Posted inആരോഗ്യം

സംസ്‌കരിച്ച മാംസ ഭക്ഷണങ്ങള്‍ അര്‍ബുദം വരുത്തും

യുഎസ്സിലെ മേരിലാന്‍ഡ് സ്‌കൂള്‍ ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനത്തില്‍ നമ്മള്‍ കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ ഓറല്‍ കാന്‍സര്‍ വികസിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്ന് കണ്ടെത്തി. ശരീരത്തിന് വീക്കം അഥവാ ഇന്‍ഫ്‌ലമെഷന്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് വില്ലന്മാര്‍. അതില്‍ പ്രധാനം ബേക്കണ്‍, ഹോട്ട് ഡോഗ്, സോസേജ് പോലുള്ള സംസ്‌കരിച്ച മാംസങ്ങളാണെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. സംസ്‌കരിച്ച മാംസങ്ങളെ കേടുകൂടാതെ സൂക്ഷിക്കാന്‍ കെമിക്കലുകളായ നൈട്രേറ്റുകളും നൈട്രൈറ്റുകളും അര്‍ബുദ സാധ്യത വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. അതുപോലെ ഉയര്‍ന്ന ചൂടില്‍ പാകം ചെയ്യുന്ന അല്ലെങ്കില്‍ […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധയേറ്റ ബത്തേരി മാർ ബസേലിയോസ് എ യു പി സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗ ശൂന്യമാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. സ്കൂൾ കിണറിലെ ജല പരിശോധനാ ഫലം കിട്ടിയെന്നും നിരവധി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോ‍ർട്ടിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.   ധനവകുപ്പിലെ സീക്രട്ട് ഫയലുകളുടെ വിശദാംശങ്ങൾ സർക്കാരിന് പുറത്തുള്ള സ്വകാര്യ സംഘത്തിന് കൈമാറിയ മുഖ്യമന്ത്രി വി ഡി സതീശൻ്റെ നടപടി തീർത്തും തെറ്റെന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാൽ. […]

Posted inലേറ്റസ്റ്റ്

കോൺഗ്രസ് – തൃണമൂൽ കോൺഗ്രസ് ലയന അഭ്യൂഹങ്ങൾ തള്ളി തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ

കോൺഗ്രസ് – തൃണമൂൽ കോൺഗ്രസ് ലയന അഭ്യൂഹങ്ങൾ തള്ളി തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും കൂടിക്കാഴ്ച നടത്തിയ പിന്നാലെയാണ് അഭ്യൂഹങ്ങൾ സജീവമായത്. നിലവിലെ അഭ്യൂഹങ്ങളെല്ലാം ഊഹാപോഹങ്ങളും അടിസ്ഥാനരഹിതവുമാണെന്നും അത്തരം കാര്യങ്ങൾ ചർച്ച ചെയ്തിട്ടില്ലെന്നും തൃണമൂൽ കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

Posted inലേറ്റസ്റ്റ്

വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ലാഘവപൂർണ്ണമായ സമീപനമാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ലാഘവപൂർണ്ണമായ സമീപനമാണ് ഉണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും കൃഷിനാശം സംഭവിച്ച കർഷകർക്കും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധയേറ്റ ബത്തേരി സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗ ശൂന്യമാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ

വിദ്യാർഥികൾക്ക് ഷിഗെല്ല രോഗബാധയേറ്റ ബത്തേരി മാർ ബസേലിയോസ് എ യു പി സ്കൂളിലെ കിണറിലെ വെള്ളം ഉപയോഗ ശൂന്യമാണെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. സ്കൂൾ കിണറിലെ ജല പരിശോധനാ ഫലം കിട്ടിയെന്നും നിരവധി ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോ‍ർട്ടിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ഉപയോഗിക്കാൻ പാടില്ലാത്ത വെള്ളമാണ് കിണറിലേത് എന്നും റിപ്പോർട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഈ സ്കൂളിലെ മൊത്തം 8 വിദ്യാർഥികൾക്കാണ് ഇതുവരെ ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.കോളിയാടി സ്കൂളിലെ വിദ്യാർത്ഥികളുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന 27 വിദ്യാർഥികൾക്ക് കൂടി രോഗലക്ഷണമുണ്ടെന്ന് […]

