രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക് രാത്രിയില്‍ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഗുരുതരാവസ്ഥയിലാകാനും സാധ്യതയുണ്ട്. നൊക്ട്രേണല്‍ ഹൈപ്പോഗ്ലൈസീമിയ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. പ്രമേഹ രോഗികള്‍ക്ക് മാത്രമല്ല, അപൂര്‍വമായാണെങ്കിലും പ്രമേഹമില്ലാത്തവരിലും ഈ അവസ്ഥ സംഭവിക്കാം. ഹൃദയം വരെ നിലയ്ക്കാവുന്ന സാഹചര്യത്തിലേക്ക് ഹൈപ്പോഗ്ലൈസീമിയ നയിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കുറയാന്‍ പല ഘടകങ്ങള്‍ ഉണ്ട്. ഉപവസിക്കുന്നതു കൊണ്ടോ അല്ലാതെയോ ഭക്ഷണം ഒഴിവാക്കുന്നത്. പോഷകക്കുറവു മൂലം, ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറയുന്നത്, രാത്രി ഏറെ വൈകി വര്‍ക്ഔട്ട് ചെയ്യുന്നത്, രാത്രി മദ്യം കഴിക്കുന്ന ശീലമുണ്ടെങ്കില്‍, കൂടിയ അളവില്‍ ഇന്‍സുലിന്‍ എടുക്കുന്നതു മൂലം, തെറ്റായ സമയത്ത് ഇന്‍സുലിന്‍ എടുക്കുന്നത് എന്നിവയെല്ലാം കാരണങ്ങളാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കുറഞ്ഞാല്‍ എപ്പോഴും ആരോഗ്യകരമായ ലഘുഭക്ഷണം കയ്യില്‍ കരുതുക. 15 ഗ്രാം കാര്‍ബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കൂടാന്‍ സഹായിക്കും. ഭക്ഷണത്തില്‍ ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് നാച്വറല്‍ ഷുഗര്‍, പഴങ്ങള്‍, പച്ചക്കറികള്‍ ഇവ ഉള്‍പ്പെടുത്താം.
