പ്രത്യേകിച്ച് യാതൊരു പോഷകഗുണവുമില്ലാത്ത പഞ്ചസാരയെ പുറത്താക്കിക്കൊണ്ടുള്ള ഷുഗര്‍കട്ട് ഡയറ്റ് എടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. മധുരം ഒഴിവാക്കുമ്പോള്‍ ശരീരത്തിലേക്ക് എത്തുന്ന അധിക കലോറി കുറയും. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കും. പഞ്ചസാര ഒഴിവാക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരതയോടെ നിലനില്‍ക്കുന്നതിനാല്‍ ഊര്‍ജ നിലയും മെച്ചപ്പെടും. ചര്‍മം കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യകരവുമാകാന്‍ സാധ്യതയുണ്ട്. അമിത പഞ്ചസാര രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ് എന്നിവ വര്‍ധിപ്പിക്കാം. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. ശരീരത്തിന്റെ സ്വാഭാവിക സര്‍ക്കാഡിയന്‍ റിഥം മെച്ചപ്പെടുകയും നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. അമിത പഞ്ചസാര കുടലിലെ നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥയെ ബാധിക്കാം. പഞ്ചസാര കുറയ്ക്കുമ്പോള്‍ ദഹനം മെച്ചപ്പെടുകയും വയറുവേദന, വയറുവീക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറയുകയും ചെയ്യും. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് മാനസിക സമ്മര്‍ദ്ദം, അസ്വസ്ഥത, ക്ഷീണം എന്നിവ കുറയ്ക്കാന്‍ സഹായകമാകാം. പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. കുറച്ച് ആഴ്ചകള്‍ക്കു ശേഷം രുചിമുകുളങ്ങള്‍ പുതിയ ഭക്ഷണരീതിയോട് പൊരുത്തപ്പെടുകയും പ്രകൃതിദത്ത മധുരമുള്ള പഴങ്ങളുടെ രുചി കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുകയും ചെയ്യും.
ഷുഗര്‍കട്ട് ഡയറ്റുകാരുടെ എണ്ണം കൂടിവരുന്നു
