തിരുവനന്തപുരത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിനും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. ടാങ്കറുകളിൽ വെള്ളമെത്തിക്കാനും, ഓടകൾ വൃത്തിയാക്കാനും, തീരശോഷണം തടയാനും, പകർച്ചവ്യാധികൾ പ്രതിരോധിക്കാനും യോഗം നിർദ്ദേശം നൽകി. മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനമായി. രാമനാട്ടുകര സ്വദേശിക്ക് നിപ തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം. പുണെ വൈറോളജി ലാബിലെ പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോർട്ട്. 77 പേരുടെ സമ്പർക്കപ്പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇവരിൽ 58 പേർ ആരോഗ്യപ്രവർത്തകരാണ്. 14 കുടുംബാംഗങ്ങളും […]
സ്പേസ്എക്സ് ഐപിഒ നടന്നാല്‍ ജീവനക്കാരും കോടീശ്വരന്മാര്‍!
ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്‌പേസ്എക്‌സ് ഓഹരി വിപണിയിലേക്ക് എത്തിയാല്‍, കമ്പനിയുടെ ഓഹരികള്‍ കൈവശമുള്ള ആയിരക്കണക്കിന് ജീവനക്കാര്‍ പൊതുവിപണിയിലെ ലിസ്റ്റിങ്ങിന് ശേഷം കോടീശ്വരന്മാരാകും. കമ്പനിയിലെ നിലവിലെയും മുന്‍കാലത്തെയും 4,400ലേറെ ജീവനക്കാര്‍ക്ക് ഇത് ജീവിതം മാറ്റിമറിക്കുന്ന സാമ്പത്തിക നേട്ടം സമ്മാനിക്കും. ലോകത്തിലെ ഏറ്റവും വലിയ ഐപിഒകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്ന സ്പേസ്എക്സ്, ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 7500 കോടി ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിയുടെ മൂല്യം 1.77 ലക്ഷം കോടി ഡോളര്‍ വരെ ഉയരാം. സ്പേസ്എക്സിന്റെ വളര്‍ച്ചയുടെ പ്രധാന സവിശേഷതകളിലൊന്ന് ജീവനക്കാര്‍ക്ക് […]
ബാറ്ററി ഫ്സ്റ്റ് സ്മാര്‍ട്ട്ഫോണുമായി റിയല്‍മി
റിയല്‍മി പി4ആര്‍ ഫൈവ് ജി എന്ന പേരില്‍ ബാറ്ററി ഫ്സ്റ്റ് സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി. 8,000 എംഎഎച്ച് ശേഷിയുള്ള കൂറ്റന്‍ ബാറ്ററി ഉണ്ടെങ്കിലും ഈ ഫോണിന്റെ കനം വെറും 8.8 മില്ലീമീറ്ററും ഭാരം 224 ഗ്രാമും മാത്രമാണ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ ഫോണ്‍ മൂന്ന് ദിവസം വരെ തടസ്സമില്ലാതെ ഉപയോഗിക്കാം. കൂടാതെ, ഏഴ് വര്‍ഷത്തെ ഉപയോഗത്തിന് ശേഷവും ബാറ്ററിയുടെ ഹെല്‍ത്ത് 80 ശതമാനത്തിന് മുകളില്‍ നിലനില്‍ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. എച്ഡി+ (1570ഃ720 പിക്സല്‍) റെസല്യൂഷനും, 144 ഹെര്‍ട്‌സ് […]
‘കറുപ്പ്’ ഇനി ആമസോണ്‍ പ്രൈമിലൂടെ
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്‍ സൂര്യയുടെ കരിയറിലുണ്ടായ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു ‘കറുപ്പ്’. ആര്‍ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമിപ്പോള്‍ ഒടിടിയിലേക്ക് എത്തുകയാണ്. 300 കോടി രൂപയിലധികം ലോകവ്യാപകമായി കളക്ഷന്‍ നേടിയ ചിത്രം ജൂണ്‍ 12 ന് ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ഒടിടിയിലെത്തുന്നത്. നടന്‍ ഇന്ദ്രന്‍സും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. തമിഴിന് പുറമേ, മലയാളം, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സിനിമ ലഭ്യമാകും. നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരാണ് […]
‘പൊങ്കാല’ ഒടിടിയിലേക്ക് ജൂണ്‍ 12 മുതല്‍
തിയറ്റര്‍ റിലീസിന് ശേഷം പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായ മലയാള ചിത്രമായ ‘പൊങ്കാല’ ഒടിടിയിലേക്ക്. ശ്രീനാഥ് ഭാസിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. 2000 കാലഘട്ടത്തില്‍ ഹാര്‍ബര്‍ പശ്ചാത്തലമാക്കി വൈപ്പിന്‍ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ചിത്രം സഞ്ചരിക്കുന്നത്. യാമി സോനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജൂണ്‍ 12 മുതല്‍ ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും. പ്രണയം, സൗഹൃദം, വിശ്വാസവഞ്ചന, നഷ്ടം, പ്രതികാരം എന്നീ വികാരങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം ശക്തമായ ആക്ഷന്‍ രംഗങ്ങളാലും ശ്രദ്ധേയമാണ്. ബാബുരാജ്, […]
കരിങ്കൊടി
ഫ്‌ലാറ്റ് ദല്ലാളുകളും അലഞ്ഞുതിരിയുന്ന അജ്ഞാതരും അക്വിസിഷന്‍ സര്‍വ്വേച്ചങ്ങലകളും ആര്‍ത്തലയ്ക്കുന്ന നഗരത്തിരക്കിനിടയിലുള്ള ഇലവന്‍സ് ലേ ഔട്ടിലേക്ക് അഭയാര്‍ത്ഥിയായി എത്തിപ്പെടുന്ന പ്രാണ്‍ എന്ന കറുത്ത തെരുവുനായുടെ കോളനീവത്കരണത്തിന്റെ അധിനിവേശത്തിനെതിരെ കരിങ്കൊടിയുടെ പ്രതിരോധം തീര്‍ക്കുന്ന രചന . ഒപ്പം മാനുഷികതയെന്നു തെറ്റിദ്ധരിക്കപ്പെട്ട മഹനീയതയുടെ സാന്നിദ്ധ്യമറിയാന്‍ മനുഷ്യനെയും മൃഗത്തേയും വെച്ചു നടത്തുന്ന ഒരു ലിറ്റ്മസ്സ് ടെസ്റ്റുകൂടിയാണിത്. ‘കരിങ്കൊടി’. കെ. രഘുമാഥന്‍. മാതൃഭൂമി. വില 234 രൂപ.
പുതിയ മോഡലായ നുവോളാരി പുറത്തിറക്കി ഔഡി
പുതിയ മോഡലായ നുവോളാരി ഔദ്യോഗികമായി പുറത്തിറക്കി ഔഡി. ഇതിഹാസ ഇറ്റാലിയന്‍ റേസിങ് ഡ്രൈവര്‍ ടാസിയോ നുവോളാരിയുടെ പേരിലുള്ള ഈ പുതിയ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ ലോകമെമ്പാടും വെറും 499 യൂണിറ്റുകളായി പരിമിതപ്പെടുത്തും. വില ഏകദേശം 5.8 കോടി രൂപ മുതല്‍ ആരംഭിക്കും. വലിയ എയര്‍ ഇന്‍ടേക്കുകള്‍, ആക്ടീവ് എയറോഡൈനാമിക് ഘടകങ്ങള്‍, ഒരു വലിയ റിയര്‍ ഡിഫ്യൂസര്‍, കാര്‍ബണ്‍-ഫൈബര്‍-ഇന്റന്‍സീവ് ബോഡി സ്ട്രക്ച്ചര്‍ എന്നിവയാണ് ഹൈലൈറ്റുകള്‍. മൂന്ന് ഇലക്ട്രിക് മോട്ടോറുകളുമായി കണക്ട് ചെയ്ത 4.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് വി8 എഞ്ചിനാണ് നുവോളാരിക്ക് […]
മഴക്കാലത്തുണ്ടാകുന്ന പാദങ്ങളിലെ ഫംഗല്‍ അണുബാധ
മഴക്കാലത്ത് ചെളിവെള്ളത്തിലൂടെയുള്ള നടത്തം മൂലം പാദങ്ങളില്‍ ഫംഗല്‍ അണുബാധ സാധാരണമാണ്. വളംകടി, പുഴുക്കടി, കുഴിനഖം, വട്ടച്ചൊറി എന്നിങ്ങനെ പലതരത്തില്‍ കാണുന്ന അസുഖമാണ് ഫംഗല്‍ അണുബാധ. നമ്മുടെ പാദങ്ങളില്‍ ഈര്‍പ്പം കെട്ടിനില്‍ക്കുന്നതാണ് അണുബാധയുടെ പ്രധാന കാരണം. വിരലുകള്‍ക്കിടയില്‍ ചൊറിച്ചിലും വേദനയും വീക്കവുമൊക്കെയാണ് ലക്ഷണങ്ങള്‍. വായു സഞ്ചാരമില്ലാത്ത, മൂടി കിടക്കുന്ന തരത്തിലുള്ള ചെരിപ്പ് ഉപയോഗിക്കുന്നവരിലാണ് കൂടുതലായി ഇത്തരം ഫംഗല്‍ അണുബാധ കണ്ടുവരുന്നത്. കാലുകള്‍ കഴുകിയതിനു ശേഷം ഒപ്പി ഉണക്കി വിരലുകളുടെ ഇടയില്‍ ടാല്‍ക്കം പൗഡര്‍ ഇടാവുന്നതാണ്. ചെരിപ്പുകള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. […]
ഇറാനെതിരെ ഇന്ന് രാത്രി കടുത്ത ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഡോണൾഡ് ട്രംപ്
ഇറാനെതിരെ ഇന്ന് രാത്രി കടുത്ത ആക്രമണം നടത്തുമെന്ന ഭീഷണിയുമായി ഡോണൾഡ് ട്രംപ്. തുടർച്ചയായ മൂന്നാം രാത്രിയും ആക്രമണം തുടരുമെന്നാണ് ട്രംപിന്‍റെ അറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്ന് രാത്രി ഇറാനെതിരെ അതിശക്തമായ ആക്രമണം നടത്തും. ഇറാന്‍റെ നാവികസേന, വ്യോമസേന, റഡാർ, മറ്റ് പ്രതിരോധ സംവിധാനങ്ങൾ എന്നിവയുടെയെല്ലാം ആക്രമണ ശേഷി ഇതിനകം തന്നെ ഇല്ലാതായി കഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു.
തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു
തിരുവനന്തപുരത്ത് മൂന്ന് കുട്ടികൾക്ക് ഷിഗല്ല സ്ഥിരീകരിച്ചു. തോന്നക്കൽ പുത്തൻതോപ്പ് ചാക്ക എന്നിവിടങ്ങളിലാണ് രോഗ ബാധ സ്ഥീരികരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. രോഗവ്യാപനം തടയാനും രോഗ പകർച്ചയുടെ ഉറവിടം കണ്ടെത്താനും നടപടികളാരംഭിച്ചു.
