Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരില സ്വർണക്കൊള്ള ആരോപണത്തിൽ എ പത്മകുമാറിനെതിരെ  നടപടിക്കൊരുങ്ങി സിപിഎം

ശബരില സ്വർണക്കൊള്ള ആരോപണത്തിൽ എ പത്മകുമാറിനെതിരെ  നടപടിക്കൊരുങ്ങി സിപിഎം. നടപടി ചർച്ച ചെയ്യുന്നതിനായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. 15ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ചേരും. അന്ന് നടപടിയെടുക്കാനാണ് സാധ്യത.പത്മകുമാറിനെ പാർട്ടി പരിപാടികളിൽ നിന്ന് മാറ്റി നിർത്താൻ മാത്രമായിരുന്നു ഇതുവരെയുള്ള നിർദേശം.കഴിഞ്ഞ ആഴ്ചയാണ് എ പത്മകുമാർ പാർട്ടി അം​ഗത്വം പുതുക്കിയത്. സ്വർണ്ണക്കൊള്ള ആരോപണം തെരഞ്ഞെടുപ്പ് റിവ്യു റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വം മയപ്പെടുത്തിയിരുന്നു. എന്നാൽ, നടപടി പരാമർശിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് സംസ്ഥാന കമ്മിറ്റി ശഠിച്ചു. ഇതിന് പിന്നാലെയാണ് സിപിഎം […]

Posted inലേറ്റസ്റ്റ്

ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസ് ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയാറാണെന്ന് പാലാ ന​ഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മ

ചെയർപേഴ്സൺ സ്ഥാനം കോൺഗ്രസ് ആവശ്യപ്പെട്ടാൽ രാജിവെക്കാൻ തയാറാണെന്ന് പാലാ ന​ഗരസഭയിലെ സ്വതന്ത്ര കൂട്ടായ്മ. കോൺഗ്രസ് നേതൃത്വത്തിന് വിശ്വാസമില്ലെങ്കിൽ അധികാരത്തിൽ തുടരില്ലെന്ന് കൗൺസിലർ ബിനു പുളിക്കകണ്ടം  പറഞ്ഞു. അവിശ്വാസപ്രമേയത്തിന് പോലും കാത്തുനിൽക്കില്ലെന്നും ഒറ്റവരി കത്ത് തന്നാൽ ഒഴിയാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.രാജി വെച്ചാൽ ഇടതുപക്ഷത്തിന് പിന്തുണ നൽകില്ല. മൂന്ന് സ്വതന്ത്ര കൗൺസിലർമാരും പ്രത്യേക ബ്ലോക്ക് ആയിരിക്കുന്നതിനെപ്പറ്റിയും ആലോചിക്കും. നിലവിൽ കോൺഗ്രസ് നേതൃത്വം അങ്ങനെ ഒരു ആവശ്യം പറഞ്ഞിട്ടില്ല. കോൺഗ്രസിലെ ഒരു കൗൺസിലർ മാത്രമാണ് എതിർക്കുന്നത്. ബാക്കി യുഡിഎഫിലെ എല്ലാവരും […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണവുമായി എസ്ഐടി

ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണവുമായി എസ്ഐടി.ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണവുമായി എസ്ഐടി. 2025ൽ പാളികൾ കടത്തിയതിലും തുടരന്വേഷണം നടത്തും. മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്ത് അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. 2019 ൻ്റെ തുടർച്ചയാണ് 2025 ലേതെന്ന് എസ്ഐടി പറയുന്നു. ശബരിമലയിൽ നിന്ന് വീണ്ടും സാമ്പിളുകള്‍ ശേഖരിക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരം പാളികളിൽ നിന്നും വീണ്ടും സാമ്പിൾ ശേഖരിക്കും. ഈ മാസപൂജയ്‌ക്ക് നട തുറക്കുമ്പോൾ സാമ്പിൾ ശേഖരിക്കും.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 11, വ്യാഴം

ഫുട്ബോള്‍ ഉരുളുകയായി, വല നിറയുകയായി. ലോകം കാത്തിരിക്കുന്ന ലോകകപ്പ് ഫുട്ബോളിന് ഇന്ന് അര്‍ധരാത്രിയോടെ തുടക്കം. രാത്രി 12.30 ന് മെക്സിക്കോ സിറ്റിയിലെ അസ്ടെക സ്റ്റേഡിയത്തില്‍ മെക്സിക്കോയും സൗത്ത് ആഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. വടക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തിലെ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്നു രാജ്യങ്ങളാണ് കായികമാമാങ്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ചരിത്രത്തിലാദ്യമായി 48 ടീമുകള്‍ പങ്കെടുക്കുന്ന മേളയില്‍ 104 മല്‍സരങ്ങളുണ്ടാകും. ജൂലൈ 19 നു ഫൈനല്‍. കോഴിക്കോട് വീണ്ടും നിപ വൈറസ് ബാധ. ഫറോക്ക് സ്വദേശിയായ 43 […]

Posted inബിസിനസ്സ്

78 ദിവസം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയത് 1.23 ലക്ഷം കോടി രൂപ!

പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ്ഓയില്‍ വിലയിലെ ചാഞ്ചാട്ടം രാജ്യത്തെ ഇന്ധനവിലയില്‍ ബാധിക്കാതിരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചെലവിട്ടത് 1.23 ലക്ഷം കോടി രൂപ. യുദ്ധം തുടങ്ങിയതു മുതല്‍ 78 ദിവസത്തോളം വില പിടിച്ചുനിര്‍ത്താന്‍ വേണ്ടി പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നല്കിയ തുകയാണിത്. ഹോര്‍മൂസ് കടലിടുക്കിലെ പ്രതിസന്ധിയെ തുടര്‍ന്ന് എല്‍പിജി ഇറക്കുമതി ചാര്‍ജില്‍ 46 ശതമാനം വര്‍ധന ഫെബ്രുവരിക്ക് ശേഷം ഉണ്ടായി. ഇതോടെ സബ്സിഡി സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി. പൊതുമേഖല എണ്ണക്കമ്പനികള്‍ക്ക് നിലവില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില്ക്കുമ്പോള്‍ 6 രൂപയും ഡീസലില്‍ […]

Posted inടെക്നോളജി

ഡാറ്റാ സെന്ററിനായി റിലയന്‍സും മെറ്റയും

ഗുജറാത്തിലെ ജാംനഗറില്‍ ഡാറ്റാ സെന്റര്‍ നിര്‍മിക്കുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും മെറ്റ പ്ലാറ്റ്‌ഫോംസും കൈകോര്‍ക്കുന്നു. ഇരുകമ്പനികളുടെയും പങ്കാളിത്തത്തില്‍ 168 മെഗാവാട്ട് ശേഷിയുള്ള ഡേറ്റാ സെന്റര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ വികസിപ്പിക്കും. മെറ്റയുടെ ഇന്ത്യയിലെ ആദ്യത്തെ ‘ബില്‍റ്റ്-ടു-സ്യൂട്ട്’ ഡാറ്റാ സെന്ററാണിത്. ആഗോളതലത്തില്‍ എഐ അടിസ്ഥാന സൗകര്യമൊരുക്കുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യയുടെ വളര്‍ച്ചയിലെ സുപ്രധാന നാഴികക്കല്ലും. മെറ്റ ഈ ഡേറ്റാ സെന്റര്‍ പാട്ടത്തിനെടുക്കും. മെറ്റയുടെ പ്രധാന ബിസിനസുകള്‍ക്കും എഐ കമ്പ്യൂട്ടിങ് ആവശ്യങ്ങള്‍ക്കും അത് പിന്തുണ നല്‍കും. കരാര്‍ പ്രകാരം ഡാറ്റാ സെന്ററിന്റെ […]

Posted inവിനോദം

ഷാരൂഖ് ഖാനൊപ്പം ‘കിംഗി’ലൂടെ മകള്‍ സുഹാനയും

വയലന്‍സ് നിറഞ്ഞ ആക്ഷന്‍ ചസുഹാനിത്രമായ ‘കിംഗി’ലൂടെ ഖാന്‍ ആദ്യമായി ബിഗ് സ്‌ക്രീനില്‍ എത്തുന്നു. ആദ്യ ചിത്രം ഷാരൂഖ് ഖാനൊപ്പവും. കഴിഞ്ഞ വര്‍ഷം ഷാരൂഖ് ഖാന്റെ ജന്മദിനത്തില്‍ പ്രഖ്യാപിച്ച ‘കിംഗ്’ സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്നു. പത്താനുശേഷം സിദ്ധാര്‍ത്ഥ് ആനന്ദും ഷാരൂഖ് ഖാനും ഒരുമിക്കുന്ന കിംഗ് ഡിസംബര്‍ 24ന് ലോക വ്യാപകമായി റിലീസ് ചെയ്യും. 1994ല്‍ പുറത്തിറങ്ങിയ ഫ്രഞ്ച് ക്‌ളാസിക് ലിയോണ്‍: ദ പ്രൊഫഷണല്‍ എന്ന ചിത്രത്തെ ആസ്പദമാക്കിയാണ് കിംഗ് ഒരുക്കുന്നത്. ഷാരൂഖ് ഖാന് പ്രതിനായകനായി എത്തുന്നത് അഭിഷേക് […]

Posted inവിനോദം

‘മോളിവുഡ് ടൈംസ്’ ഇതുവരെ നേടിയത് 15 കോടി

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ചിരിക്കുന്ന, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയുമായി എത്തിയ ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. ഇതുവരെ കാണാത്ത ലുക്കിലും സ്‌റ്റൈലിലുമാണ് നസ്‌ലെന്‍ ചിത്രത്തില്‍ എത്തിയിരിക്കുന്നത്. വിനീത് മാധവന്‍ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് സിനിമ. നസ്‌ലെന്‍, സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. നസ്‌ലെന്റെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആകര്‍ഷണം. ഇതുവരെയായി മോളിവുഡ് ടൈംസ് 15 കോടി […]

Posted inഓട്ടോമോട്ടീവ്

ക്രാഷ് ടെസ്റ്റുകളില്‍ പരാജയപ്പെട്ട് കിയ സോണറ്റ്

ഇന്ത്യയില്‍ നിര്‍മ്മിച്ച കിയ സോണറ്റ് എസ്യുവി അടുത്തിടെ ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റുകളില്‍ പരാജയപ്പെട്ടു. വാഹനം ഒരു സ്റ്റാര്‍ എന്ന നിരാശാജനകമായ സുരക്ഷാ റേറ്റിംഗ് നേടി. ആഫ്രിക്കയ്ക്കുള്ള സുരക്ഷിത കാര്‍ പ്രോഗ്രാമിന് കീഴിലാണ് ഈ പരീക്ഷണം നടത്തിയത്. ഇന്ത്യയില്‍ നിര്‍മ്മിച്ച് ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന അതേ സോണറ്റാണിത്. ക്രാഷ് ടെസ്റ്റില്‍, കിയ സോനെറ്റ് മുതിര്‍ന്നവരുടെ സുരക്ഷയ്ക്കായി 34 ല്‍ 21.29 സ്‌കോര്‍ നേടി. മൊത്തത്തിലുള്ള യാത്രക്കാരുടെ സുരക്ഷയ്ക്കായി വാഹനം 49 ല്‍ 28.57 […]

Posted inപുസ്തകങ്ങൾ

അധികാരത്തിന്റെ വഴി അനീതിയുടെയും

നീതി എവിടെ? എന്ന പുസ്തകത്തിനുശേഷം എ. ഹേമചന്ദ്രന്‍ ഐ.പി.എസ്. എഴുതുന്ന സര്‍വീസ് സ്റ്റോറിയാണ് ‘അധികാരത്തിന്റെ വഴി അനീതിയുടെയും’. സോളാര്‍ കേസും എ.കെ.ജി. സെന്റര്‍ ആക്രമണവുമുള്‍പ്പെടെ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ രംഗത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ട പല കേസുകളും പുസ്തകത്തില്‍ ഉള്‍പ്പെടുന്നു. അനീതിക്ക് വഴിമാറുന്ന അധികാരത്തിന്റെ ഇടനാഴികളില്‍ സാധാരണക്കാര്‍ക്ക് നിഷേധിക്കപ്പെടുന്ന നീതിയെക്കുറിച്ചുള്ള ആകുലതകളും അധികാരമുണ്ടായിട്ടും പലപ്പോഴും നിശ്ചലമായിപ്പോകേണ്ടിവരുന്ന സന്ദര്‍ഭങ്ങളും അധികാരത്തിന്റെ വഴി അനീതിയുടെയും എന്ന പുസ്തകത്തില്‍ തുറന്നുകാണിക്കുന്നു. സേവിക്കേണ്ടവരും സംരക്ഷിക്കേണ്ടവരും തന്നെ പീഡകരാവുമ്പോള്‍ പൊതുജനത്തില്‍ നിന്ന് അന്യംനിന്നുപോകുന്ന നിയമത്തിന്റെയും നീതിയുടെയും സുരക്ഷിതത്വത്തെക്കുറിച്ചുള്ള […]