കെ എസ് ആർ ടി സിയിലെ സ്ത്രീകൾക്കായി ഒരുക്കുന്ന സൗജന്യ യാത്ര സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ. വിഷയത്തിൽ തുടർനടപടികൾ ആലോചിക്കുന്നതിനായി നാളെ തൃശൂരിൽ ബസ് ഉടമകളുടെ അടിയന്തര സംസ്ഥാന സമിതി യോഗം ചേരുമെന്നും ടി ഗോപിനാഥൻ അറിയിച്ചു. സർക്കാർ ഈ സൗജന്യ സർവീസ് പ്രഖ്യാപിച്ചപ്പോൾ സ്വകാര്യ മേഖല നേരിടാനിടയുള്ള വലിയ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാൻ പോലും തയ്യാറായില്ലെന്നും പ്രതിസന്ധി ഇതേപടി തുടർന്നാൽ സംസ്ഥാനത്തെ […]
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 10, ബുധന്‍
ഈ മാസം 15 മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ചെയ്യാമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശന്. പ്രിയദര്‍ശിനി എന്ന പദ്ധതിയനുസരിച്ച് ട്രാന്‍സ്ജെന്‍ഡേഴ്സിനും സൗജന്യമായി യാത്ര ചെയ്യാം. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന നഷ്ടമായ 800 കോടി രൂപ സര്‍ക്കാര്‍ നികത്തും. കെഎസ്ആര്‍ടിസിക്ക് വര്‍ഷംതോറും 1,500 കോടിയോളം രൂപയോളം നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുദ്ധംമൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാനും അധിക വരുമാനം കണ്ടെത്താനുമായി ഭൂമിയും ആസ്തികളും വിറ്റഴിക്കാനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ […]
ആർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി
ബി ജെ പി കൗൺസിലർ ആർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പൊലീസിനെ അഭിനന്ദിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കൗൺസിലറുടെ അറസ്റ്റിൽ അസ്വഭാവികത ഇല്ലെന്നും ഗുണ്ടകളുടെ പറുദീസയായി കേരളത്തെ മാറ്റില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. ഗുണ്ടകൾ ആരായാലും എവിടെയുണ്ടെങ്കിലും ആ പണി നിർത്തുന്നതാണ് നല്ലത് ഇക്കാര്യത്തിൽ പൊലീസ് കർശനമായ നടപടികൾ സ്വീകരിക്കും. ആകാശത്തേക്ക് വെടിവെച്ച് ഗുണ്ടയെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി.
വയനാട്ടിൽ കൂടുതൽ പേർക്ക് ഷിഗെല്ല രോഗലക്ഷണങ്ങൾ
വയനാട്ടിൽ കൂടുതൽ പേർക്ക് ഷിഗെല്ല രോഗലക്ഷണങ്ങൾ. വയനാട് കോളിയാടിയിലെ ഷിഗെല്ല പടരുന്നത് രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന് ആശങ്ക, നേരത്തെ സ്കൂളിലെ കുട്ടികൾക്കും അധ്യാപകർക്കുമായിരുന്നു രോഗ ലക്ഷണം കണ്ടിരുന്നത്. ചില കുട്ടികളുടെ ബന്ധുക്കളിലും രോഗലക്ഷണം കണ്ടതോടെയാണ് സംശയം. നേരത്തെ പരിശോധനക്ക് അയച്ച 18 കുട്ടികളുടെ ഫലം ഉടനെ ലഭിക്കും. നിലവിൽ 58 കുട്ടികളാണ് രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നത്. സ്കൂളിലെ കുട്ടികളുടെ സമ്പർക്കം വഴി രോഗലക്ഷണങ്ങൾ കണ്ടവരുടെ എണ്ണം 18 ആയി. ഇതുവരെ മൂന്നു കുട്ടികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ച
സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്, പവന് 3,160 രൂപയുടെ കുറവ്
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ ഇടിവ്. രാജ്യാന്തര വിപണിയിലെ തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍ ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 3,160 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 1,09,160 രൂപയിലെത്തി. ഗ്രാമിന് 395 രൂപ കുറഞ്ഞ് 13,645 രൂപയുമായി. ഈ മാസം തുടക്കം മുതല്‍ വിലയിടിവിലായിരുന്ന സ്വര്‍ണ വില ഇന്നലെ ഒറ്റ ദിവസം മാത്രമാണ് മുന്നേറ്റം കാഴ്ചവച്ചത്. ജൂണ്‍ ഒന്നിന് രേഖപ്പെടുത്തിയ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1,14,560 രൂപയില്‍ […]
സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനാനുമതി ഇന്ത്യ മരവിപ്പിച്ചു
