Screenshot 20260613 141344

മുല്ലപ്പെരിയാർ അണക്കെട്ട് വിദഗ്ധ സമിതിയിൽ നിന്ന് കേരള പ്രതിനിധി ടി.കെ. ശിവരാജനെ മാറ്റി. പകരം ഉത്തർപ്രദേശ് സ്വദേശി എംഎൽ ശർമയെ നിയമിച്ചു. വ്യക്തിപരമായ കാരണങ്ങളാൽ ശിവരാജനെ ലഭ്യമാകുന്നില്ല എന്നാണ് ഉത്തരവിൽ പറയുന്നത്.

‎

‎ലോഡ് ഷെഡിങ് വ്യാപകമല്ലെങ്കിലും ഉണ്ടാകുന്നത് വിഷമകരമാണെന്ന് മന്ത്രി സണ്ണി ജോസഫ്. ഫുട്ബോൾ ആരാധകരുടെ പ്രയാസം മനസ്സിലാക്കുകയാണെന്നും ഉഷ്ണതരംഗം ആണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. സർക്കാരിന്റെ വീഴ്ച്ച അല്ല ഇത് കേരളത്തിൽ മഴ കുറവാണെന്നും മന്ത്രി പറഞ്ഞു.

‎

‎അന്താരാഷ്ട്ര മയക്കുമരുന്ന് ലോബി കേരളത്തില്‍ പിടിമുറുക്കുകയും കുട്ടികളെ ലഹരിക്കടിമകളാക്കാനുള്ള ആസൂത്രിത നീക്കം നടത്തുകയും ചെയ്യുന്നുണ്ടെന്നും അതിനെതിരെ കേരളത്തിലെ മുഴുവന്‍ ജനങ്ങളെയും അണിനിരത്തുകയെന്ന ദൗത്യമാണ് ഓപറേഷന്‍ തൂഫാനിലൂടെ പ്രാവര്‍ത്തികമാക്കുന്നതെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

‎

‎കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. പാർട്ടിയിലെ ജാതി സമവാക്യങ്ങൾ മാത്രം നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന നിലവിലെ പ്രവണത അവസാനിപ്പിക്കണമെന്ന് ഉണ്ണിത്താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.

‎

‎പ്രിയദര്‍ശിനി സൗജന്യ യാത്രയ്ക്ക് പിന്നാലെ തൃശൂരിലെ ഡിസിസി സെക്രട്ടറി നൗഷാദ് ആറ്റുപറമ്പത്തിന്‍റെ നാലു ബസ് സര്‍വീസുകൾ നിർത്തി. യുഡിഎഫ് സർക്കാർ കൊണ്ടുവന്ന സ്ത്രീകളുടെ സൗജന്യ യാത്രയെ സ്വാഗതം ചെയ്യുന്നുവെങ്കിലും സ്വകാര്യ ബസ് വ്യവസായത്തെ താങ്ങിനിര്‍ത്താന്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നൗഷാദിന്‍റെ അഭിപ്രായം.

‎

‎പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ വീണയ്ക്ക് വീണ്ടും ഇഡി സമൻസ്. സിഎംആർഎൽ എക്സാലോജിക് ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് ഈ മാസം 29ന് ഹാജരാകണം.

‎

‎മീനങ്ങാടി പോലീസ് സ്‌റ്റേഷന്‍ പരിധിയിൽ ലക്ഷങ്ങള്‍ വിലമതിക്കുന്ന വീട്ടിമരം അനധികൃതമായി മുറിച്ച് കടത്താന്‍ ശ്രമിച്ച പി കെ അസ്രത്ത് (46), ഇ പി റസാഖ് (39), റിജിനേഷ് (47), രാജേഷ് (42) എന്നിവർ അറസ്റ്റിലായി.

‎

‎കാലിക്കറ്റ് സർവകലാശാല മലയാള വിഭാഗം പ്രൊഫസറായി നിയമിതനായതിൽ ആശ്വാസമെന്ന് ഡോ. ജോസഫ് സ്കറിയ. ഇടതു സർക്കാരിൻറെ പ്രത്യേക താൽപര്യങ്ങൾ കൊണ്ടായിരുന്നു കാലിക്കറ്റ് സർവകലാശാലയിലെ നിയമനം വൈകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‎

‎താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ആരംഭിച്ചു. ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ നടത്തുന്ന വാര്‍ഷിക റിപ്പോര്‍ട്ട് അവതരണമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടെ ഭരണസമിതിക്കെതിരെ അവിശ്വസപ്രമേയത്തിന് ഒരു വിഭാഗം അംഗങ്ങള്‍ നീക്കം നടത്തുന്നുണ്ട്.

‎

‎സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽപ്പന നടത്തുന്നത് ചർച്ചയില്ലാതെ നടപ്പാക്കാനാവില്ലെന്ന നിലപാടിൽ എക്സൈസ് മന്ത്രി എം ലിജു. വിഷയത്തിൽ വിശദമായ ചർച്ചകൾ വേണമെന്ന നിലപാടിലാണ് മന്ത്രി.

‎

‎കെഎസ്ഇബിയിലെ 3400 കോടിയുടെ കൂറ്റൻ കരാറിൽ നിഗൂഡനീക്കം എന്ന തരത്തിൽ വന്ന വാർത്ത തികച്ചും തെറ്റിദ്ധാരണാജനകമാണെന്ന് കെഎസ്ഇബി.

‎

‎സ്ഥലമാറ്റത്തിനായി ജയിലിൽ പണപ്പിരിവ് നടക്കുന്നതായി പരാതി. വിരമിച്ച മുൻ സൂപ്രണ്ടിൻ്റെ പേരിൽ പണപ്പിരിവും ഭീഷണിയുമെന്നാണ് പരാതി. ജയിൽ മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്.

‎

‎സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസിൽ കുറ്റപത്രം ഇന്ന് നൽകും. കുറ്റപത്രം സമർപ്പിക്കാൻ ഉന്നതഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. ഇന്ന് ഓൺലൈനായി അപ്‌ലോഡ് ചെയ്യും. രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്നും കുറ്റക്കാരനാണെന്നും കണ്ടെത്തലുണ്ട്.

‎

‎ആഭ്യന്തര വകുപ്പിൽ, അച്ചടക്കനടപടി നേരിട്ട പൊലീസ് ഉദ്യോഗസ്ഥരുടെ അപ്പീൽ പ്രളയം. പൊലീസിൽ നിന്ന് പിരിച്ചുവിട്ടവരും അച്ചടക്ക നടപടി നേരിട്ടവരുമാണ് ആഭ്യന്തര വകുപ്പിന് അപ്പീൽ നൽകിയത്.

‎

‎എലോഹിം ഗ്ലോബൽ വർഷിപ്പ് സെന്ററിലെ പീഡനത്തിൽ ഓമല്ലൂർ സെന്ററിന് മുന്നിൽ ബിജെപി പ്രതിഷേധം. പ്രാർത്ഥനയ്ക്കായി എത്തിയ ആളുകളും സ്ഥലത്തെത്തിയതോടെ വലിയ പ്രതിഷേധമാണ് സ്ഥലത്ത് നടക്കുന്നത്. എലോഹി സെൻ്റർ തുറന്നുനൽകണമെന്നുമാണ് ആളുകളുടെ ആവശ്യം.

‎

‎നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് 30,000 രൂപ ആവശ്യപ്പെട്ട് വിദ്യാർത്ഥിക്ക് വീഡിയോ കോൾ വന്നതിൽ അജ്മീർ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിഎവി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥിക്കാണ് അജ്ഞാത നമ്പറിൽ നിന്ന് ഫോൺ കോൾ വന്നത്.

‎

‎നീറ്റ് പരീക്ഷ എഴുതാനിരുന്ന പത്തൊൻപതുകാരിയെ ഹൈദരാബാദിലെ മിയാപൂരിൽ ശനിയാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഷെയ്ഖ് സന എന്ന വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്.

‎

‎വിമാനയാത്രക്കാർക്ക് ഇനി മുതൽ എല്ലാ വിമാനക്കമ്പനികളും വൈ-ഫൈ സേവനം നൽകണമെന്ന് ഡിജിസിഎ നിർദേശം നൽകി. ആഭ്യന്തര യാത്രക്കാർക്ക് വിമാനയാത്രയ്ക്കിടെ ഇന്റർനെറ്റ് ഉപയോഗം ഉറപ്പാക്കണം. 10,000 അടി ഉയരത്തിന് മുകളിലാണ് വൈ-ഫൈ ഉപയോഗം അനുവദിക്കുക.

‎

‎ഇന്ത്യയിലെ മുസ്‌ലിം ആരാധനാലയങ്ങൾക്ക് ഭീഷണിയുണ്ടെന്ന പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ആരോപണത്തിന് കടുത്ത ഭാഷയിൽ മറുപടി നൽകി ഇന്ത്യ. സർദാരിയുടെ പ്രസ്താവനകൾ അസംബന്ധവും വിദ്വേഷത്തിൽ നിന്ന് ഉടലെടുത്ത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

‎

‎ഫിഫ ലോകകപ്പ് ഗ്രൂപ്പ് എഫില്‍ ടുണീഷ്യയെ തകര്‍ത്ത് ജപ്പാന്‍. എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ജപ്പാന്റെ ജയം. അയാസെ ഉയേഡയുടെ ഇരട്ട ഗോളുകളും ഡെയ്ച്ചി കമാഡ, ജുന്യ ഇറ്റോ എന്നിവരുടെ ഓരോ ഗോളുകളുമാണ് ജപ്പാന് വന്‍ ജയമൊരുക്കിയത്.

‎

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *