തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ്യുടെ 52-ാം ജന്മദിനം ആഘോഷമാക്കി ടിവികെ.ഞായറാഴ്ച രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ട് അരങ്ങേറി. പാർട്ടി പ്രവർത്തകരടക്കം നൂറുകണക്കിന് പേർ വെടിക്കെട്ട് കാണാനെത്തി. മന്ത്രി കീർത്തന, നടൻ ജയ് എന്നിവരും വെടിക്കെട്ട് കാണാൻ എത്തിയിരുന്നു. അതിനിടെ, വിജയ്യുടെ ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് ടിവികെ നേതാവും മന്ത്രിയുമായ ശ്രീനാഥ് സ്വർണമോതിരം സമ്മാനിച്ചു. തൂത്തുക്കുടിയിലെ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ സന്ദർശനം നടത്തിയ മന്ത്രിയാണ് വിജയ്യുടെ ജന്മദിനത്തിൽ പിറന്ന ആറ് കുട്ടികൾക്ക് സ്വർണമോതിരം സമ്മാനിച്ചത്.
തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ്യുടെ 52-ാം ജന്മദിനം ആഘോഷമാക്കി ടിവികെ
