Posted inവിനോദം

‘സീക്രട്ട് ഓഫ് കലിംഗ’യിലെ ആദ്യ ഗാനം

ധ്യാന്‍ ശ്രീനിവാസന്‍, അല്‍ത്താഫ് സലിം, റിയാസ് ഖാന്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ സോഷ്യല്‍ മീഡിയ താരം നിതിന്‍ പരമേശ്വറും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രം ‘സീക്രട്ട് ഓഫ് കലിംഗ’യിലെ ആദ്യ ഗാനം റിലീസ് ആയി. മിസ്റ്ററി ഹൊറര്‍ കോമഡി സ്വഭാവത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ സനീഷ് ഉണ്ണികൃഷ്ണനാണ്. ‘തക തക താനെ..’ എന്ന് തുടങ്ങുന്ന ഗാനം ഒരു ചിത്രകഥപോലെയാണ് ഒരുക്കിയിരിക്കുന്നത്. പുരാതന കലിംഗ രാജ്യത്തിന്റെ അവശിഷ്ടങ്ങളുള്ള ഒരു കോളേജ് കാമ്പസിനെയും ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. […]

Posted inവിനോദം

വീണ്ടും തമിഴില്‍ സ്വാസിക, ‘നൂറു സ്വാമി’ ട്രെയിലര്‍

‘2016ലെ ഹിറ്റ് ചിത്രം ‘പിച്ചൈക്കാരനു’ ശേഷം വിജയ് ആന്റണിയും സംവിധായകന്‍ ശശിയുമൊന്നിക്കുന്ന ‘നൂറു സ്വാമി’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ചിത്രത്തില്‍ സുപ്രധാനകഥാപാത്രമായി സ്വാസിക വിജയ്‌യും എത്തുന്നു. തമിഴ് ഗ്രാമീണപശ്ചാത്തലത്തിലുള്ള ‘നൂറുസ്വാമി’യിലെ സെല്‍വി എന്ന കഥാപാത്രത്തിലൂടെ വീണ്ടും തമിഴകത്തെ അമ്പരപ്പിക്കുകയാണ് സ്വാസിക. സ്വാസികയെക്കൂടാതെ ലിജോ മോളും കരുണാസും അജയ് ദിഷനും ചിത്രത്തിലുണ്ട്. ചിത്രം ജൂണ്‍ 19ന് തിയറ്ററുകളിലെത്തും. അമ്മ-മകന്‍ ബന്ധത്തിന്റെ വൈകാരികത പറയുന്ന ചിത്രമാണെന്നാണ് ട്രെയിലറുകള്‍ നല്‍കുന്ന സൂചനകള്‍. വിധവയായ അമ്മയായാണ് സ്വാസിക ചിത്രത്തിലെത്തുന്നത്. അതിവൈകാരിക അഭിനയമുഹൂര്‍ത്തങ്ങള്‍ […]

Posted inപുസ്തകങ്ങൾ

അങ്ങനെ കുട്ടപ്പന്‍ സിനിമാനടനായി

കുട്ടികള്‍ എഴുന്നേറ്റു നിന്നു. സന്തോഷത്തോടെ കൈകൊട്ടി പലരുടെയും കണ്ണു നനഞ്ഞിരുന്നു. കുട്ടപ്പന്‍ ഫഹദ് ഫാസിലിനോടൊപ്പം താഴേയ്ക്കിറങ്ങി. കുറച്ചകലെ നിന്നിരുന്ന കരുണാകരന്റെ അടുത്തേയ്ക്കു കുട്ടപ്പന്‍ നടന്നു. അച്ഛനെ കെട്ടിപ്പിടിച്ചു. ഉമ്മവെച്ചു. കരിയാത്തന്‍പാറയുടെ പ്രകൃതിഭംഗിയുടെ പശ്ചാത്തലത്തില്‍ നടന്ന സിനിമാ ഷൂട്ടിങ്ങിന്റെയും ഏഴ് ബി ക്ലാസിലെ കുട്ടപ്പന്‍ സിനിമാനടനായതിന്റെയും രസികന്‍ കഥയാണിത്. പ്രശസ്ത എഴുത്തുകാരന്‍ എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ ഏറ്റവും പുതിയ ബാലനോവല്‍. ‘അങ്ങനെ കുട്ടപ്പന്‍ സിനിമാനടനായി’. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 152 രൂപ.  

Posted inഓട്ടോമോട്ടീവ്

ഇന്ത്യന്‍ വിപണിയില്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു. കമ്പനി തങ്ങളുടെ മുഴുവന്‍ ശ്രേണിയിലും രണ്ട് ശതമാനം വരെ വില വര്‍ദ്ധിപ്പിക്കുന്നു. ഈ പുതിയ വിലകള്‍ 2026 ജൂലൈ 1 മുതല്‍ രാജ്യവ്യാപകമായി പ്രാബല്യത്തില്‍ വരും. ബിഎംഡബ്ല്യു, മിനി ബ്രാന്‍ഡുകളുടെ എല്ലാ മോഡലുകള്‍ക്കും ഈ വില വര്‍ദ്ധനവ് ബാധകമാകും. ഇന്ത്യയില്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്ന കാറുകളെ മാത്രമല്ല, വിദേശത്ത് നിന്ന് വരുന്ന പൂര്‍ണ്ണമായും ബില്‍റ്റ്-അപ്പ് മോഡലുകളെയും ഈ വിലവര്‍ദ്ധനവ് ബാധിക്കും. ഇന്ത്യയില്‍ […]

Posted inആരോഗ്യം

ദഹനപ്രക്രിയ സുഗമമാക്കാനും കഞ്ഞിവെള്ളം

ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റ്, ധാതുക്കള്‍, ചില വിറ്റാമിനുകള്‍ എന്നിവ ലഭ്യമാക്കാന്‍ കഞ്ഞിവെള്ളം സഹായിക്കും. പ്രത്യേകിച്ച് ക്ഷീണം, ദഹനപ്രശ്‌നങ്ങള്‍, നിര്‍ജലീകരണം തുടങ്ങിയ അവസ്ഥകളില്‍ ഇതൊരു മികച്ച പ്രകൃതിദത്ത പാനീയമാണ്. പനി, ജലദോഷം, വൈറല്‍ രോഗങ്ങള്‍ എന്നിവയ്ക്കു ശേഷം ശരീരത്തിന് പെട്ടെന്ന് ഊര്‍ജം നല്‍കാന്‍ കഞ്ഞിവെള്ളം സഹായിക്കുന്നു. ദഹനപ്രക്രിയ സുഗമമാക്കാന്‍ സഹായിക്കുന്നു. മാത്രമല്ല, ഇത് വയറിന് വളരെ ലൈറ്റ് ഫീലിങ് ഉണ്ടാക്കുകയും ചെയ്യുന്നു. എളുപ്പത്തില്‍ ദഹിക്കുന്നതിനാല്‍ കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഇത് സുരക്ഷിതമാണ്. ചോറില്‍ വേവിക്കുമ്പോള്‍ അതിന്റെ സത്ത് കൂടി കഞ്ഞിവെള്ളത്തിലേക്ക് […]

Posted inലേറ്റസ്റ്റ്

മധ്യപ്രദേശിൽ  കോൺഗ്രസിന്റെ സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി

  മധ്യപ്രദേശിൽ  കോൺഗ്രസിന്റെ സ്ഥാനാർഥി മീനാക്ഷി നടരാജൻ്റെ പത്രിക തള്ളി. കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന ബിജെപി പരാതിയിലാണ് നടപടി. ഏകപക്ഷീയ നടപടിയെന്ന് കോൺഗ്രസ് ആരോപിച്ചു. കോടതിയെ സമീപിച്ചേക്കുമെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. പത്രിക തള്ളിയതോടെ മൂന്ന് സീറ്റിലും ബിജെപിക്ക് വിജയിക്കാനാകും. നടരാജന്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതാക്കൾ റിട്ടേണിംഗ് ഓഫീസർക്ക് മുമ്പാകെ ഔദ്യോഗികമായി എതിർപ്പ് സമർപ്പിച്ചതിനെ തുടർന്നാണ് നടപടി.

Posted inലേറ്റസ്റ്റ്

ഇടുക്കിയിൽ എച്ച്1എൻ1പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു

ഇടുക്കിയിൽ എച്ച്1എൻ1പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശി പൂങ്കുടിയിൽ മറിയാമ്മ ആണ് മരിച്ചത്. 82 വയസ്സായിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 30 നാണ് പനി ബാധിച്ചതിനെ തുടർന്ന് മുരിക്കാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. എച്ച്1എൻ1 ആണെന്ന് സംശയം ഉയർന്നതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി നടപടി തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം അനുവദിച്ച കോടതി നടപടി തിരിച്ചടിയായി കാണുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരിശോധിച്ച ശേഷം അപ്പീൽ പോകണമെങ്കിൽ പോകും. അഡ്വക്കേറ്റ് ജനറലും ഡിജിപിയുമായും ആലോചിച്ച് തീരുമാനമെടുക്കും. സമാനതകളില്ലാത്ത അക്രമമാണ് നടന്നതെന്നും അന്വേഷിക്കാൻ ഞങ്ങളാണ് തീരുമാനിച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെഎസ്ആർടിസി ബസ്സുകളിലെ വിദ്യാർത്ഥി പാസ്സ് പുതുക്കാനുള്ള ഓൺലൈൻ ചാർജ് 10 രൂപയിൽ നിന്ന്  110 രൂപയാക്കിയ തീരുമാനം പിൻവലിക്കണമെന്ന് എസ്എഫ്ഐ

കെഎസ്ആർടിസി ബസ്സുകളിലെ വിദ്യാർത്ഥി പാസ്സ് പുതുക്കാനുള്ള ഓൺലൈൻ ചാർജ് 10 രൂപയിൽ നിന്ന്  110 രൂപയാക്കിയ തീരുമാനം പിൻവലിക്കണമെന്ന് എസ്എഫ്ഐ. പുതിയ നീക്കം വിദ്യാർത്ഥികളോടുള്ള വഞ്ചനയാണെന്ന് എസ്എഫ്ഐ സംസ്ഥാന ഭാരവാഹികൾ പ്രതികരിച്ചു. കഴിഞ്ഞ അധ്യയന വർഷം വരെയും 10 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് പാസ്സ് ലഭിച്ചിരുന്നു. പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലൂടെ ചെറിയ തുക നൽകിക്കൊണ്ട് വിദ്യാർത്ഥികൾക്ക് ലഭിച്ചിരുന്ന യാത്ര പാസ്സാണ് നിലവിൽ പതിനൊന്നിരട്ടി ചാർജ് വർധിപ്പിച്ചുകൊണ്ട് നടപ്പിലാക്കിയിരിക്കുന്നത്. ഇത് കേരളത്തിലെ സാധാരണക്കാരായ വിദ്യാർത്ഥികളോടുള്ള നീതികേടാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയും […]

Posted inലേറ്റസ്റ്റ്

തെരഞ്ഞെടുപ്പ് തോൽവി അപ്രതീക്ഷിതമെന്ന് സമ്മതിച്ച സിപിഎം, പാർട്ടിയുടെ തിരുത്തൽ നടപടികൾക്കായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു

തെരഞ്ഞെടുപ്പ് തോൽവി അപ്രതീക്ഷിതമെന്ന് സമ്മതിച്ച സിപിഎം, പാർട്ടിയുടെ തിരുത്തൽ നടപടികൾക്കായി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നു.രണ്ട് ദിവസങ്ങളിലായി ചേർന്ന സി പി എം നേതൃയോഗങ്ങൾക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. പരാജയ കാരണത്തിൽ ആഴത്തിലുള്ള വിമർശനവും സ്വയം വിമർശനവും ചേർത്ത് വേണം റിപ്പോർട്ട് അംഗീകരിക്കാവു എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. 40000 പാർട്ടി ഘടകങ്ങളിൽ നിന്ന് അഭിപ്രായം തേടി വിപുല‌ീകൃത സംസ്ഥാന സമിതി ചേരും. ഓഗസ്റ്റിലായിരിക്കും യോഗം ചേരുകയെന്നും സി പി എം സംസ്ഥാന […]