Posted inവിനോദം

‘സീക്രട്ട് ഓഫ് കലിംഗ’ റിലീസ് നീട്ടി

മലയാളത്തിന്റെ പ്രിയ താരങ്ങളായ ധ്യാന്‍ ശ്രീനിവാസന്‍, അല്‍താഫ് സലിം, റിയാസ് ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ സോഷ്യല്‍ മീഡിയ താരം നിതിന്‍ പരമേശ്വറും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് ‘സീക്രട്ട് ഓഫ് കലിംഗ’. മിസ്റ്ററി ഹൊറര്‍ കോമഡി സ്വഭാവത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. ചിത്രത്തിന്റെ റിലീസ് നീട്ടിവെച്ചു. ജൂണ്‍ 11ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ജൂണ്‍ 18ലേക്കാണ് നീട്ടിവെച്ചിരിക്കുന്നത്. ജിഷ്ണു എം ആര്യനും സനീഷ് ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിതിരിക്കുന്നത്. […]

Posted inഓട്ടോമോട്ടീവ്

ചെറിയ ചൈനീസ് ഇലക്ട്രിക് കാര്‍ ഷയോമ

ചൈനീസ് ഓട്ടോമൊബൈല്‍ കമ്പനിയായ ബെസ്റ്റ്യൂണ്‍ ബ്രാന്‍ഡ് പുറത്തിറക്കിയ ഷയോമ എന്ന ചെറിയ ഇലക്ട്രിക് കാര്‍ ആണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ഈ കാര്‍ താങ്ങാനാവുന്ന വിലയുള്ളതും മികച്ച റേഞ്ച് ഉള്ളതുമായിരുന്നു എന്നതാണ് ഇതിന്റെ യഥാര്‍ത്ഥ കാരണം. വേഗത്തില്‍ ചാര്‍ജ് ചെയ്യുകയും കൂടുതല്‍ റേഞ്ച് നല്‍കുകയും ചെയ്യുന്ന ബാറ്ററി സംബന്ധിയായ സാങ്കേതികവിദ്യ കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഷയോമയില്‍ കമ്പനി ഈ സാങ്കേതികവിദ്യ ഉപയോഗിച്ചു. ബെസ്റ്റ്യൂണ്‍ ഷാവോയിമയുടെ വില 30,000 മുതല്‍ 50,000 യുവാന്‍ വരെയാണ് (ഏകദേശം 4.24 ലക്ഷം മുതല്‍ 7.07 ലക്ഷം […]

Posted inപുസ്തകങ്ങൾ

അഷ്ടകാന്തം ബാനുവിന്റെ കഥാലോകം

2025ലെ അന്താരാഷ്ട്ര ബുക്കര്‍ സമ്മാനം നേടിയ കന്നഡ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ബാനു മുഷ്താഖ് രചിച്ച ഏറ്റവും പ്രശസ്തമായ എട്ടുകഥകളുടെ പഠനമാണ് ഈ സമാഹാരം. മുസ്ലിം സാമുദായിക പശ്ചാത്തലത്തിലുള്ള ബാനുവിന്റെ രചനകള്‍ മുഖ്യമായും അനാവരണം ചെയ്യുന്നത് വ്യത്യസ്ത ജീവിതസാഹചര്യങ്ങളില്‍ സ്ത്രീകള്‍ അനുഭവിക്കേണ്ടിവരുന്ന യാതനകളും അവഗണനകളുമാണ്. സമൂഹത്തിന്റെ എല്ലാതലങ്ങളില്‍ പെടുന്നവരും ഇതില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. ലീലാവതി ടീച്ചറുടെ പഠനം ഈ കഥകളുടെ ഉള്ളകങ്ങളിലേക്കിറങ്ങി അന്തരംഗസ്പര്‍ശിയാകുമ്പോള്‍, വായനക്കാരന് എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയാത്ത തലങ്ങളിലേക്ക് കൊണ്ടുപോയി കഥകളുടെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നതായി അനുഭവപ്പെടും. ‘അഷ്ടകാന്തം ബാനുവിന്റെ […]

Posted inആരോഗ്യം

വിശപ്പില്ലായ്മ ഒരു കരള്‍ രോഗ ലക്ഷണമാണ്!

ലോകത്തെ ഒരു വലിയ വിഭാഗം ജനങ്ങളിലും ഇന്ന് കരള്‍രോഗങ്ങളുണ്ട്. അമിത മദ്യപാനം, അണുബാധ ഉള്‍പ്പടെയുള്ള പല ഘടങ്ങള്‍ ചെറിയ പ്രായത്തില്‍ തന്നെ ആളുകളെ കരള്‍ രോഗികളാക്കാം. ഹെപറ്റൈറ്റിസ്, ഫാറ്റി ലിവര്‍ ഡിസീസ്, സിറോസിസ്, ലിവര്‍ കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗാവസ്ഥകള്‍ പലപ്പോഴും വൈകിയാണ് തിരിച്ചറിയുന്നതെന്നതിനാല്‍ ചികിത്സയും വെല്ലുവിളിയാകാറുണ്ട്. രോഗലക്ഷണങ്ങള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചരിയുന്നത് രോഗാവസ്ഥ നിയന്ത്രിക്കാനും തടയാനും സഹായിക്കും. കരള്‍ രോഗത്തെ നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു ലക്ഷണം വിശപ്പില്ലായ്മയാണ്. ലഘു ഭക്ഷണം കഴിച്ചാല്‍ തന്നെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പുതിയ നിപ കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ മുരളീധരന്‍

പുതിയ നിപ കേസുകളൊന്നും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി കെ മുരളീധരന്‍. പ്രതിരോധ നടപടികളുടെ ഭാഗമായി സമ്പർക്കപ്പട്ടികയിൽ ക്വാറന്റൈനിലുണ്ടായിരുന്ന മൂന്ന് പേരെക്കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ സ്രവ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ള രോഗിക്ക് മോണോക്ലോണൽ ആന്റിബോഡി നൽകിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപ സമ്പർക്കപ്പട്ടിക കൂടുതൽ വിപുലീകരിക്കുകയും പുതുതായി 10 പേരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹൈയെസ്റ്റ് റിസ്ക് വിഭാഗത്തിൽ നാല് പേരും, ഹൈറിസ്ക് വിഭാഗത്തിൽ 16 പേരും, ലോ റിസ്ക് വിഭാഗത്തിൽ 67 പേരുമാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂൺ 15 ന്

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഫലം ജൂൺ 15 ന് . രാവിലെ 10 മണിമുതൽ പ്രവേശനം സാധ്യമാകും വിധമായിരിക്കും ഫലം പ്രസിദ്ധികരിക്കുക. ആദ്യ അലോട്ട്‌മെന്റ് പട്ടിക പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം ജൂൺ 15 മുതൽ ജൂൺ 17ന് വൈകിട്ട് അഞ്ചുമണി വരെ നടക്കും.അലോട്ട്‌മെന്റ് വിവരങ്ങൾ ഹയർ സെക്കൻഡറി അഡ്മിഷൻ വെബ്സൈറ്റായ ‘https://www.hscap.kerala.gov.in’ ൽ പ്രവേശിച്ച് ‘Candidate Login-SWS’ എന്നതിലൂടെ ലോഗിൻ ചെയ്ത് ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ ‘First Allot Results’ എന്ന ലിങ്കിലൂടെ […]

Posted inലേറ്റസ്റ്റ്

പസഫിക് സമുദ്രത്തിൽ എൽനിനോ സാഹചര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു

പസഫിക് സമുദ്രത്തിൽ എൽനിനോ സാഹചര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. നിലവിൽ ഭൂമധ്യ രേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ നിലനിൽക്കുന്നുവെന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്ത് ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പും അമേരിക്കൻ ക്ലൈമറ്റ് പ്രെഡിക്ഷന് കേന്ദ്രവും അറിയിച്ചു. സമുദ്രോപരിതലത്തിലെ താപവർധനവിനോട് അന്തരീക്ഷം പ്രതികരിച്ചു കഴിഞ്ഞിട്ടുള്ളതിനാൽ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകൾ ഇപ്പോൾ എൽ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയെന്നും അറിയിപ്പിൽ പറയുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവനന്തപുരം കാട്ടാക്കടയിൽ ഒരാൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഒരാൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.ഇതേ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ അടിയന്തര പരിശോധനയിൽ പ്രദേശത്തെ ഒരു ബേക്കറിയിൽ നിന്ന് ശേഖരിച്ച ജ്യൂസ് സാമ്പിളിൽ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയും കട താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു. കടകളിൽ തന്നെ വെള്ളം ഉപയോഗിച്ച് നിർമ്മിച്ച ജ്യൂസിലാണ് ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം സ്ഥീരീകരിച്ചത്. പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ആരോഗ്യ-ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ കർശന നടപടികളിലേക്ക് കടന്നു.രോഗവ്യാപനം തടയാനും രോഗ പകർച്ചയുടെ ഉറവിടം കണ്ടെത്താനും നടപടികളാരംഭിച്ചു. വയനാടിനും കൊല്ലത്തിനും […]

Posted inലേറ്റസ്റ്റ്

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായി 14 ഇന നിർദ്ദേശങ്ങൾ പുറത്തുവിട്ട്  ഇറാനിയൻ മാധ്യമം

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾക്കായി 14 ഇന നിർദ്ദേശങ്ങൾ പുറത്തുവിട്ട്  ഇറാനിയൻ മാധ്യമം . വെടിനിർത്തൽ, ഉപരോധം നീക്കൽ, സേനാ പിന്മാറ്റം, ആണവ നിർവ്യാപന കരാറിലേക്ക് ഇറാൻ മടങ്ങിയെത്തുന്നത് എന്നിവ ഇതിൽ ഉൾപ്പെടുന്നു.ഇരുരാജ്യങ്ങളും തമ്മിലുള്ള കടുത്ത സൈനിക – സാമ്പത്തിക തർക്കങ്ങൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദ്ദേശങ്ങൾ. ലബനൻ ഉൾപ്പെടെയുള്ള മേഖലകളിൽ ഉടനടി വെടിനിർത്തൽ നടപ്പാക്കും, ഇറാന്റെ ആഭ്യന്തര വിഷയങ്ങളിൽ അമേരിക്ക ഇടപെടില്ല, ഇറാന്റെ അതിർത്തി പരിധികളിൽ നിന്ന് അമേരിക്കൻ സേനയെ പിൻവലിക്കണം എന്നിവയാണ് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സഹകരണ ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയവർക്കായി ‘ആശ്വാസ് 2026’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി എം ലിജു

സഹകരണ ബാങ്ക് വായ്പാ തിരിച്ചടവ് മുടങ്ങിയവർക്കായി ‘ആശ്വാസ് 2026’ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ച്മന്ത്രി എം ലിജു.യു.ഡി.എഫ് സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പദ്ധതി ജൂൺ 1 മുതൽ ആഗസ്റ്റ് 31 വരെയാണ് നടപ്പിലാക്കുന്നത്. ജപ്തിയുമായി ബന്ധപെട്ട് നിരവധി പരാതികൾ വന്നിരുന്നു. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കണം. അതാണ്സ ർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമെന്നും അതിനുവേണ്ടിയുള്ള നടപടിയുണ്ടാകുമെന്നും ലിജു വ്യക്തമാക്കി.