Posted inലേറ്റസ്റ്റ്

പാലാ നഗരസഭയിൽ മോഷണ പരാതി

പാലാ നഗരസഭയിൽ മോഷണ പരാതി. കോൺഗ്രസ് കൗൺസിലർ ബിജു മാത്യൂസ് ഫയലും വാച്ചും മോഷ്ടിച്ചെന്ന് ആരോപിച്ച് നഗരസഭാ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പോലീസിൽ പരാതി നൽകി. നഗരസഭ അധ്യക്ഷയുടെ പരാതി കൗൺസിലർ ബിജു മാത്യൂസ് തള്ളി. യുഡിഎഫിനുള്ളിൽ തന്നെ പ്രശ്നങ്ങൾ രൂക്ഷമായതോടെ നഗരസഭയിൽ ഭരണ പ്രതിസന്ധിയാണ്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് എളുപ്പമല്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് എളുപ്പമല്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിമാരോട് ആരും അനിഷ്‌ടം പറയാറില്ല. എല്ലാം നല്ലതെന്ന് മാത്രമേ പറയാറുള്ളൂ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുക എളുപ്പമല്ല. രാത്രിയിൽ ഫോൺ ഓഫാക്കാതെ കാത്തിരിക്കണം. ജോലി ചെയ്താൽ പൊലീസിൻ്റെ അതിക്രമം, ജോലി ചെയ്യാതിരുന്നാൽ പൊലീസിൻ്റെ അനാസ്ഥ എന്നും പറയും. പൊലീസിൻ്റെ പ്രവർത്തനം കോടതിയുടെ നിരീക്ഷണത്തിലാവും. തിരുവനന്തപുരത്ത് കാപ്പാ കേസ് പ്രതിയായിരുന്ന ബിജെപി കൗൺസിലർ സു​ഗതനെ അറസ്റ്റ് ചെയ്യുന്നതിനിടെ ആകാശത്തേക്ക് വെടിവച്ച ഉദ്യോഗസ്ഥനെ അഭിനന്ദിക്കുന്നു. അഭിനന്ദനം കമ്മീഷണറെ വിളിച്ചറിയിച്ചു. […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാക് സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണു

പാക് സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണു. പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപമാണ് അപകടം. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി പാക് സൈന്യം അറിയിച്ചു. പാകിസ്ഥാൻ ആർമി ഏവിയേഷൻ്റെ എംഐ-17 ഹെലികോപ്ടർ ആണ് അപകടത്തിൽപെട്ടത്.ഹെലികോപ്ടറിൽ 21 സൈനികർ ഉണ്ടായിരുന്നുവെന്ന റിപ്പോർട്ടുകളുണ്ട്. സംഭവസ്ഥലത്ത് രക്ഷാപ്രവർത്തകർ എത്തിച്ചേർന്നിട്ടുണ്ട്. അടിയന്തര ലാൻഡിങ്ങിന് ജീവനക്കാർ ശ്രമം നടത്തിയെങ്കിലും ഹെലികോപ്ടർ തകർന്നുവീഴുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടകാരണം കണ്ടെത്താനായി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ ഉപഹർജി തിരുവനന്തപുരം സബ് കോടതി തള്ളി

ശബരിമല സ്വർണക്കൊള്ള വിവാദവുമായി ബന്ധപ്പെട്ട് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ നൽകിയ ഉപഹർജി തിരുവനന്തപുരം സബ് കോടതി തള്ളി. സ്വർണക്കൊള്ള വിവാദത്തിൽ സതീശൻ തനിക്കെതിരെ നടത്തുന്ന പ്രസ്താവനകൾ വിലക്കണമെന്ന് ആവശ്യപ്പെട്ട് കടകംപള്ളി നൽകിയ ഉപഹർജി തിരുവനന്തപുരം സബ് കോടതി തള്ളി. സ്വർണക്കടത്ത് കേസിലെ കോടതി നടപടികൾ സഹിതം വി ഡി സതീശൻ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നത് തടയണമെന്നുമായിരുന്നു ഉപ ഹർജിയിലെ ആവശ്യം. സ്വർണക്കൊള്ള ആരോപണങ്ങളിൽ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വയനാട് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

വയനാട് കാട്ടിക്കുളത്ത് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. പുളിമൂട് ഉന്നതിയിലെ രാജുവാണ് മരിച്ചത്. കൃഷി സ്ഥലത്ത് വെച്ചാണ് തൊഴിലാളിയെ ആന ആക്രമിച്ചത്. സംഭവത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ സിപിഎം പ്രതിഷേധം നടത്തി.