Posted inപുസ്തകങ്ങൾ

സത്യത്തിന്റെ സാക്ഷി

കാസര്‍കോടന്‍ അതിര്‍ത്തിഗ്രാമങ്ങളില്‍ അധോലോകസംഘങ്ങള്‍ക്കെതിരേ നടത്തിയ സായുധപോരാട്ടങ്ങള്‍, അന്യസംസ്ഥാന മാഫിയാസംഘങ്ങളുമായുള്ള ഏറ്റുമുട്ടലുകള്‍, പെരിയ ബാങ്ക് കവര്‍ച്ച, കണ്ണൂരില്‍ ഒന്നരവയസ്സുകാരനെ കൊലപ്പെടുത്തിയ അമ്മയുടെ കഥ തുടങ്ങി കേരളത്തെ പിടിച്ചുകുലുക്കിയ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം വരെ ചര്‍ച്ച ചെയ്യുന്ന പുസ്തകം. കുറ്റാന്വേഷണത്തിലെ സത്യാന്വേഷണത്തെ ലളിതമായ ഭാഷയില്‍ വരച്ചിടുന്നു. മൂന്നു പതിറ്റാണ്ടുകാലം പൊലീസ് സേനയില്‍ സേവനമനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥന്റെ അനുഭവങ്ങള്‍. ‘സത്യത്തിന്റെ സാക്ഷി’. പി.പി സദാനന്ദന്‍. മാതൃഭൂമി. വില 229 രൂപ.  

Posted inആരോഗ്യം

മഴക്കാലത്തെ മുടി സംരക്ഷണം

മഴക്കാലത്ത് പലരും നേരിടുന്ന ഒരു സാധാരണ പ്രശ്‌നമാണ് മുടികൊഴിച്ചില്‍. കാലാവസ്ഥയിലെ മാറ്റം, ഉയര്‍ന്ന ഈര്‍പ്പം, ശിരോചര്‍മത്തിലെ അഴുക്കും ഫംഗസ് ബാധയും, പോഷകക്കുറവും തുടങ്ങി പല കാരണങ്ങള്‍ ഇതിന് പിന്നിലുണ്ട്. ശരിയായ പരിചരണം നല്‍കിയില്ലെങ്കില്‍ മുടി കൂടുതല്‍ ദുര്‍ബലമാകാനും പൊട്ടിപ്പോകാനും സാധ്യതയുണ്ട്. മഴക്കാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പം വര്‍ധിക്കുന്നു. ഇത് സ്‌കാല്‍പ്പിലെ കൂടുതല്‍ എണ്ണയും വിയര്‍പ്പും അടിഞ്ഞുകൂടാന്‍ കാരണമാകുന്നു. ഇതിലൂടെ മുടിയുടെ വേരുകള്‍ ദുര്‍ബലമാകുകയും മുടികൊഴിച്ചില്‍ വര്‍ധിക്കുകയും ചെയ്യാം. മഴവെള്ളത്തില്‍ പൊടിപടലങ്ങളും രാസവസ്തുക്കളും കലരാനുള്ള സാധ്യത കൂടുതലാണ്. മഴയില്‍ നനഞ്ഞ […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ

ഇന്ധന വില വർധനയിൽ ഈ മാസം എട്ടിന് സംസ്ഥാന വ്യാപക ധർണ നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യം ആണ്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി ഇളവ് നൽകണമെന്നും ഇന്ധന സബ്സിഡി നൽകാൻ സർക്കാർ തയാറാകണമെന്നും സംസ്ഥാന പ്രസിഡൻ്റ് കെ കെ തോമസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ‎ ‎സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി വരുന്നു. സസ്‌പെന്‍ഷനില്‍ കഴിയുന്ന ഡോ. ബി. അശോക്, എന്‍.പ്രശാന്ത് എന്നിവര്‍ സര്‍വീസിലേക്ക് മടങ്ങിവരും. ഇന്ന് വൈകുന്നേരത്തോടെ ഉത്തരവ് […]

Posted inGeneral, പ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോക്രോച് ജനത പാർട്ടി രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച പ്രതിഷേധം ഇന്ന്

കോക്രോച് ജനത പാർട്ടി രാജ്യതലസ്ഥാനത്ത് പ്രഖ്യാപിച്ച പ്രതിഷേധം ഇന്ന്. നീറ്റ് സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ നടക്കുന്ന പ്രതിഷേധം നയിക്കാൻ സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹി വിമാനത്താവളത്തിലിൽ എത്തി. നിലവിൽ ജന്തർമന്ദറിൽ പ്രതിഷേധിക്കാനുള്ള അനുമതി പൊലീസ് നൽകി. 10 മുതൽ അഞ്ച് മണിവരെയാണ് പ്രതിഷേധിക്കാനുള്ള സമയം അനുവദിച്ചത്. സുപ്രീം കോടതി നിർദേശങ്ങൾ പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു. ഒരു കാരണവശാലും പ്രതിഷേധക്കാരെ പ്രകോപിപ്പിക്കരുത് എന്ന് ഉദ്യോഗസ്ഥർക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഹോർമുസ് കടലിടുക്കിൽ ഇറാൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി അമേരിക്കൻ സൈന്യം

ഹോർമുസ് കടലിടുക്കിന് നേരെ ഇറാൻ തൊടുത്തുവിട്ട നാല് ഡ്രോണുകൾ തങ്ങൾ വെടിവെച്ചിട്ടതായി അമേരിക്കൻ സൈന്യം. പിന്നാലെ ഇറാന്റെ തീരദേശ നിരീക്ഷണ റഡാർ കേന്ദ്രങ്ങൾക്ക് നേരെ ശക്തമായ ആക്രമണം നടത്തിയെന്നും അമേരിക്കൻ സൈന്യം വ്യക്തമാക്കി. ഹോർമൂസ് മേഖലയിലെ അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഇറാൻ ഭീഷണിയുയർത്തിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇതോടെ ഇറാൻ- അമേരിക്ക താൽക്കാലിക വെടിനിർത്തൽ കരാർ പ്രതിസന്ധിയിലായി. ഇറാനുമേൽ ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കുന്നതിനിടയിലാണ് പുതിയ സൈനിക നടപടി.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 6, ശനി

കനത്ത മഴ മൂലം കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ കോളജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, മദ്രസകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. അടുത്ത അഞ്ചു ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഗോവ തീരത്തിനു മുകളിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാന്‍ കാരണം. വയനാട്ടില്‍ റെഡ് അലര്‍ട്ട്. മേപ്പാടിയില്‍ കര്‍ശന നിയന്ത്രണം. കനത്തമഴയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉള്‍പ്പെടെയുള്ള മലയോര […]

Posted inബിസിനസ്സ്

രാജ്യത്തെ ജി.ഡി.പി വളര്‍ച്ച 7.7 ശതമാനമായി

നിര്‍മാണ, സേവന മേഖലകളുടെ കരുത്തില്‍ 2025-26 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ ജി.ഡി.പി വളര്‍ച്ച 7.7 ശതമാനമായെന്ന് റിപ്പോര്‍ട്ട്. സ്വകാര്യ ഉപഭോഗവും മൂലധന നിക്ഷേപവും 7.5 ശതമാനത്തിലധികം വര്‍ധിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 7.1 ശതമാനമായിരുന്നു. പണപ്പെരുപ്പം കണക്കിലെടുക്കാതെയുള്ള നാമമാത്രമായ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ്വ്യവസ്ഥ 8.9 ശതമാനം വളര്‍ച്ച നേടിയിട്ടുണ്ട്. സ്ഥിരവിലയിലുള്ള യഥാര്‍ഥ ജി.ഡി.പി 2025-26 വര്‍ഷത്തില്‍ 323.12 ലക്ഷം കോടി രൂപയിലെത്തി. 2025-26 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ജി.ഡി.പി വളര്‍ച്ചാ […]

Posted inടെക്നോളജി

പുതിയ ക്രിയേറ്റര്‍ സീരീസ് പുറത്തിറക്കി സാന്‍ഡിസ്‌ക്

കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി സാന്‍ഡിസ്‌ക് പുതിയ ക്രിയേറ്റര്‍ സീരീസ് പുറത്തിറക്കി. കേരളത്തിലും ഈ പുതിയ സ്റ്റോറേജ് സൊല്യൂഷനുകള്‍ അവതരിപ്പിച്ചു. മൈക്രോ എസ്ഡി കാര്‍ഡ്, എസ്ഡി യുഎച്ച്എസ്-കക കാര്‍ഡ്, അതിവേഗ യുഎസ്ബി-സി ഫ്ലാഷ് ഡ്രൈവുകള്‍, ഐഫോണിന് അനുയോജ്യമായ മാഗ് സൈഫ് എസ്എസ്ഡി, കൂടാതെ വിവിധ ഉപകരണങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഫോണ്‍ ഡ്രൈവ് എന്നിവയാണ് പുതിയ ക്രിയേറ്റര്‍ സീരീസില്‍ പ്രധാനമായും ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഉയര്‍ന്ന റെസല്യൂഷനിലുള്ള വീഡിയോകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും, ജനറേറ്റീവ് എഐ പ്രോജക്റ്റുകള്‍ ചെയ്യുന്നവര്‍ക്കും, വേഗതയേറിയ ക്രിയേറ്റീവ് വര്‍ക്ക്ഫ്ലോകള്‍ […]

Posted inവിനോദം

‘സത്യത്തില്‍ സംഭവിച്ചത്’ ചിത്രത്തിലെ ലിറിക്കല്‍

പ്രശാന്ത് മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സത്യത്തില്‍ സംഭവിച്ചത്’ എന്ന ചിത്രത്തിലെ ഒഫിഷ്യല്‍ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. കാവാലം നാരായണ പണിക്കര്‍ എഴുതിയ വരികള്‍ക്ക് ബെന്നി ഫെര്‍ണാണ്ടസ് സംഗീതം പകര്‍ന്ന് ശ്രേയ പ്രദീപ് ആലപിച്ച ‘പോയ കാല മധുരിമ…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ആകാശ് മേനോന്‍, ദില്‍ഷാന, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോണ്‍, നസീര്‍ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവന്‍ റഹ്മാന്‍, ജയകൃഷ്ണന്‍, […]

Posted inവിനോദം

‘ഫാള്‍ 2: ഡെഡ്‌പോയിന്റ്’ ട്രെയിലര്‍

അമേരിക്കന്‍ സര്‍വൈവല്‍ ചിത്രം ‘ഫാള്‍ 2: ഡെഡ്‌പോയിന്റി’ന്റെ ട്രെയിലര്‍ പുറത്ത്. പീറ്റര്‍, മൈക്കല്‍ സ്പിയറിങ് സഹോദരങ്ങള്‍ സംവിധാനം ചെയ്ത ഫാളിന്റെ തുടര്‍ച്ചയാണ് ചിത്രം. 2022ല്‍ അപ്രതീക്ഷിത ഹിറ്റായിരുന്ന ഫാളിന്റെ വിജയത്തുടര്‍ച്ച ലക്ഷ്യമിട്ടാണ് ‘ഫാള്‍ 2’ എത്തുന്നത്. ‘ഫാളി’ല്‍ റേഡിയോ ടവറാണ് പ്രേക്ഷകര്‍ക്ക് ത്രില്ലറൊരുക്കുന്നതെങ്കില്‍ രണ്ടാം ഭാഗത്ത് ഏറ്റവും അപകടകരമായ ഹൈക്കിങ്ങിലേക്കാണ് സിനിമ എത്തിക്കുന്നത്. സഹോദരിയുടെ മരണത്തില്‍ വേദനിക്കുന്ന ജാക്‌സ് കൂട്ടുകാരിക്കൊപ്പം തായ്‌വാനിലെ 5000 അടി ഉയരത്തിലുള്ള മൗണ്ട് ക്വാന്‍ എന്ന ഹൈക്കിങ് ഇടത്തിലേക്കു പോകുന്നതും പിന്നീട് ഉണ്ടാകുന്ന […]