അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു. കൊൽക്കത്ത വിമാനത്താവളത്തിൽ വച്ചാണ് വിമാനത്തിന് മിന്നലേറ്റത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന ഇൻഡിഗോ വിമാനത്തിൽ ശക്തമായ ഇടിമിന്നലേറ്റത്. സംഭവത്തിൽ യാത്രക്കാർക്ക് പരിക്കുകളില്ല. കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്. വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെട്ട കനത്ത ഇടിമിന്നലോടുകൂടിയ മഴയ്ക്കിടെയാണ് ഈ അപകടമുണ്ടായത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യഅധികൃതർ അറിയിച്ചതനുസരിച്ച് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണ്.
അഗർത്തലയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ മിന്നലേറ്റു
