമാണ് കുറച്ചത്.

 

ലോകകപ്പ് മത്സരങ്ങളുടെ ആവേശത്തിനിടെ പേര് മാറ്റത്തിനൊരുങ്ങി ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത് എന്ന് ഫെഡറേഷനെ പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശത്തിന് ശനിയാഴ്ച നടന്ന ഫെഡറേഷന്‍റെ പ്രത്യേക ജനറൽ ബോഡി യോഗം അംഗീകാരം നൽകി.

 

അഫ്ഗാനിസ്ഥാനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ 9 വിക്കറ്റിന്‍റെ ആധികാരിക ജയവുമായി ഏകദിന പരമ്പര 3-0ന് തൂത്തുവാരി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത് അഫ്ഗാന്‍ ഉയര്‍ത്തിയ 219 റണ്‍സിന്‍റെ വിജയലക്ഷ്യം രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 28.4 ഓവറില്‍ അടിച്ചെടുത്തു. 86 പന്തില്‍ 110 റണ്‍സുമായി പുറത്താകാതെ നിന്ന ഓപ്പണര്‍ യശസ്വി ജയ്സ്വാളാണ് ഇന്ത്യയുട ടോപ് സ്കോറര്‍.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *