ഉര്‍വശി, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന പുതിയ ചിത്രം ‘വിസിറ്റര്‍’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. രാഹുല്‍ മുരളീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഔറിക ഫിലിംസ് ബാനറില്‍ അബ്ദുല്‍ ഗഫൂറാണ്. അനൂപ് ഹോര്‍മീസ്, അനില്‍ തമലം എന്നിവര് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. നീതു മാത്യു ആണ് ചിത്രം രചിച്ചിരിക്കുന്നത്. ഹൊറര്‍ ചിത്രമായാണ് ‘വിസിറ്റര്‍’ ഒരുക്കുന്നത്. സിദ്ധാര്‍ഥ് ഭരതന്‍, റോണി ഡേവിഡ്, മധു വാര്യര്‍, വിഷ്ണു ജി വാര്യര്‍, കെ പി എ സി ലീല, കലാരഞ്ജിനി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും. ഉര്‍വശി, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ ആദ്യമായാണ് ഒരു ചിത്രത്തില്‍ ഒരുമിച്ചഭിനയിക്കുന്നത്.
