സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ എന്ന ചിത്രത്തിലെ ആദ്യഗാനം ജനശ്രദ്ധനേടുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ 6 മില്യണിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ് പട്ടാംമ്പൂച്ചി എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത്. സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചത് അരുണ്‍രാജ കാമരാജ് ആണ്. ഏറെ രസകരമായ, ഒരേ സമയം ചടുലവും മെലഡി നിറഞ്ഞതുമായ താളത്തില്‍ ഒരുക്കിയ ഒരു റൊമാന്റിക് ഗാനമാണ് പട്ടാംമ്പൂച്ചി. നായികയായ മമിത ബൈജുവിന്റെ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. വിജയ് ബിന്നി ആണ് ഗാനത്തിന് നൃത്തം ഒരുക്കിയത്. നായകനായ സൂര്യയും മമിതയും ഒരുമിച്ചുള്ള രസകരമായ രംഗങ്ങളും ഈ ഗാനത്തിന്റെ ആകര്‍ഷണമാണ്. ചിത്രം 2026 ഓഗസ്റ്റ് 14ന് റിലീസ് ചെയ്യും. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
‘പട്ടാംമ്പൂച്ചി’ ഗാനത്തിന് 6 മില്യണിലധികം കാഴ്ചക്കാര്‍
