പൃഥ്വിരാജ് സുകുമാരനും കരീന കപൂര്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രമായ ‘ദായ്‌റ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2026 സെപ്റ്റംബര്‍ 18ന് തിയറ്ററുകളിലെത്തും. ജംഗിള്‍ പിക്‌ചേഴ്‌സും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോലീസ് വേഷത്തിലാണ് പ്രിഥ്വിരാജ് എത്തുന്നത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ത്രില്ലര്‍ ചിത്രമായ ‘ദായ്‌റ’യുടെ തിരക്കഥ യാഷ് കെസ്വാനി, സീമ അഗര്‍വാള്‍, മേഘ്‌ന ഗുല്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ‘റാസി’, ‘തല്‍വാര്‍’ എന്നീ ശ്രദ്ധേയ ചിത്രങ്ങള്‍ക്കുശേഷം മേഘ്‌ന ഗുല്‍സാറും ജംഗിള്‍ പിക്‌ചേഴ്‌സും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. കുറ്റകൃത്യം, നീതി, ശിക്ഷ എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ‘ദായ്‌റ’യില്‍ കരീന കപൂര്‍ ഖാനും പൃഥ്വിരാജ് സുകുമാരനും ശക്തമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്.
പൃഥ്വിരാജും കരീന കപൂറും ഒന്നിക്കുന്ന ‘ദായ്‌റ’ റിലീസിന്
