തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി. 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി. സിപിഎം കൗൺസിലർ എസ് പി ദീപക്ക് നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധി.
തിരുവനന്തപുരം കോർപറേഷനിലെ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവാക്കിയ നടപടിയിൽ ഹൈക്കോടതി വിധി പാലിക്കുമെന്ന് വ്യക്തമാക്കിയ മേയർ വിവി രാജേഷ്. കൗൺസിലർമാരുമായി സംസാരിച്ചെന്നും അറിയിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുനില്‍ ചുവട്ടുപാടത്തിന്റെ സത്യപ്രതിജ്ഞയും ഹൈക്കോടതി റദ്ദാക്കി.
സംസ്ഥാനത്തുണ്ടാകുന്ന വലിയ വാഹനാപകടങ്ങളുടെ യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ എല്ലാ ജില്ലകളിലും പോസ്റ്റ് ക്രാഷ് ഇൻവെസ്റ്റിഗേഷൻ ടീം (അപകടാനന്തര അന്വേഷണസംഘം) രൂപീകരിക്കാൻ ഗതാഗത വകുപ്പ് നിർദേശം നൽകി.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച യുഡിഎഫ് സർക്കാരിൻ്റെ തീരുമാനത്തിനെതിരെ ഡിവൈെഫ്ഐ പ്രതിഷേധം. മലപ്പുറം, തൃശൂർ, പത്തനംതിട്ട, കൊച്ചി, ഇടുക്കി, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിൽ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. കളക്ടറേറ്റുകളിലേക്ക് നടത്തിയ മാർച്ച് പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ വിമർശനവുമായി സമസ്ത മുഖപത്രം. വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തിൽ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.
മദ്യനികുതി ഇളവിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കുന്നതിൽ നിന്ന് പ്രതിപക്ഷത്തെ വിലക്കിയതിലൂടെ യുഡിഎഫ് സർക്കാർ അഴിമതി സ്ഥിരീകരിച്ചിരിക്കുകയാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു.
കൊട്ടിയം–മൈലക്കാട് ദേശീയപാത 66ൽ മണ്ണിൽ നിർമ്മിച്ച ഉയരപ്പാത തകർന്നതിനെ തുടർന്ന് സമാനമായ ഉയരപ്പാതകളുടെ അപകട സാധ്യത പരിശോധിക്കുന്നതിനായി ദേശീയപാത അതോറിറ്റി വിദഗ്ധ സംഘത്തെ നിയോഗിച്ചു. എൻ കെ പ്രേമചന്ദ്രൻ എംപിയാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ സുഗതൻ്റെ വധശ്രമ കേസിന് പിന്നാലെ ഇദ്ദേഹത്തിൻ്റെ സത്യപ്രതിജ്ഞയും അസാധുവാക്കി. തിരുവനന്തപുരം കോർപറേഷനിൽ സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 ബിജെപി കൗൺസിലർമാരിൽ ഒരാളാണ് സുഗതൻ. ഗുരുദേവ നാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
പിഎം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ ഭരണ-പ്രതിപക്ഷ പോര്. പി. പ്രസാദ് കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ്, വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തള്ളി. ഇരുട്ടിന്റെ മറവിൽ ഒപ്പിട്ട കരാറിൽ നിന്ന് പിന്മാറാൻ അവകാശം കേന്ദ്ര സർക്കാരിന് മാത്രമാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്. ദിവസവും പകർച്ചവ്യാധി കണക്കുകൾ കൈമാറാൻ, സ്വകാര്യ ആശുപത്രികൾക്ക് നിർദ്ദേശം നൽകി. സ്വകാര്യ ആശുപത്രിയിലെ വിവരശേഖരണത്തിന് ആരോഗ്യവകുപ്പിൽ നിന്ന് ഉദ്യോഗസ്ഥനെ ചുമതലപെടുത്തും.
പിണറായി വിജയനെ തോല്‍പ്പിച്ച് ധർമടം നിയോജക മണ്ഡലം തിരിച്ച് പിടിക്കാൻ സാധിക്കുമായിരുന്നെന്ന് ആവർത്തിച്ച് ധർമടത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായിരുന്ന അഡ്വ. വി പി അബ്ദുൾ റഷീദ്. പിണറായി വിജയന്‍റെ വിജയം എസ്ഡിപിഐയുടെ പിന്തുണയോടുകൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
വിദേശ സംഭാവനകൾ സ്വീകരിക്കാനുള്ള ചട്ടങ്ങൾ കേന്ദ്രസർക്കാർ കൂടുതൽ കർശനമാക്കിയതോടെ ഇനി പൊതുവായ പ്രവർത്തനം മാത്രം ചൂണ്ടിക്കാട്ടി സംഭാവന സ്വീകരിക്കാൻ കഴിയില്ല. മതം, സാംസ്കാരം, സാമ്പത്തികം, വിദ്യാഭ്യാസം, സാമൂഹികം എന്നിങ്ങനെ 5 വിഭാഗങ്ങളിലായി 105 തരം പ്രവർത്തനങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ ഏതാണെന്ന് വ്യക്തമാക്കിയാൽ മാത്രമേ എഫ്സിആർഎ രജിസ്ട്രേഷൻ അനുവദിക്കൂ.
കോൺഗ്രസ് പ്രാദേശിക നേതാവിനെതിരെ പരാതി. കണ്ണൂർ കോർപ്പറേഷനിലാണ് ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് നടത്തിയത്. കക്കാട് മണ്ഡലം പ്രസിഡന്‍റ് ടി മുരളിക്കെതിരെയാണ് വ്യാജ സീലുകൾ ഉണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന ആരോപണം.
വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ കല്ലറയിലെ ദുരൂഹത നീങ്ങുന്നു. രണ്ടു മൃതദേഹമാണ് കല്ലറയിലെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. കല്ലറയിൽ മൂന്ന് മൃതദേഹം ഉണ്ടെന്നതായിരുന്നു പള്ളിയുടെ പരാതി. ഇന്ന് രാവിലെ കല്ലറ തുറന്നു പരിശോധിച്ചു, പരിശോധനകൾക്ക് ശേഷം കല്ലറ അടക്കുകയായിരുന്നു.
സിബിഎസ്ഇ പുനർമൂല്യ നിർണയത്തിൽ അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യനിർണയം നടത്തി മാർക്ക് കുറച്ചെന്ന് വിദ്യാർത്ഥികളുടെ പരാതി. സിബിഎസ്ഇക്കെതിരെ ഹർജി ഫയൽ ചെയ്യാനാണ് നീക്കം. ചില പേപ്പറുകൾക്ക് പുനർ മൂല്യനിർണയം നടത്തിയില്ല എന്നും ആരോപണമുയർന്നിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച നടന്ന കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിലെ കൂറുമാറ്റ വോട്ട് ബിജെപിയിൽ രാഷ്ട്രീയ പ്രതിസന്ധിയായി മാറുന്നു. മുതിർന്ന ബിജെപി നേതാവ് സി ടി രവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി കൂറുമാറ്റത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കുമെന്നാണ് സൂചന.
അസമിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിലുള്ള യാത്രാ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി എയർ ഇന്ത്യ ഗുവാഹട്ടിയിൽ നിന്ന് യുഎഇയിലെ അബുദാബിയിലേക്കും ദുബായിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കും
ലോകകപ്പ് ടൂർണമെന്‍റിലുടനീളം കടുത്ത യാത്രാവിലക്കുകൾ നേരിടുന്ന ഇറാൻ ടീമിന് മേലുള്ള നിയന്ത്രണങ്ങളിൽ യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ് ഇളവ് വരുത്തി. സിയാറ്റിലിൽ നടക്കുന്ന തങ്ങളുടെ അടുത്ത മത്സരത്തിന് രണ്ട് ദിവസം മുൻപ് തന്നെ യു.എസിലേക്ക് പ്രവേശിക്കാൻ ഇറാൻ ടീമിന് അനുമതി ലഭിച്ചു.
ലോകകപ്പിലെ നിർണായകമായ അവസാന ഗ്രൂപ്പ് മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ നേരിടാനൊരുങ്ങുന്ന ബ്രസീൽ ക്യാമ്പിൽ നിന്ന് ആരാധകർക്ക് ആശ്വാസ വാർത്ത. സൂപ്പർ താരം നെയ്മർ കളിക്കാൻ തയാറാണെന്ന് പരിശീലകൻ കാർലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു.
ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ ഡിആർ കോംഗോയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് കൊളംബിയ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ലക്ഷ്യം കണ്ട പ്രതിരോധ താരം ഡാനിയേൽ മുനോസാണ് കൊളംബിയയുടെ വിജയശിൽപി. ടൂർണമെന്‍റെൽ കൊളംബിയയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.
ഫിഫ ലോകകപ്പിൽ എൽ ഗ്രൂപ്പിലെ നിർണായക മത്സരത്തിൽ പനാമയെ കീഴടക്കി ക്രൊയേഷ്യ. എതിരില്ലാത്ത ഒരു ഗോളിനാണ് .ക്രൊയേഷ്യയുടെ ജയം. നീണ്ട കാത്തിരിപ്പിനൊടുവിൽ 53-ാം മിനിറ്റിലാണ് മത്സരത്തിൽ ഏക ഗോൾ പിറന്നത്.
