ടിയാന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ ഒരുക്കുന്ന ചിത്രമാണ് ‘അനന്തന്‍ കാട്’. തമിഴ് നടന്‍ ആര്യ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്. ചിത്രത്തില്‍ മുരളി ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വിഡിയോ പുറത്ത് വിട്ടു. തങ്കരാജ് പൊന്നപ്പന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മുരളി ഗോപിയെത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന രംഗത്തില്‍, കോളേജില്‍ വന്ന വിദ്യാര്‍ത്ഥിയുടെ കയ്യിലെ ചരടും നെറ്റിയിലെ കുറിയും കളയാന്‍ നിങ്ങളാരാണ് എന്നാണ് മുരളി ഗോപിയുടെ കഥാപാത്രം ചോദിക്കുന്നത്. ഇത് പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് ഇട വരുത്തിയിട്ടുണ്ട്. നിഖില വിമല്‍, ഇന്ദ്രന്‍സ്, വിജയരാഘവന്‍, റെജീന കാസന്‍ഡ്ര, ശാന്തി ബാലചന്ദ്രന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
‘അനന്തന്‍ കാട്’ ചിത്രത്തിലെ മുരളി ഗോപിയുെട ഗ്ലിംപ്സ്
