എംജി സെലക്ടിന്റെ പ്രീമിയം മോഡലായ ‘എംജി എം9 – പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍’ സ്വന്തമാക്കി നടന്‍ പ്രഭുദേവ. യാത്രകളില്‍ അതീവ സുഖസൗകര്യങ്ങളും ആഡംബരവും ആഗ്രഹിക്കുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ഈ ഫ്‌ലാഗ്ഷിപ്പ് മോഡല്‍. 16 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഈ സീറ്റുകളില്‍ 8 മസാജ് മോഡുകള്‍, ഹീറ്റിങ്, വെന്റിലേഷന്‍ സൗകര്യങ്ങള്‍ എന്നിവയുണ്ട്. യാത്രാ അനുഭവം മെച്ചപ്പെടുത്താന്‍ കോന്യക് ബ്രൗണ്‍ ലെതര്‍ ഇന്റീരിയര്‍, ആംറെസ്റ്റിലെ ഇന്റലിജന്റ് കണ്‍ട്രോളുകള്‍, യാറ്റ് സ്‌റ്റൈല്‍ ഡ്യുവല്‍ സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ് എന്നിവയും ഇതിലൊരുക്കിയിരിക്കുന്നു. 13 സ്പീക്കറുകളുള്ള പ്രീമിയം സൗണ്ട് സിസ്റ്റമാണ് വാഹനത്തിലുള്ളത്. പേള്‍ ലസ്റ്റര്‍ വൈറ്റ്, മെറ്റല്‍ ബ്ലാക്ക്, കോണ്‍ക്രീറ്റ് ഗ്രേ എന്നീ ആകര്‍ഷകമായ നിറങ്ങളില്‍ വാഹനം ലഭ്യമാണ്. ബോള്‍ഡ് ട്രാപെസോയ്ഡല്‍ ഗ്രില്‍, സ്പ്ലിറ്റ് എല്‍ഇഡി ഹെഡ്ലാമ്പുകള്‍, വാട്ടര്‍ഫാള്‍ സ്‌റ്റൈല്‍ ടെയില്‍ ലൈറ്റുകള്‍, 19 ഇഞ്ച് കോണ്ടിസീല്‍ ടയറുകള്‍ എന്നിവ വാഹനത്തിന് കരുത്തുറ്റ ലുക്ക് നല്‍കുന്നു. 245 പിഎസ് കരുത്തും 350 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എന്‍ജിന്‍ മികച്ച പെര്‍ഫോമന്‍സ് ഉറപ്പുനല്‍കുന്നു.
