7 35

പ്രോട്ടീന്‍, വിറ്റാമിന്‍ ബി 12, കോളിന്‍ തുടങ്ങി നിരവധി അവശ്യ പോഷകങ്ങള്‍ നിറഞ്ഞതാണെങ്കിലും പലരും കൊളസ്‌ട്രോള്‍ പേടിച്ച് മുട്ടയെ അകറ്റിനിര്‍ത്താറുണ്ട്. അഥവാ മുട്ട കഴിച്ചാലും മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള മാത്രമാണ് കഴിക്കുക. ഒരു ശരാശരി വലിപ്പമുള്ള മുട്ടയില്‍ 207 മില്ലിഗ്രാം ഡയറ്ററി കൊളസ്‌ട്രോളാണ് അടങ്ങിയിരിക്കുന്നത്. ഇത് നേരത്തെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിര്‍ദ്ദേശിച്ച ദൈനംദിന പരിധിയുടെ മൂന്നില്‍ രണ്ട് ഭാഗം വരും. എന്നാല്‍ ഡയറ്ററി കൊളസ്‌ട്രോളും രക്തത്തിലെ കൊളസ്‌ട്രോളും ഒന്നല്ല, രണ്ടാണ്. ഡയറ്ററി കൊളസ്‌ട്രോള്‍ ഒരുകാലത്ത് ഹൃദ്രോഗത്തിന് കാരണമാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ 2019 ലെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ സയന്‍സ് അഡൈ്വസറി റിപ്പോര്‍ട്ട്, ഡയറ്ററി കൊളസ്‌ട്രോളും ഹൃദയ സംബന്ധമായ അപകടസാധ്യതയും തമ്മിലുള്ള ബന്ധത്തെ ഗവേഷണം പിന്തുണയ്ക്കുന്നില്ലെന്ന് കണ്ടെത്തി. മുട്ട കഴിക്കാനും സമയമുണ്ട്. പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ മുട്ട ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് കൊഴുപ്പും പ്രോട്ടീനും കൂടുതല്‍ കാര്യക്ഷമമായി പ്രോസസ്സ് ചെയ്യാന്‍ സഹായിക്കുന്നു. രാത്രി വൈകി മുട്ട കഴിക്കുന്നത് ഒരുപക്ഷെ അസിഡിറ്റി, വയറു വീര്‍ക്കല്‍ എന്നിവ അനുഭവപ്പെടാന്‍ കാരണമാകും. മുട്ടയിലുള്ള വിറ്റാമിന്‍ എ, ബി 12, സെലിനിയം എന്നിവ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *