Untitled design 2026 06 20T170832.721

തൃണമൂൽ കോൺഗ്രസിന്‍റെ 440 കോടിയോളം രൂപ നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പാർട്ടിയിലെ വിമത എംഎൽഎമാർ നൽകിയ പരാതിയെത്തുടർന്നാണ് പോലീസിന്‍റെ ഈ നടപടി. ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് വിമതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു സ്വകാര്യ ബാങ്കിലുള്ള ഈ മൂന്ന് അക്കൗണ്ടുകളിൽ നിന്നുമുള്ള പണം പിൻവലിക്കുന്നതും തടഞ്ഞിരിക്കുകയാണ്. എന്നാൽ അക്കൗണ്ടുകളിലേക്ക് പണം വരുന്നതിന് തടസ്സമില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെ പാർട്ടിക്കുള്ളിലെ ആഭ്യന്തര അധികാരത്തർക്കവും സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ രൂക്ഷമായിരിക്കുകയാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *