ബജറ്റ് ചര്‍ച്ചയുമായി ബന്ധപ്പെട്ട് നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍. സമ്പദ് വ്യവസ്ഥയുടെ ആരോഗ്യം എന്താണെന്ന് വ്യക്തമാക്കുന്ന ധവളപത്രം സർക്കാർ അവതരിപ്പിച്ചു. അത് രാഷ്ട്രീയ വിമർശനം അല്ല ആധികാരിക രേഖയാണ്. കാലത്തിനും കാലഘട്ടത്തിനും അനുസരിച്ച ബജറ്റാണ് സർക്കാർ അവതരിപ്പിച്ചത്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റുന്ന ബജറ്റാണിത്. ജനസംഖ്യാപരമായ മാറ്റങ്ങളെ കണ്ടില്ലെന്ന് നടിക്കാനാകില്ല. പാഠ്യ പദ്ധതി പുനക്രമീകരിച്ച പുതിയ കോഴ്സുകൾ തുടങ്ങുന്നു. വയോജനങ്ങളെ സംരക്ഷിക്കണം. സാമ്പത്തികമായ വലിയ മാറ്റങ്ങളിലൂടെയാണ് കേരളം കടന്ന് പോകുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, നികുതി ഭാരം ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കാതെ തന്നെ ഖജനാവ് നിറയ്ക്കുമെന്നും കൂട്ടിച്ചേർത്തു.
ബജറ്റ് ചര്‍ച്ചയില്‍ നിയമസഭയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശന്‍
