നാട്ടിന്‍പുറവും കൂട്ടുകാരൊത്ത് വൈകുന്നേരത്തെ ഒരുമിച്ചുള്ള വര്‍ത്തമാനങ്ങളും, പലതരം കളികളും, ക്ലബ് വാര്‍ഷികവും. നാടകവും എന്നുവേണ്ട ബാല്യത്തില്‍ നാം എങ്ങനെയെല്ലാം ജീവിതം ആസ്വദിച്ച് നടന്നോ, അതെല്ലാം വീണ്ടും അനുഭവിക്കാന്‍ ഈ ചിത്രത്തിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ മതി. സിനിമ മനസ്സിലുണ്ടെങ്കിലും, പുസ്തകങ്ങളോട് ഇഷ്ടമുള്ള ഏതൊരാള്‍ക്കും വായനയില്‍ കൂടിയും, നമ്മള്‍ കണ്ടറിഞ്ഞ നാട്ടുവഴികളിലൂടെ ബൈജുവേട്ടന്റെയും കുമ്പളം ബ്രദേഴ്‌സിന്റെയും ഒപ്പം വീണ്ടും നടക്കുവാനുള്ള അവസരമാണ് ഈ തിരക്കഥ സാധ്യമാക്കുന്നത്. ‘രക്ഷാധികാരി ബൈജു (ഒപ്പ്)’. രഞ്ജന്‍ പ്രമോദ്. ലോഗോസ് ബുക്‌സ്. വില 294 രൂപ.
രക്ഷാധികാരി ബൈജു (ഒപ്പ്)
