ഈ കവിതകളിലെ പ്രധാന വികാരം പ്രണയമാണെങ്കിലും സ്ത്രീ പുരുഷ ബന്ധങ്ങളില്‍ ഒതുങ്ങി നില്‍ക്കുന്ന സാമ്പ്രദായിക പ്രണയമായി ചുരുങ്ങുന്നില്ല അത്. പ്രകൃതിയുടെ പ്രതിഭാസങ്ങളിലും ചലനങ്ങളിലുമെല്ലാം പ്രണയത്തിന്റെ മാന്ത്രിക സാമീപ്യം കണ്ടെത്തുന്നുണ്ട് കവി, ഭംഗിയുള്ള രാത്രിയോട് പ്രണയം പറയാനാവും എന്നും പുലരി വരുന്നത്. പ്രഭാതത്തെ ഇതിലും മനോഹരമായി ഒരു കവി ആവിഷ്‌കരിക്കുവതെങ്ങനെ? വാക്കുകള്‍ കൊണ്ട് കവി കോറിയിടുന്ന ചിത്രങ്ങളെ കാണാതെ പോകാന്‍ വായനക്കാര്‍ക്കാകില്ല. ഒരു മനോഹര രാത്രിയെ അടയാളപ്പെടുത്തിയിരിക്കുന്നത് നോക്കു നിലാവ് വിരിച്ച് നക്ഷത്രങ്ങളെ ആകാശത്ത് അടുക്കിവെച്ച് രാത്രി സ്വപ്നം കാണുന്നുണ്ടാവും. മഴവില്ലിനെ മറിച്ച് വെച്ചൊരു തോണിയായും നോക്കിക്കാണാമെന്ന് ഈ കവിതകള്‍ വായനക്കാരെക്കൊണ്ട് ചിന്തിപ്പിക്കുന്നു. ‘പെയ്ത് തോരാന്‍ മഴയല്ല ഞാന്‍’. സുജിത് ജി കുമാര്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 142 രൂപ.
പെയ്ത് തോരാന്‍ മഴയല്ല ഞാന്‍
