മലയാളത്തിലെ എക്കാലത്തെയും മികച്ച ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റുകളില്‍ ടോപ്പ് ലിസ്റ്റിലുള്ള മഞ്ഞുമ്മല്‍ ബോയ്സിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ‘ബാലന്‍- ദി ബോയ്’ ഈ വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്റെ ബുക്കിങ് ആരംഭിച്ചു. മികച്ച പ്രതികരണമാണ് ഓണ്‍ലൈന്‍ ബുക്കിങ്ങിനു ലഭിക്കുന്നത്. കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ബാലന്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി തിയേറ്ററുകളിലെത്തും. കെ.വി.എന്‍ പ്രൊഡക്ഷന്‍സും തെസ്പിയന്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ഒരുക്കിയ സംഗീതവും ചിത്രത്തിന്റെ ആകര്‍ഷക ഘടകമാണ്. സംവിധായകന്‍ ചിദംബരവും തിരക്കഥാകൃത്ത് ജിത്തു മാധവനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബാലന്‍ ദ ബോയ്ക്കുണ്ട്.
