പിഎം ശ്രീ പദ്ധതിക്ക് കേന്ദ്ര ഫണ്ട് വാങ്ങിയിരുന്നു എന്ന വാദം തെറ്റെന്ന് വ്യക്തമാക്കി കേന്ദ്ര രേഖകൾ. പിഎംശ്രീ ഒപ്പിട്ടതിന് പിന്നാലെ കേന്ദ്രസർക്കാർ നൽകിയ 99.27 കോടി രൂപ സമഗ്രശിക്ഷാ കേരള പദ്ധതിക്ക് സംസ്ഥാനത്തിനുള്ള വിഹിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം പറയുന്നു. പിഎം ശ്രീയിൽ സ്കൂളുകളുടെ പട്ടിക കേരളം നൽകിയാലേ ഫണ്ട് അനുവദിക്കാനാവൂവെന്നും വിദ്യാഭ്യാസ മന്ത്രാലയ വ്യത്തങ്ങൾ അറിയിച്ചു. അതേസമയം അടുത്ത മന്ത്രിസഭാ യോഗത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ പിഎം ശ്രീ പരിഗണിക്കും.
മീനാക്ഷി നടരാജന്‍റെ ഹര്‍ജി തള്ളി
മധ്യപ്രദേശിൽ നിന്ന് രാജ്യസഭാ എംപി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക തള്ളിയതിനെതിരെ സുപ്രീം കോടതിയിൽ കോൺഗ്രസ് നേതാവ് മീനാക്ഷി നടരാജൻ നൽകിയ ഹർജി തള്ളി. ഫലം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടപെടുന്നില്ലെന്നും തെരഞ്ഞെടുപ്പ് ഹർജിയായി ഹൈക്കോടതിയെ സമീപിക്കാൻ നിർദേശം നൽകി. ജസ്റ്റിസ് പി.കെ. മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. മനു അഭിഷേക് സിങ്‍വിയാണ് മീനാക്ഷിക്ക് വേണ്ടി ഹാജരായത്. സ്ഥാനാർത്ഥികളെ വിജയികളായി പ്രഖ്യാപിച്ച സാഹചര്യമാണ് നിലവിലുള്ളതെന്നും അത്തരമൊരു സാഹചര്യം നിലനിൽക്കെ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 12, ശനി
ലോകത്തെ ആദ്യത്തെ ട്രില്യണയര്‍ പദവിക്കടുത്ത് ഇലോണ്‍ മസ്‌ക്. ലോകത്തിലെ ഏറ്റവും വലിയ ഐപിഒയുമായി ഇലോണ്‍ മസ്‌കിന്റെ റോക്കറ്റ്-സാറ്റലൈറ്റ് നിര്‍മ്മാണ കമ്പനിയായ സ്പേസ് എക്‌സ് ഓഹരി വിപണിയില്‍ ചരിത്രം കുറിച്ചതോടെയാണിത്. 7,500 കോടി ഡോളര്‍ സമാഹരിച്ചതോടെ കമ്പനിയുടെ വിപണി മൂല്യം 1.77 ലക്ഷം കോടി ഡോളറായി. ലോകത്തിലെ ഏറ്റവും മൂല്യമുള്ള 10 കമ്പനികളിലൊന്നായി സ്പേസ് എക്‌സ് മാറുകയും ചെയ്തു. ഇതോടെ ഇലോണ്‍ മസ്‌കിന്റെ ആസ്തി 97,000 കോടി ഡോളര്‍ ആയിരിക്കുകയാണ്. ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇപ്പോള്‍ ലോകത്തിലെ […]
ആഗോള വളര്‍ച്ചാ പ്രവചനം തിരുത്തി ലോകബാങ്ക്
മിഡില്‍ ഈസ്റ്റില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതായി ലോകബാങ്കിന്റെ മുന്നറിയിപ്പ്. കോവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചാ നിരക്കായിരിക്കും വരും നാളുകളില്‍ ലോകം സാക്ഷ്യം വഹിക്കുകയെന്ന് ലോകബാങ്ക് പുറത്തുവിട്ട ‘ഗ്ലോബല്‍ ഇക്കണോമിക് പ്രോസ്‌പെക്ട്‌സ്’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഊര്‍ജ്ജ വിലയിലുണ്ടായ കുതിച്ചുചാട്ടം, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, ഉയര്‍ന്ന പലിശനിരക്കുകള്‍ എന്നിവ ചൂണ്ടിക്കാട്ടി 2026 ലെ ആഗോള വളര്‍ച്ചാ പ്രവചനം ലോകബാങ്ക് തിരുത്തിക്കുറിച്ചു. ജനുവരിയില്‍ പ്രവചിച്ച 2.9 ശതമാനത്തില്‍ നിന്നും 2.5 ശതമാനമായാണ് ഇത്തവണ […]
എന്തു കാണണമെന്ന് ഇനി നിങ്ങള്‍ക്ക് തീരുമാനിക്കാം
ഇന്‍സ്റ്റഗ്രാം അല്‍ഗൊരിതം മാറാന്‍ പോകുന്നു. ഇനി മുതല്‍ നിങ്ങള്‍ എന്തു കാണണമെന്ന് തീരുമാനിക്കുക അല്‍ഗൊരിതമല്ല, മറിച്ച് നിങ്ങളായിരിക്കും. മെറ്റ യുവര്‍ അല്‍ഗൊരിതം ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. റീല്‍ ഫീഡിലും എക്‌സ്‌പ്ലോര്‍ പേജുകളിലും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന ഫീച്ചറാണ് ഇന്‍സ്റ്റ ഇപ്പോള്‍ പ്രധാന ഫീഡിലേക്ക് കൂടി വിന്യസിപ്പിക്കുന്നത്. ഇതോടെ അല്‍ഗൊരിതം തീരുമാനിക്കുന്നതല്ല, മറിച്ച് നിങ്ങള്‍ തീരുമാനിക്കുന്ന രീതിയില്‍ നിങ്ങള്‍ക്ക് റീലുകള്‍ കാണാന്‍ സാധിക്കും. നിങ്ങളുടെ താല്‍പര്യമനുസരിച്ച് ഫീഡില്‍ മാറ്റങ്ങള്‍ വരുത്താനും റെക്കമെന്റേഷനുകള്‍ ക്രമീകരിക്കാനും കഴിയും. മാത്രമല്ല, നിങ്ങള്‍ക്ക് കാണാന്‍ താല്‍പര്യമില്ലാത്ത വിഷയങ്ങള്‍ […]
മൂന്നു ഗെറ്റപ്പിലെത്തുന്ന വിശാല്‍ ചിത്രം ‘മകുടം’ ടീസര്‍
ആക്ഷന്‍ താരം വിശാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ‘മകുട’ത്തിന്റെ ടീസര്‍ പുറത്ത്. വിശാല്‍ തന്നെയാണ് ചിത്രത്തില്‍ നായകനാകുന്നത്. മൂന്നു വ്യത്യസ്ത ഗെറ്റപ്പിലാണ് വിശാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ടീസറിലും ഈ ഗെറ്റപ്പുകളില്‍ വിശാലെത്തുന്നുണ്ട്. വിശാലിന്റെ പവര്‍ പാക്ക്ഡ് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും മകുടം എന്ന് ടീസര്‍ വ്യക്തമാക്കുന്നു. ഒരു മനുഷ്യനെ കത്തിച്ച് , അവന്‍ നിന്നു കത്തുന്ന തീയില്‍ നിന്നും വിശാല്‍ സിഗരറ്റ് കൊളുത്തുന്ന ഷോട്ടോടെയാണ് ടീസര്‍ തുടങ്ങുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ ചേസിങ്ങുകളും , തീപാറുന്ന കിടിലന്‍ […]
‘അനന്തന്‍ കാട്’ ലെ ഇന്ദ്രന്‍സിന്റെ കാരക്ടര്‍ പോസ്റ്റര്‍
തമിഴ് നടന്‍ ആര്യ നായകനായെത്തുന്ന ‘അനന്തന്‍ കാട്’ ഇതിനോടകം മലയാളം, തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഉണ്ടാക്കിയിരിക്കുന്ന ഹൈപ്പ് വളരെ വലുതാണ്. മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന ‘അനന്തന്‍ കാട്’ ചിത്രത്തിലെ പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ കൃഷ്ണന്‍കുട്ടി എന്ന ശക്തമായ കഥാപാത്രമായി എത്തുന്ന ഇന്ദ്രന്‍സിന്റെ കാരക്ടര്‍ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ജൂണ്‍ 25 – നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ആര്യ നായകനായെത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് ഒരുമിക്കുന്നത്. ഇന്ദ്രന്‍സ്, മുരളി ഗോപി, […]
ജൂലൈ 1 മുതല്‍ വിലവര്‍ധനയുമായി ടാറ്റ മോട്ടോഴ്സ്
രാജ്യത്തെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് ലിമിറ്റഡ് ജൂലൈ 1 മുതല്‍ തങ്ങളുടെ വാഹനങ്ങളുടെ വില വര്‍ദ്ധിപ്പിക്കുന്നു. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗങ്ങളിലുമുള്ള വാഹനങ്ങളെയും ഇത് ബാധിക്കും. തങ്ങളുടെ കാറുകളുടെ വില 1.5 ശതമാനം വരെ വര്‍ദ്ധിക്കുമെന്ന് കമ്പനി അറിയിച്ചു. ടാറ്റ മോട്ടോഴ്സ് തങ്ങളുടെ ഇലക്ട്രിക്, ഐസിഇ കാറുകളുടെ വില വര്‍ദ്ധിക്കുമെന്ന് വ്യക്തമാക്കി. ടാറ്റ ടിയാഗോ, ടിഗോര്‍, ആള്‍ട്രോസ്, പഞ്ച്, നെക്സോണ്‍, കര്‍വ്, സിയറ, ഹാരിയര്‍, […]
ഞാന്‍ ഞാന്‍ തന്നെ
15-ാം വയസ്സിലെ ആക്രമണം മുതല്‍ 50-ാം വയസ്സില്‍ മാരക രോഗം ആക്രമിച്ചതുവരെയുള്ള കാലത്തെ ഓര്‍മകളാണ് പുസ്തകത്തിന്റെ ഇതിവൃത്തം. പത്മശ്രീ ബഹുമതിക്ക് അര്‍ഹയായ സുനിതയുടെ പോരാട്ടത്തെക്കുറിച്ചു കൂടുതല്‍ പറയേണ്ടതില്ല. സമൂഹത്തില്‍ പ്രകാശം പരത്തുന്ന ആ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ ചര്‍ച്ച ചെയ്തതും എന്നും ഓര്‍മിക്കപ്പെടുന്നതുമാണ്. ‘ഞാന്‍ ഞാന്‍ തന്നെ’. സുനിത കൃഷ്ണന്‍. ഡിസി ബുക്‌സ്. വില 449 രൂപ.
ജലദോഷവും ചുമയും മാറാന്‍ വീട്ടിലെ പൊടിക്കൈകള്‍
മഴക്കാലമായതോടെ ജലദോഷവും ചുമയും പതിവായിരിക്കുകയാണ്. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍ കൊണ്ട് ഇത് മാറ്റിയെടുക്കാം. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ജിഞ്ചറോള്‍ എന്ന ഘടകം ശരീരത്തിലെ വീക്കം കുറയ്ക്കാനും തൊണ്ടയിലെ അസ്വസ്ഥത ശമിപ്പിക്കാനും സഹായിക്കും. ഒരു കപ്പ് വെള്ളത്തില്‍ ചെറിയ കഷണം ഇഞ്ചി ചതച്ച് ചേര്‍ത്ത് തിളപ്പിക്കുക. ആവശ്യമെങ്കില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം. തൊണ്ടയിലെ അസ്വസ്ഥത കുറയ്ക്കാനും ചുമയുടെ തീവ്രത നിയന്ത്രിക്കാനും തേന്‍ സഹായിക്കും. ഒരു ടീസ്പൂണ്‍ തേന്‍ നേരിട്ട് കഴിക്കാം. ചൂടുവെള്ളത്തിലോ ഇഞ്ചി ചായയിലോ ചേര്‍ത്ത് കുടിക്കാം. […]
