പാലാ നഗരസഭയിൽ യുഡിഎഫിൽ പരസ്യപ്പോര് രൂക്ഷമാകുന്നു. ചെയർപേഴ്സൺ ദിയ പുളിക്കകണ്ടത്തിലിൽ വിശ്വാസം നഷ്ടപ്പെട്ടെന്ന് വൈസ് ചെയർപേഴ്സൺ ഉൾപ്പെടെ ആറ് കൗൺസിലർമാർ നേതൃത്വത്തിന് കത്തയച്ചു. കോൺഗ്രസ് കൗൺസിലർക്കെതിരെ മോഷണക്കുറ്റം ചുമത്തി അപമാനിച്ചെന്നും കത്തിൽ ആരോപിക്കുന്നു.കഴിഞ്ഞ ആറ് മാസക്കാലമായും പ്രത്യേകിച്ച് കഴിഞ്ഞ ദിവസങ്ങളിലും സ്വതന്ത്രമുന്നണി കൂട്ടായ്മയിൽ നിന്ന് ഉണ്ടായ സംഭവ വികാസങ്ങൾ കോൺഗ്രസ് പാർട്ടിക്കും കോൺഗ്രസ് കൗൺസിലർമാർക്കും വളരെ അപമാനം ആണ് ഉണ്ടാക്കിയെന്നും കത്തിൽ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എംജി സർവകലാശാല വിസിയായി സംഘപരിവാറുകാരനെ നിയമിച്ചതും സെനറ്റിൽ 19 ആർഎസ്എസുകാർ ഉള്ളതും ചൂണ്ടിക്കാട്ടി സർക്കാർ ആർഎസ്എസിന് കീഴടങ്ങിയെന്ന് അദ്ദേഹം ആരോപിച്ചു.രാജ്യത്തിൻ്റെ മതനിരപേക്ഷത അപകടത്തിലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു . പൊതുമേഖല സ്ഥാപനങ്ങളെ കേന്ദ്ര ഗവൺമെൻറ് വിറ്റഴിക്കുന്നു. റെയിൽവെ, തപാൽ മേഖല തകർച്ചയിലാണ്. നിയമന നിരോധനമാണ് ഈ മേഖലയിൽ നടക്കുന്നത്. ദേശീയ തലത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നയം ബിജെപിയെ സഹായിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. […]
രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് സ്ഥിരീകരണം
രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോർട്ട്. 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ 58 പേർ ആരോഗ്യപ്രവർത്തകരാണ്. 14 കുടുംബാംഗങ്ങളും പട്ടികയിലുണ്ട്. ഇവരിൽ 13 പേരെ ഹൈ റിസ്ക് പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹൈ റിസ്ക് പട്ടികയിലുള്ളവർ ക്വാറന്റൈനിലാണ്.
തിരുവനന്തപുരത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിനും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു
തിരുവനന്തപുരത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിനും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. ടാങ്കറുകളിൽ വെള്ളമെത്തിക്കാനും, ഓടകൾ വൃത്തിയാക്കാനും, തീരശോഷണം തടയാനും, പകർച്ചവ്യാധികൾ പ്രതിരോധിക്കാനും യോഗം നിർദ്ദേശം നൽകി. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനമായി.ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് വകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേർത്തത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ […]
ജൽവീർ കപ്പൽ ആക്രമിച്ചത് അമേരിക്കയെന്ന് സ്ഥിരീകരണം
ജൽവീർ കപ്പൽ ആക്രമിച്ചത് അമേരിക്കയെന്ന് സ്ഥിരീകരണം. ഇറാനിൽ നിന്ന് ഓയിൽ കടത്താൻ ശ്രമിച്ചുവെന്നാരോപിച്ചാണ് ആക്രമണം. കപ്പൽ ആക്രമിച്ചത് തങ്ങൾ തന്നെയാണെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട കപ്പലിൽ രക്ഷ പ്രവർത്തനം തുടങ്ങി. ഒമാൻ സഹായത്തോടെ ആണ് നാവികരെ മാറ്റുന്നത്.പോർവിമാനത്തിൽ നിന്ന് രണ്ടു ഹെൽഫയർ മിസൈലുകൾ തൊടുത്ത് കപ്പലിന്റെ എഞ്ചിൻ റൂം തകർക്കുകയായിരുന്നു.ഇതുവരെ 9 കപ്പലുകളെ ആക്രമിച്ചു. ഒമാൻ തീരത്ത് ആക്രമിക്കപ്പെട്ട എം ടി ജൽവീർ കപ്പലിൽ 20 ഇന്ത്യൻ ജീവനക്കാരാണ് ഉണ്ടായിരുന്നത്. പിന്നാലെ, […]
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 11, വ്യാഴാഴ്ച
കൊല്ലം ജില്ലയില്‍ ഷിഗെല്ല സ്ഥിരീകരിച്ചു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം പിടിപെട്ടത്. ഇവര്‍ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നേരത്തെ വയനാട് ജില്ലയിലും ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാര്‍ ബസേലിയോസ് സ്‌കൂളിലെ 3 കുട്ടികള്‍ക്കാണ് രോഗം പടര്‍ന്നത്. രോഗലക്ഷണങ്ങളുമായി ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ എണ്ണം 38 ആണ്. നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേരുടെ […]
സ്വര്‍ണ വിലയില്‍ ഇടിവ് തുടരുന്നു, പവന് 1,06,800 രൂപ!
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് ഒറ്റയടിക്ക് 195 രൂപ കുറഞ്ഞ് 13,350 രൂപയായി. പവന്‍ വില 1,560 രൂപ കുറഞ്ഞ് 1,06,800 രൂപയുമായി. ഇന്നലെ രണ്ടു തവണയായി പവന് 3,960 രൂപ കുറഞ്ഞതിനു പിന്നാലെയാണ് ഇന്നത്തെ ഇടിവ്. ഇതോടെ ഈ ഒരാഴ്ച നാല് ദിവസം പിന്നിടുമ്പോള്‍ 6,280 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. ചെറുകാരറ്റുകളുടെ വിലയിലും സമാനമായ വിലക്കുറവുവുണ്ട്. 18 കാരറ്റിന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 10,975 രൂപയായി. 14 കാരറ്റിന് […]
ഗൂഗിളിന്റെ ജെമിനി സേവനത്തില്‍ തകരാര്‍
ഗൂഗിളിന്റെ ജെമിനി സേവനത്തില്‍ തകരാര്‍. ജെമിനിയുടെ വെബ് പതിപ്പിലും ഗൂഗിള്‍ സെര്‍ച്ച്, ഗൂഗിള്‍ വര്‍ക്ക് സ്പേസ്, ഗൂഗിള്‍ വണ്‍, ഗൂഗിള്‍ ക്ലൗഡ് ഉള്‍പ്പടെയുള്ള ഗൂഗിളിന്റെ വിവിധ സേവനങ്ങളിലും ജെമിനി ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് ജെമിനിയില്‍ പ്രശ്നം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതെന്ന് ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റ് വ്യക്തമാക്കുന്നു. അഞ്ച് മണി ആയപ്പോഴേക്കും കൂടുതല്‍ പേര്‍ വെബ്സൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഗൂഗിള്‍ പുതിയ ജെമിനി ഒംനി എന്ന മള്‍ട്ടി മോഡല്‍ എഐ അവതരിപ്പിച്ചതിന് ശേഷം […]
‘ചിന്ന ചിന്ന ആസൈ’ യിലെ ‘കഥക്’ ഗാനം
മധുബാല, ഇന്ദ്രന്‍സ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വര്‍ഷ വാസുദേവ് ഒരുക്കുന്ന ‘ചിന്ന ചിന്ന ആസൈ’ യിലെ പുതിയ ഗാനമെത്തി. ‘കഥക്’ എന്ന ഗാനത്തിന്റെ വിഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചിത്രത്തിലെ ഒരു നിര്‍ണ്ണായക വേഷം ചെയ്യുന്ന അപര്‍ണ്ണ ബാലമുരളിയുടെ മനോഹരമായ നൃത്തമാണ് ‘കഥക്’ ഗാനത്തിന്റെ ഹൈലൈറ്റ്. ഗോവിന്ദ് വസന്ത ഈണം പകര്‍ന്ന ഗാനത്തിന് വരികള്‍ രചിച്ചത് ഗജാനന്‍ മിത്‌കെ, ആലപിച്ചത് ശ്രുതി ശിവദാസ്. പ്രശസ്ത ഡാന്‍സ് മാസ്റ്റര്‍ ആയ ബ്രിന്ദ ഗോപാല്‍ ആണ് ഈ ഗാനത്തിനായി […]
‘പൂച്ച സാര്‍’ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍
എക്കോ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസായി. ‘പൂച്ച സാര്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ആരാധ്യാ സ്റ്റുഡിയോസിന്റെ ബാനറില്‍ എംആര്‍കെ ജയറാം ആണ് ചിത്രം നിര്‍മിക്കുന്നത്. വാഴ 2 ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി വര്‍ക്ക് ചെയ്ത, റെജിവാന്‍ അബ്ദുല്‍ ബഷീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂച്ച സാര്‍. ജോ ആന്‍ഡ് ജോ, 18+ ജേര്‍ണി ഓഫ് ലവ്, ബ്രോമാന്‍സ് തുടങ്ങിയ ചിത്രങ്ങളുടെ […]
