പ്രശാന്ത് മുരളിയെ നായകനാക്കി ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം ചെയ്ത ‘കരുതല്‍’ ഒടിടിയിലേക്ക്. സാമൂഹിക പ്രസക്തിയുള്ള പ്രമേയത്തെ ഹൃദയസ്പര്‍ശിയായ രീതിയില്‍ അവതരിപ്പിച്ച ചിത്രം തിയറ്ററുകളിലും പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ഫസ്റ്റ് ഷോസിലൂടെ ജൂണ്‍ 18 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും. വിദേശത്തേക്ക് ജോലിക്കായി പോകുന്ന യുവതലമുറകളുടെ ആകുലതകളും അവരുടെ മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്. ഐശ്വര്യ നന്ദന്‍, കോട്ടയം രമേശ്, സുനില്‍ സുഗത, സിബി തോമസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മികച്ച സാമൂഹിക പ്രസക്തിയുള്ള സിനിമാ വിഭാഗത്തില്‍ ചിത്രത്തിന് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡും ലഭിച്ചിരുന്നു. സാബു ജെയിംസ് ആണ് ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും ഒരുക്കിയിരിക്കുന്നത്. ഡ്രീംസ് ഓണ്‍ സ്‌ക്രീന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
‘കരുതല്‍’ ചിത്രം ഇനി ഫസ്റ്റ് ഷോസിലൂടെ
