സാധാരണ ജീവിതത്തിന്റെ അലകളില്‍ നിന്നും ഹൃദയത്താല്‍ കടഞ്ഞെടുത്ത തോന്നലുകള്‍, തൂവലുകളായും ചിന്താചിറകുകളായും പറന്നുയരുമ്പോള്‍, അത് പുതിയ ഒരു വായനാപാത തുറന്നുനല്‍കുന്നു. ഒരു പഴയ സൈക്കിളിന്റെ മണിയൊച്ചയും മറന്നുപോയൊരു കത്തിന്റെ മണവും വഴിയരികില്‍ കണ്ടുമുട്ടിയ മനുഷ്യരുടെ ഓര്‍മ്മകളും വിശാലതയിലേക്കുള്ള കടലിന്റെ വിളിയും ഈ താളുകളില്‍ വായനക്കാരെ കാത്തുനില്‍ക്കുന്നുണ്ട്. സ്വയം അടയാളപ്പെടുത്താന്‍ കഴിയാതെ സങ്കടപ്പെടുന്ന മനുഷ്യര്‍ക്ക് ഈ അക്ഷരങ്ങള്‍ വിശ്വാസത്തിന്റെയും പ്രത്യാശയുടെയും മാലാഖച്ചിറകുകളായി മാറുന്നു. ഓര്‍മ്മകള്‍ക്ക് തൂവല്‍ കിളിര്‍ത്തപ്പോള്‍ ചിറകടിച്ച പുസ്തകം. ‘തോന്നലുകള്‍ തൂവലുകളാകുമ്പോള്’. വിജയ് പി ജോയ്. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 280 രൂപ.
