നിത്യവസന്തം മസാലദോശ, മുന്‍കൂട്ടി നിശ്ചയിച്ച നെയ് റോസ്റ്റ്, നെയ്യ് വേണ്ടാത്തവര്‍ക്ക് പ്ലെയിന്‍ ദോശ, കനത്തില്‍ തട്ടാന്‍ തട്ട് ദോശ, വികാരമുണര്‍ത്താന്‍ പൊടി ദോശ, വലിപ്പം തോന്നിപ്പിക്കാന്‍ പേപ്പര്‍ ദോശ, പിന്നെ ഇതിന്റെയൊക്കെ സങ്കലനങ്ങള്‍, മറ്റു അതിഥികള്‍ വരുന്ന ദോശകള്‍ – മുട്ട, പനീര്‍, കൂണ്‍, ചീസ്… ചിക്കന്‍ വരെ! എന്തെല്ലാം തരം ദോശകള്‍! അതുപോലെ തന്നെ, ദോശ ഇഷ്ടപ്പെടുന്നവര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കുമായി ഏഴു ദോശക്കഥകള്‍. കൂട്ടുകള്‍ പലതാണ്, ഒരു മെനുവിലെ പോലെ. എന്നാല്‍ ഇവിടെ നിങ്ങള്‍ക്ക് ഏഴും രുചിക്കാം, ആസ്വദിക്കാം, ഇഷ്ടപ്പെട്ടാല്‍ വീണ്ടും ഓര്‍ഡര്‍ ചെയ്യാം. ‘ദോശ ചരിത്രം’. അര്‍ഷദ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 133 രൂപ.
