അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) യുടെ പരിശോധനകൾക്ക് ഇറാൻ അനുമതി നൽകിയതായി ജെ ഡി വാൻസ് അറിയിച്ചു. ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചുപൂട്ടുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെയാണ് ചർച്ചകൾ പ്രതിസന്ധിയിലായത്. തുടക്കത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും സ്വിറ്റ്സർലന്‍റിലെ ചർച്ചകൾ വിജയകരമായി മുന്നോട്ടുപോയെന്നും വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞെന്നും വാൻസ് കൂട്ടിച്ചേർത്തു.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്