ഇലോണ്‍ മസ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സര്‍വീസായ സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനാനുമതി ഇന്ത്യ മരവിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇറാനില്‍ ആക്രമണം നടത്താന്‍ സ്റ്റാര്‍ലിങ്കിന്റെ ടെര്‍മിനലുകളും ഉപയോഗിച്ചെന്ന വിവരങ്ങള്‍ പുറത്തുവന്നതോടെയാണിത്. സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് അമേരിക്കന്‍ സേവന ദാതാവിന്റെ മേലുള്ള നിയന്ത്രണം സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുന്നത്. ഇറാനില്‍ ലൈസന്‍സ് ലഭിക്കാതിരുന്നിട്ടും സ്റ്റാര്‍ലിങ്ക് ടെര്‍മിനലുകള്‍ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ ഉപയോഗിക്കപ്പെട്ടു എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക സൃഷ്ടിക്കുന്നതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കായി സ്പേസ്എക്സ് തയ്യാറെടുക്കുന്ന നിര്‍ണായക സമയത്താണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ വരുന്നത്. ഇന്ത്യ […]
കെ.കെ. മേനോനായി വിജയരാഘവന്റെ ക്യാരക്ടര്‍ പോസ്റ്റര്‍
പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ ‘ടിയാന്’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന മലയാള ചിത്രം ‘അനന്തന് കാട്’ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളിലൊന്നായ വിജയരാഘവന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ കെ.കെ. മേനോന് എന്ന കഥാപാത്രമായാണ് താരം എത്തുന്നത്. വലിയ ജനകീയ പിന്തുണയുള്ള ശക്തനായ രാഷ്ട്രീയ നേതാവാണ് ചിത്രത്തില്‍ കെ.കെ. മേനോന്. ജൂണ്‍ 25-നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തില്‍ വമ്പന്‍ […]
വിഷ്ണു അഗസ്ത്യയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍
മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷാ വാസുദേവ് ഒരുക്കുന്ന ‘ചിന്ന ചിന്ന ആസൈ’ ജൂണ്‍ 19ന് ആഗോള റിലീസായി എത്തും. ചിത്രത്തില്‍ വേഷമിടുന്ന വിഷ്ണു അഗസ്ത്യയുടെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സിദ്ധാര്‍ഥ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ നടന് വിഷ്ണു അഗസ്ത്യ എത്തുന്നത്. ഈ ചിത്രത്തിലൂടെ ഒരിടവേളയ്ക്ക് ശേഷം ശക്തമായ കേന്ദ്ര കഥാപാത്രവുമായി മധുബാല മലയാളത്തില്‍ എത്തുകയാണ്. മധുബാലക്കൊപ്പം, ഗംഭീരമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ഇന്ദ്രന്സുമെത്തുന്നു. ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ എത്തിക്കുന്നത്. […]
ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡലുമായി ബിവൈഡി
ഇന്ത്യയില്‍ തങ്ങളുടെ ആദ്യ പ്ലഗ് ഇന്‍ ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് ബിവൈഡി. ഒറ്റ ചാര്‍ജില്‍ ആയിരം കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നതാണ് ഇതിന്റെ സവിശേഷത. സീല്‍ യു എന്ന പേരില്‍ ഈ വര്‍ഷം അവസാനത്തോടെ കാര്‍ ഇന്ത്യന്‍ വിപണിയിലെത്തും. പെട്രോള്‍ എന്‍ജിന്റെ കരുത്തിനൊപ്പം വൈദ്യുതി ബാറ്ററിയുടെ പിന്തുണയും ചേരുന്നതോടെ ദീര്‍ഘദൂര യാത്രക്ക് അനുയോജ്യമായ വാഹനമായി ഇത് മാറും. ബിവൈഡിയുടെ ഡിഎം-ഐ സാങ്കേതികവിദ്യ ഏറെ വ്യത്യസ്തമാണ്. ഈ സംവിധാനം ‘ഇലക്ട്രിക്-ഫസ്റ്റ്’ ആണ്. അതായത്, വാഹനം പരമാവധി ബാറ്ററി കരുത്തില്‍ത്തന്നെ ഓടിക്കാന്‍ […]
ദേവികുളം: നിഗൂഢതകളുടെ ആകാശദ്വീപ്
‘ദേവികുളം’ നിഗൂഢതകളുടെ ഒരു ആകാശദ്വീപാണ്. അവിടത്തെ എസ്റ്റേറ്റിനും മലനിരകള്‍ക്കും പറയാന്‍ ഒരുപാട് കഥകളുണ്ട്. കുറ്റാന്വേഷണത്തിന്റെ മുറുക്കവും സാമൂഹികവിമര്‍ശനത്തിന്റെ തീക്ഷ്ണതയും കൈകാര്യം ചെയ്യുന്ന ഈ നോവല്‍ ദുരഭിമാനത്തിന്റെ പേരില്‍ മനുഷ്യജീവിതങ്ങള്‍ ബലിയാടാകുന്ന കാലത്തിന്റെ സാക്ഷ്യപത്രമാവുന്നു. കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിക്കുന്നതിലുപരി സമൂഹത്തിന്റെ അടിത്തട്ടില്‍ പതിഞ്ഞിരിക്കുന്ന ജാതി അധികാര രാഷ്ട്രീയത്തെ അനാവരണം ചെയ്യുകയാണിവിടെ. ഉത്കണ്ഠയും രാഷ്ട്രീയ യാഥാര്‍ത്ഥ്യവും ഒരുമിച്ചുചേരുന്ന കുറ്റാന്വേഷണ നോവല്‍. ‘ദേവികുളം: നിഗൂഢതകളുടെ ആകാശദ്വീപ്’. ബി. സന്ധ്യ. മാതൃഭൂമി. വില 238 രൂപ.
