ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഡോക്ടർ റാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. ക്രൂരമായ രീതിയിൽ നിതിൻ രാജിനെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് സഹപാഠികൾ മൊഴി നൽകിയിട്ടുണ്ടെന്നും അധ്യാപകനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. നിതിൻ രാജിന്റെ ആത്മഹത്യക്ക് അധ്യാപകന്റെ മോശം വാക്കുകൾ കാരണമായിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഡോ. റാമിൻ്റെ മുൻകൂർ ജാമ്യം തള്ളിയ വിധിപ്രസ്താവത്തിലാണ് കോടതിയുടെ നിരീക്ഷണം.
ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഡോക്ടർ റാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി
