കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ മോഹിനിയാട്ടത്തിനുള്ള 2025-26 ലെ ജൂനിയര്‍ ഫെല്ലോഷിപ്പിന് കലാമണ്ഡലം വേണി അര്‍ഹയായി. രാജ്യത്തെ സാംസ്‌കാരിക രംഗത്തെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്ക് എല്ലാ വര്‍ഷവും കേന്ദ്ര സാംസ്‌കാരിക വകുപ്പ് നല്‍കുന്ന ഫെല്ലോഷിപ്പാണിത്. കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത യൂണിവേഴ്‌സിറ്റിയിലെ മോഹിനിയാട്ടം വിഭാഗം അധ്യാപികയായ കലാമണ്ഡലം വേണി മലപ്പുറം വട്ടംകുളം പ്രേമന്റേയും സരസ്വതിയുടേയും മകളാണ്. കലാമണ്ഡലത്തിലെ മൃദംഗ അധ്യാപകനായ ഷൈജുവാണ് ഭര്‍ത്താവ്. മക്കള്‍ : സങ്കീര്‍ത്തന, സൗപര്‍ണിക.
കലാമണ്ഡലം വേണിക്ക് മോഹിനിയാട്ടത്തിന് കേന്ദ്രഗവണ്മെന്റിന്റെ ജൂനിയര്‍ ഫെല്ലോഷിപ്പ്
