ആധുനികമായ ചൈല്‍ഡ്ഫ്രീ ജീവിതശൈലിയും പരമ്പരാഗത കുടുംബ മൂല്യങ്ങളും തമ്മിലുള്ള രസകരമായ സംഘര്‍ഷത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതോടൊപ്പം തലമുറകള്‍ തമ്മിലുള്ള അന്തരം കേവലം പ്രായത്തിന്റെ വ്യത്യാസം മാത്രമല്ല മറിച്ച് കാഴ്ചപ്പാടുകളുടേയും ബോധ്യങ്ങളുടേയുമാണെന്നും ബന്ധം, സ്‌നേഹം, സംരക്ഷണം, വാത്സല്യം എന്നിവയുടെ പേരില്‍ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടത്തുന്ന കടന്നുകയറ്റങ്ങളെ പരിഹസിക്കുമ്പോഴും ഉള്ളുപൊള്ളിക്കുന്ന വൈകാരിക നിമിഷങ്ങളും പരസ്പര ബഹുമാനത്തോടെയുള്ള വിട്ടുവീഴ്ചകളും നിങ്ങളെ ആഴത്തില്‍ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. ഹാസ്യത്തിന്റെ മേമ്പൊടിയോടെ, എന്നാല്‍ മനുഷ്യജീവിതത്തിലെ സങ്കീര്‍ണ്ണതകളെയും വൈകാരികമായ ഉയര്‍ച്ചതാഴ്ചകളെയും ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒന്നാണ് ഈ സ്‌ക്രീനെല്ല. ‘ഒരു ചൈല്‍ഡ് ഫ്രീ പ്രണയ കഥ’. സിതേഷ് സി ഗോവിന്ദ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 275 രൂപ.
