വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന് അതൃപ്തി. വകുപ്പ് മന്ത്രി അറിയാതെയുള്ള തീരുമാനത്തിൽ പ്രതിഷേധമറിയിക്കാൻ ലിജു മുഖ്യമന്ത്രി വി.ഡി. സതീശനെ കാണും. ഈ തീരുമാനം കോൺഗ്രസിനകത്തും പ്രതിപക്ഷത്തും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ചയ്ക്ക് ഇന്ന് നിയമസഭയിൽ തുടക്കമായി. വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതിയിളവും ധാതു സംസ്കരണത്തിലെ സ്വകാര്യ പങ്കാളിത്തവും പ്രധാന ചർച്ചയാകും. രണ്ട് വിഷയത്തിലും ശക്തമായി എതിർപ്പുന്നയിക്കാനുറച്ചാണ് പ്രതിപക്ഷം. മുഖ്യമന്ത്രി വി.ഡി. സതീശന്റെ രണ്ട് തീരുമാനങ്ങളിലും കോൺഗ്രസിലും എതിർപ്പുയർന്നിരുന്നു.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച ബജറ്റ് പ്രഖ്യാപനത്തിൽ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജുവിന് അതൃപ്തി
