‘എപ്പിക്ലോറോഹൈഡ്രിന്‍’ അടങ്ങിയ ടീബാഗുകള്‍ക്ക് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തി ദേശീയ നിലവാര നിര്‍ണ്ണയ ഏജന്‍സിയായ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ്. കാന്‍സര്‍ ഉള്‍പ്പെടെ പല രോഗങ്ങള്‍ക്കും ഇത് കാരണമായേക്കാമെന്ന കണ്ടെത്തലിലാണ് നടപടി. ടീബാഗ് പേപ്പര്‍ നിര്‍മിക്കുന്നതിനും ബ്ലീച്ച് ചെയ്യുന്നതിനും ഉപയോഗിക്കുന്ന രാസവസ്തുവാണ് എപ്പിക്ലോറോഹൈഡ്രിന്‍. രാജ്യത്ത് ആദ്യമായാണ് ബിഐഎസ് ഇങ്ങനെയൊരു നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അതിനൊപ്പം ടീബാഗുകളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. നിര്‍മാതാക്കളുടെ പേര്, വിലാസം, ബാച്ച് നമ്പര്‍, നിര്‍മാണ തീയതി, കാലാവധി തുടങ്ങിയവ ലേബലില്‍ ഉള്‍ക്കൊള്ളിക്കണമെന്നും ബിഐഎസ് അറിയിച്ചു. ടീബാഗുകള്‍ […]
മദ്ധ്യാഹ്ന വാർത്തകൾ
ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് അനുവദിക്കുക. കെഎസ്ആർടിസിക്ക് ഉണ്ടാകുന്ന നഷ്ടം സർക്കാർ നികത്തുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രിയദർശിനി എന്ന പേരിൽ ആകും പദ്ധതി. സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന […]
റെക്കോർഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
തുടർച്ചയായി പ്രധാനമന്ത്രി പദം വഹിക്കുന്നതിന്റെ റെക്കോർഡ് സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി സ്ഥാനത്ത് തുടർച്ചയായി 4397 ദിവസം (12 വർഷം 14 ദിവസം) ഇന്ന് നരേന്ദ്ര മോദി പൂർത്തിയാക്കി, മോദി സർക്കാർ പതിമൂന്നാം വർഷത്തിലേക്കും കടക്കുകയാണ്. 2014 മേയ് 26 നാണ് മോദി പ്രധാനമന്ത്രിയായത്. പിന്നീട് 2019 മേയ് 30നും 2024 ജൂൺ 9നും സത്യപ്രതിജ്ഞ ചെയ്തു. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡാണ് മോദി മറികടക്കുന്നത്.
ഇഡി ഉദ്യോഗസ്ഥരെ മര്‍ദിച്ചത് തടയുന്നതില്‍ പരാജയപ്പെട്ട പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ മര്‍ദിച്ചത് തടയുന്നതില്‍ പരാജയപ്പെട്ട പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്ന് കമ്മിഷണര്‍ ചോദിച്ചു എന്നാൽ ഉന്നത നിര്‍ദേശം ലഭിച്ചില്ലെന്ന് പൊലീസുകാര്‍ മറുപടി നല്‍കി. നിലവില്‍ 26 പ്രതികളാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇഡിയുടെ മൂന്ന് വാഹനങ്ങളായിരുന്നു പ്രതിഷേധത്തിന്റെ പേരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. പ്രവര്‍ത്തകരെ കൂടാതെ നേതാക്കളുടെ കൂടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നത്.
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ആരംഭിച്ചു. കേരളതീരത്ത് കരയില്‍ നിന്നും കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. നിരോധനം ലംഘിച്ച് ട്രോളറുകള്‍ കടലില്‍ പോകുന്നത് തടയാന്‍ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളിലെ എല്ലാ മറൈന്‍ ഇന്ധന പമ്പുകളും അര്‍ധരാത്രി മുതല്‍ ജൂലൈ 28 വരെ അടച്ചിടും. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കടുത്ത നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വലിയ ബോട്ടുകള്‍ ഒതുക്കി, ഹാര്‍ബര്‍ പൂട്ടും. 52 ദിവസങ്ങളിലായി നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. […]
രക്ഷാപ്രവർത്തന കേസിലെ അഞ്ച് പ്രതികള്‍ക്കും മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സർക്കാർ അപ്പീൽ നൽകും
ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം നൽകിയ ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയുടെ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. ഇന്നലെയാണ് ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിലെ അഞ്ച് പ്രതികളായ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്ക് മുൻകൂർ ജാമ്യം ലഭിച്ചത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ഹണി എം വർഗീസിന്റേതാണ് ഉത്തരവ്.
പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 10, ബുധന്‍
എല്ലാവരേയും കേള്‍ക്കാന്‍ വാട്സ്ആപ് നമ്പരുമായി സിപിഎം. പൊതുജനങ്ങള്‍ക്കു പാര്‍ട്ടി നയങ്ങളില്‍ തിരുത്തലും പുതിയ കര്‍മപദ്ധതികളും നിര്‍ദേശിക്കാമെന്ന പേരില്‍ 7999477716 എന്ന വാട്സ് ആപ് നമ്പര്‍ സിപിഎം പുറത്തിറക്കി. ഇ മെയില്‍ ഐഡിയും സജ്ജമാക്കിയിട്ടുണ്ട്. പുതുവഴികള്‍ എന്ന പേരില്‍ വാട്സാപ്പ് ഗ്രൂപ്പും വെബ്സൈറ്റും ഒരുക്കുന്നുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി. ഗോവിന്ദന്‍ വ്യക്തമാക്കി. ഭരണ വിരുദ്ധ വികാരമല്ല, പാര്‍ട്ടി സംഘടനാ ദൗര്‍ബല്യംമൂലമാണു തെരഞ്ഞെടുപ്പില്‍ തോറ്റതെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. […]
രാത്രി വാർത്തകൾ
ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കില്ലെന്ന് ഹൈക്കോടതി. എസ്ഐടി ഹർജി ഹൈക്കോടതി തള്ളി. തന്ത്രി കണ്ഠരര് രാജീവർക്ക് കേസ് അന്വേഷണ ഘട്ടത്തിൽ തന്നെ കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തായിരുന്നു എസ്ഐടി ഹർജി. നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി. പ്രതികളായ അഞ്ചുപേർക്കും മുൻകൂർ ജാമ്യം അനുവദിച്ചു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ […]
ദുബായില്‍ വീട് സ്വന്തമാക്കിയത് 3,200 ലധികം പ്രവാസികള്‍!
ദുബായില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്കായി യുഎഇ ഭരണകൂടം ആവിഷ്‌കരിച്ച ‘ഫസ്റ്റ് ടൈം ഹോം ബയര്‍ പ്രോഗ്രാം’ വന്‍ വിജയത്തിലേക്ക്. 2025 ജൂലൈയില്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 3,200-ലധികം പ്രവാസികള്‍ക്ക് ദുബായില്‍ സ്വന്തമായി വീട് വാങ്ങാന്‍ സാധിച്ചതായി ദുബായ് ലാന്‍ഡ് ഡിപ്പാര്‍ട്ട്മെന്റും ദുബായ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കോണമി ആന്‍ഡ് ടൂറിസവും വ്യക്തമാക്കി. പദ്ധതി ആരംഭിച്ച് ഒരു വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ 500 കോടിയിലധികം ദിര്‍ഹത്തിന്റെ (ഏകദേശം 13,000 കോടി രൂപ) റിയല്‍ എസ്റ്റേറ്റ് ഇടപാടുകളാണ് ഇതുവഴി […]
ഗൂഗിള്‍ കാഷിംഗ് സാങ്കേതികവിദ്യയുമായി കെഫോണ്‍
ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗതയേറിയതും സ്ഥിരതയുള്ളതുമായ ഇന്റര്‍നെറ്റ് സേവനം ഉറപ്പാക്കുന്നതിനായി ഗൂഗിള്‍ കാഷിംഗ് സാങ്കേതികവിദ്യ പ്രവര്‍ത്തനക്ഷമമാക്കി കെഫോണ്‍. ഗൂഗിളിന്റെ വിവിധ സേവനങ്ങളിലേക്കും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലേക്കുമുള്ള ആക്‌സസ് കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. ഇതുവഴി മികച്ച വീഡിയോ നിലവാരവും തടസ്സരഹിതമായ സ്ട്രീമിംഗ് അനുഭവവും ഉറപ്പാക്കാന്‍ കെഫോണിനാകും. അത്യാധുനിക കാഷിംഗ്, ട്രാഫിക് ഒപ്റ്റിമൈസേഷന്‍ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡാറ്റാ ലേറ്റന്‍സി കുറയ്ക്കുന്നതിനും നെറ്റ്വര്‍ക്ക് ട്രാഫിക് കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ഇന്റര്‍നാഷണല്‍ ബാന്‍ഡ്വിഡ്ത്ത് ഉപയോഗം കുറയ്ക്കുന്നതിനും ഈ സംവിധാനം […]
