2 34

ഓഹരി വിപണിയില്‍ കേവലം സാമ്പത്തിക ലാഭത്തിനപ്പുറം ധാര്‍മ്മികതയ്ക്കും സുതാര്യതയ്ക്കും മുന്‍ഗണന നല്‍കുന്ന നിക്ഷേപകര്‍ക്കായി പുതിയ സൂചിക അവതരിപ്പിച്ച് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്. ബിഎസ്ഇയുടെ ഇന്‍ഡെക്‌സ് സേവന വിഭാഗമായ ബിഎസ്ഇ ഇന്‍ഡെക്‌സ് സര്‍വീസസ് ലിമിറ്റഡാണ് രാജ്യത്തെ ആദ്യത്തെ ‘സാത്വിക്’ സൂചിക പുറത്തിറക്കിയത്. ‘ബിഎസ്ഇ സാത്വിക് 100’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സൂചിക, മൂല്യാധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്കായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ ഇഎസ്ജി അധിഷ്ഠിത നിക്ഷേപങ്ങളോട് താല്പര്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബിഎസ്ഇയുടെ ഈ നീക്കം. മൂല്യാധിഷ്ഠിത നിക്ഷേപകര്‍ക്ക് അവരുടെ തത്വങ്ങള്‍ക്കനുസൃതമായ കമ്പനികളെ കണ്ടെത്താന്‍ ഇത് സഹായിക്കും. ബിഎസ്ഇ 500 സൂചികയിലെ കമ്പനികളില്‍ നിന്നാണ് സാത്വിക് സൂചികയിലേക്കുള്ള 100 കമ്പനികളെ തിരഞ്ഞെടുക്കുന്നത്. മ്യൂച്വല്‍ ഫണ്ടുകള്‍ക്കും എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍ക്കും ഈ സൂചികയെ അടിസ്ഥാനമാക്കി പുതിയ നിക്ഷേപ പദ്ധതികള്‍ ആവിഷ്‌കരിക്കാം.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *