സ്‌കോഡ കമ്പനി മൂന്ന് കാറുകള്‍ക്ക് 1.25 ലക്ഷം വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. സ്‌കോഡ സ്ലാവിയയ്ക്ക് 1.25 ലക്ഷം വരെയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു, ഇതില്‍ 25,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്, 50,000 രൂപ വരെ കോര്‍പ്പറേറ്റ് അല്ലെങ്കില്‍ ലോയല്‍റ്റി ആനുകൂല്യങ്ങള്‍, 50,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ഉള്‍പ്പെടുന്നു. 10 ലക്ഷം രൂപ മുതല്‍ 16.69 ലക്ഷം വരെയാണ് വില. കുഷാക്കില്‍ കമ്പനി 50,000 രൂപ വരെ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഈ ആനുകൂല്യങ്ങളില്‍ 20,000 […]
കടലിന് കുറുകെ ഒരു പക്ഷി
സങ്കടങ്ങളെ ഭാരരഹിതമാക്കുന്ന സ്വപ്നങ്ങളുടെ ഇന്ദ്രിയങ്ങളിലേക്ക് കടന്നുചെല്ലുന്ന പതിമൂന്ന് കഥകള്‍. കടലിന് കുറുകെയുള്ള പക്ഷിപ്പറക്കലുകള്‍, ചങ്ങലകളായി രൂപംമാറാന്‍ മാത്രമായുള്ള സ്‌നേഹത്തിന്റെ സഞ്ചാരങ്ങള്‍, അനുമതിയില്ലാതെ ജീവിതം പ്രതിഷ്ഠിക്കപ്പെടുന്ന തര്‍ക്കമന്ദിരങ്ങള്‍, അവിടെ പലതരം ഇമ്പങ്ങളില്‍ പെയ്‌തൊഴിയുന്നവര്‍, കല്ലില്‍ ഉരച്ചു വെളിപ്പെടുന്ന കണ്ണാടിയെന്നപോലെ ജീവിതത്തില്‍നിന്ന് ഗ്രഹിച്ചെടുക്കാവുന്ന മര്‍മരങ്ങള്‍. കറുപ്പായും വെളുപ്പായും മാത്രം വ്യാഖ്യാനിക്കപ്പെടുന്ന സത്തയുടെ യഥാര്‍ഥ വര്‍ണരാജിയെ പ്രതിഫലിപ്പിക്കുന്ന പുസ്തകം. വി. പ്രവീണയുടെ പുതിയ കഥാസമാഹാരം. ‘കടലിന് കുറുകെ ഒരു പക്ഷി’. ഡിസി ബുക്‌സ്. വില 216 രൂപ.
ഈ മരുന്നുകള്‍ സ്തനാര്‍ബുദത്തെ പ്രതിരോധിക്കും
അമിതവണ്ണം കുറയ്ക്കുന്നതിനും ടൈപ്പ് 2 ഡയബറ്റിസില്‍ നിന്നും സംരക്ഷിക്കുന്ന മരുന്നുകള്‍ സ്തനാര്‍ബുദത്തെയും പ്രതിരോധിക്കുമെന്ന് പെന്‍സില്‍വാനിയ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വിശദീകരിക്കുന്നു. ഒസെംപിക്, വെഗോവി, മൗന്‍ജാരോ, സെപ്ബൗണ്ട് തുടങ്ങിയ ഏഘജ1 മരുന്നുകള്‍ കഴിക്കുന്ന സ്ത്രീകളില്‍ സ്തനാര്‍ബുദം ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി കുറവാണെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു. 45നും 80നും ഇടയില്‍ പ്രായമായ സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ ജിഎല്‍പി 1 മരുന്നുകള്‍ ഉപയോഗിക്കാത്ത സ്ത്രീകളെ അപേക്ഷിച്ച് ജിഎല്‍പി 1 മരുന്നുകള്‍ ഉപയോഗിച്ചവരില്‍ സ്തനാര്‍ബുദം വരാനുള്ള സാധ്യത 30 ശതമാനം കുറവാണെന്ന് […]
മദ്ധ്യാഹ്‌ന വാർത്തകൾ
കൊല്ലം ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം പിടിപെട്ടത്. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ 3 കുട്ടികൾക്കാണ് രോഗം പടർന്നത്. രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആണ്. നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 കാരന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുടെ സമ്പര്‍ക്ക […]
നിപ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 കാരന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
നിപ വൈറസ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 കാരന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ ലഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു.രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലെ താമസക്കാരനായ 43കാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിആര്‍ഡിഎല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ അര്‍ദ്ധരാത്രിയോടെ മെഡിക്കല്‍ […]
വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്
വീണാ ജോർജിനെതിരായ കരിങ്കൊടി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഒഴിവാക്കി പൊലീസ് റിപ്പോർട്ട്. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ഇല്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകളാണ് ഒഴിവാക്കിയത്.
അന്താരാഷ്ട്ര കമ്പനിയായ ഓപ്പൺ ഡോർ ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും പിരിച്ച് വിട്ടു
അന്താരാഷ്ട്ര കമ്പനിയായ ഓപ്പൺ ഡോർ ഇന്ത്യയിലെ മുഴുവൻ ജീവനക്കാരെയും പിരിച്ച് വിട്ടു. ഇന്ത്യയിലെ ഓഫീസ് പൂട്ടുന്നതുമായി ബന്ധപ്പെട്ടാണ് കൂട്ടപ്പിരിച്ചുവിടൽ. കമ്പനിയുടെ ഉപഭോക്താക്കൾ എല്ലാവരും അമേരിക്കയിലാണെന്നും അതുകൊണ്ട് ഇന്ത്യയിൽ ഒരു വർക്ക്ഫോഴ്സ് നിലനിർത്തുന്നതിൽ അർത്ഥമില്ലെന്നുമാണ് ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ട് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ നൽകിയ ഔദ്യോഗിക വിശദീകരണം. 250 ഓളം ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
കൊല്ലം ജില്ലയിൽ രണ്ട് വിദ്യാർത്ഥികൾക്ക്ഷിഗെല്ല സ്ഥിരീകരിച്ചു
കൊല്ലം ജില്ലയിൽ രണ്ട് വിദ്യാർത്ഥികൾക്ക്ഷിഗെല്ല സ്ഥിരീകരിച്ചു. ഇവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാർ ബസേലിയോസ് സ്കൂളിലെ 3 കുട്ടികൾക്കാണ് രോഗം പടർന്നത്. രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആണ്.മലിന ജലത്തിലൂടെ ബാക്ടീരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ഛര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക […]
നിപ വൈറസ് ബാധ സംസ്ഥാനത്ത്സ്ഥിരീകരിച്ചതോടെ ഒറ്റക്കെട്ടായി പൊരുതാമെന്ന ആഹ്വാനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്
നിപ വൈറസ് ബാധ സംസ്ഥാനത്ത്സ്ഥിരീകരിച്ചതോടെ ഒറ്റക്കെട്ടായി പൊരുതാമെന്ന ആഹ്വാനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് മെഡിക്കൽ കോളേജിലെ മൈക്രോബിയോളജി ലാബിൽ നടത്തിയ ആർടിപിസിആർ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുള്ള ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തുനിൽക്കാതെ, നിലവിലെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തിര പ്രതിരോധ നടപടികളിലേക്ക് കടക്കണമെന്ന് മുൻ മന്ത്രി പറഞ്ഞു.
ആരോഗ്യ മന്ത്രി കെ മുരളീധരന്‍റെ പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
ആരോഗ്യ മന്ത്രി കെ മുരളീധരന്‍റെ പഴയ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. കേരളത്തിൽ നിപ സ്ഥിതീകരിച്ചതിനെ കുറിച്ച് കെ മുരളീധരൻ നടത്തിയ പ്രസംഗം സിപിഎം ഹാൻഡിലുകളാണ്പങ്കുവയ്ക്കുന്നത്. എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന അവസ്ഥയാണ് കേരളത്തിനെന്നാണ് 2021ൽ മുരളീധരൻ പറഞ്ഞത്. മര്യാദയ്ക്ക് എന്തെങ്കിലും ഒരു ആഘോഷം സംസ്ഥാനത്ത് നടന്നിട്ട് വര്‍ഷങ്ങളായി. ഭരിക്കുന്നവര്‍ നല്ലതല്ലെങ്കില്‍ നാട്ടില്‍ അനര്‍ഥങ്ങള്‍ സംഭവിക്കുമെന്നും അന്ന് മുരളി പറഞ്ഞു.ഈ അടുത്തകാലത്തൊരു രോഗം വന്നു, നിപ. അത് കേരളത്തില്‍ മാത്രമാണ് ഉണ്ടായത്. വവ്വാലില്‍ […]
