7 28

നമ്മള്‍ കഴിക്കുന്ന ഓരോ ഭക്ഷണവും ചര്‍മത്തിന്റെ ആരോഗ്യത്തെ നേരിട്ടു ബാധിക്കുന്നു. ചില ഭക്ഷണങ്ങള്‍ ശരീരത്തില്‍ വീക്കം ഉണ്ടാക്കുകയും കൊളാജന്‍ നശിപ്പിക്കുകയും ചെയ്യാം. ഇത് കോശങ്ങളുടെ വാര്‍ധക്യത്തെ ഗണ്യമായി വേഗത്തിലാക്കും. ചര്‍മത്തിലെ കൊളാജനും ഇലാസ്തികതയ്ക്കും പഞ്ചസാരയുമായി ക്രോസ്‌ലിങ്ക് ചെയ്യപ്പെടുമ്പോഴോ, ഓക്‌സിഡന്റുകള്‍ ചര്‍മത്തെ ദോഷകരമായി ബാധിക്കുമ്പോഴോ അകാല വാര്‍ധക്യം സംഭവിക്കുന്നു. ഇഡ്ലിയും പുട്ടുമൊക്കെ റൈസ് കേക്ക് വിഭാഗത്തിലാണ്. ഇവയുടെ ഉയര്‍ന്ന ഗ്ലൈസെമിക് സൂചിക രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് വര്‍ധിപ്പിക്കുന്നു. ഇത് ചര്‍മത്തിന്റെ ഇലാസ്തികത നഷ്ടപ്പെടാന്‍ കാരണമാവുന്നു. ഗ്രില്ലിങ്, ഫ്രൈയിങ്, ബ്രോയിലിങ് എന്നിവ ഭക്ഷണത്തില്‍ ‘അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രൊഡക്ട്‌സ്’ രൂപപ്പെടുന്നതിന് കാരണമാകുന്നു. ഇവ ചര്‍മത്തിലെ പ്രോട്ടീനുകളെ തകര്‍ക്കുകയും കൊളാജന്‍ നശീകരണത്തിന് വഴിവയ്ക്കുകയും ചെയ്യുന്നു. ഡ്രൈ-ഹീറ്റ് രീതികള്‍ക്ക് പകരം സ്റ്റീമിങ്, ബോയിലിങ് രീതികള്‍ ശീലമാക്കാം. സാധാരണ ഭക്ഷണരീതികളും നിലവിലെ ലഘുഭക്ഷണ ശീലങ്ങളും പരിശോധിച്ച് സംസ്‌കരിച്ചതും പഞ്ചസാര അടങ്ങിയതുമായ ഭക്ഷണങ്ങള്‍ക്ക് പകരം പോഷകഗുണമുള്ള മികച്ച ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുക. ചര്‍മത്തിന്റെ അകാല വാര്‍ധക്യം തടയാനും ദീര്‍ഘകാല ആരോഗ്യം ഉറപ്പാക്കാനും സാധിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *