അധിനിവേശത്തിനു മുന്പും അതേത്തുടര്ന്നുമുള്ള ആഫ്രിക്ക എന്ന ഭൂഖണ്ഡത്തിന്റെ ഒത്തുമാറ്റങ്ങളെയും പലതരത്തില്പ്പെട്ട വിനിമയങ്ങളെയും നോവല് എന്ന സാഹിത്യരൂപത്തിലൂടെ സംക്രമിപ്പിക്കുകയാണ് ഗുര്ണ ചെയ്യുന്ന ചരിത്രദൗത്യം. മടക്കമില്ലാത്ത പലായനങ്ങളില് അധിഷ്ഠിതമായ രംഗങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളുടെ സത്തയും സത്യവും എന്നുറപ്പിച്ചുപറയാം. നോവലുകളെ സാംസ്കാരികരൂപങ്ങളാക്കി പരിണമിപ്പിക്കുന്നതില് തത്പരനാണ് അബ്ദുള്റസാഖ് ഗുര്ണ എന്നത് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഈ നോവലും തെളിയിക്കുന്നു. ‘അപഹരണം’. അബ്ദുള് റസാഖ് ഗൂര്ണ. വിവര്ത്തനം – അനൂപ് ചന്ദ്രന്. ഡിസി ബുക്സ്. വില 360 രൂപ.
അപഹരണം
