നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് 5.15 വരെയാണ് പരീക്ഷ. രാജ്യത്തെ 5440 പരീക്ഷ കേന്ദ്രങ്ങളിലായി 23 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പുനഃപരീക്ഷ എഴുതുന്നത്. ഡൽഹി കൻ്റോൺമെൻ്റ് കേന്ദ്ര വിദ്യാലയ പരീക്ഷ കേന്ദ്രത്തിൽ വൈകിയെത്തിയ വിദ്യാർത്ഥിക്ക് പരീക്ഷയെഴുതാൻ സാധിച്ചില്ല. ബയോമെട്രിക് പരിശോധനകൾ അടക്കം പൂർത്തിയാക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. രണ്ടുമണിക്ക് പരീക്ഷ തുടങ്ങുന്നതിനാൽ പ്രവേശനം അനുവദിക്കാൻ ആകില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം കോഴിക്കോട് താമസിച്ച് എത്തിയ വിദ്യാർത്ഥിയെ ഉള്ളിൽ പ്രവേശിപ്പിച്ചു. നിലവിൽ വിദ്യാർത്ഥിയുടെ കയ്യിൽ ആധാർ കാർഡില്ല. 2 മണിക്ക് മുൻപായി ആധാർ കാർഡ് എത്തിച്ചാൽ പരിക്ഷ എഴുതിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
നീറ്റ് പുനഃപരീക്ഷ ആരംഭിച്ചു
