‘നേരം’, ‘പ്രേമം’ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കുശേഷം നിവിന്‍ പോളിയും അല്‍ഫോന്‍സ് പുത്രനും വീണ്ടും ഒന്നിക്കുന്നു. നിവിന്‍ പോളിയുടെ അന്‍പതാം സിനിമയായാകും ഈ അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ഒരുങ്ങുക. സിനിമയുടെ ൈടൈറ്റില്‍ ലോഞ്ച് വരുന്ന 27-ാം തിയതി പത്മ തിയറ്ററില്‍ വച്ച് രാവിലെ പത്ത് മണിക്ക് നിര്‍വഹിക്കും. ബൈക്ക് റേസിങുമായി ബന്ധപ്പെട്ടാകും സിനിമയുടെ കഥയെന്ന് സൂചനയുണ്ട്. ‘ഗോള്‍ഡിനു’ ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണിത്. മുമ്പുള്ള സിനിമകളിലേതു പോലെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളര്‍ ഗ്രേഡിങ് എന്നിവയും അല്‍ഫോന്‍സ് തന്നെയാകും. അല്‍ഫോന്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘നേരം’ 2013-ലാണ് പുറത്തിറങ്ങിയത്. നിവിന്‍ പോളി, നസ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളില്‍. 2015-ലാണ് ‘പ്രേമം’ റിലീസിനെത്തിയത്.
