6 40

നാരങ്ങയുടെ നീരിനെക്കാള്‍ പോഷകമൂല്യമുള്ളതാണ് അവയുടെ പുറംതോടിന്. ഇവയ്ക്ക് അല്‍പം കയ്പ്പ് ആണെങ്കിലും ചായയിലും സാലഡിലും സൂപ്പിലുമൊക്കെ ചേര്‍ക്കുന്നത് ആ വിഭവങ്ങളുടെ പോഷകഗുണം ഇരട്ടിപ്പിക്കാന്‍ സഹായിക്കും. നമ്മുടെ ശരീരത്തിലെ സ്വാഭാവിക പ്രതിരോധശേഷി മെച്ചപ്പെടുത്താനുള്ള കഴിവ് നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ വിറ്റാമിന്‍ സി, ഫ്‌ലേവനോയ്ഡുകള്‍, ഡി ലിമണേന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി കൂട്ടുമെന്ന് മാത്രമല്ല, ചര്‍മത്തിലെ അകാല വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കും. ദഹനാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷ്യനാരുകള്‍ നാരങ്ങയുടെ തൊലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ശരീരത്തിന് ആവശ്യമായ അവശ്യപോഷകങ്ങളായ കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, വൈറ്റമിന്‍ സി എന്നിവയും നാരങ്ങാത്തൊലിയിലുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും സഹായിക്കുന്നു. മോണരോഗങ്ങള്‍ക്കുള്ള പരിഹാരം നാരങ്ങയുടെ തൊലിയിലുണ്ട്. ഇതിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് വായ്ക്കുള്ളിലെ ഉപദ്രവകാരികളായ ബാക്ടീരികളെ നശിപ്പിക്കും. ഇതിലൂടെ മോണയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ബയോ ആക്റ്റീവ് സംയുക്തങ്ങളുടെ മികച്ച ഉറവിടം കൂടിയാണ് നാരങ്ങാത്തൊലി. ഇറാന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസ് നടത്തിയൊരു പഠനത്തില്‍ അമിതഭാരവും പൊണ്ണത്തടിയുമുള്ള കൗമാരക്കാരില്‍ നാരങ്ങയുടെ തൊലി അടങ്ങിയ സപ്ലിമെന്റുകള്‍ കഴിച്ചവരില്‍ രക്തസമ്മര്‍ദവും ചീത്ത കൊളസ്‌ട്രോളും കുറഞ്ഞതായി കണ്ടെത്തിയിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *